"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
സംഗ്രഹം കൂട്ടിച്ചേർക്കൽ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 36:
അദ്ധ്യായം 1
 
അരത്തമപ്പിള്ളത്തങ്കിച്ചിയുമായി പിണങ്ങിപ്പിരിഞ്ഞ ബാലൻ നക്ഷത്രങ്ങളെ സാക്ഷിയാക്കി മുന്നോട്ടു നടന്നു. എകദേശം ഒരു നാഴിക പിന്നിട്ടപ്പോൾ ജനങ്ങളുടെ സഞ്ചാരവും ആകാശത്തിലെ ധൂമപ്രസരവും ചെടികളുടെ ഇടയിൽക്കൂടി കണ്ട ദീപപ്രഭയും ബാലനെ അദ്ഭുതസ്തബ്ധനാക്കി. അത് കണ്ടപ്പോൾ അവന് തോന്നിയത് അടുത്തകാലത്തായി തന്റെ യജമാനൻ ഗുരുപാദരായി വരിച്ചിരിക്കുന്ന യോഗീശ്വരന്റെ ഭജനസംഘമാണതെന്നാണ്. ദൂരെ നിന്നും ചെടികൾക്കിടയിലൂടെ മറഞ്ഞു നിന്ന് നോക്കിയപ്പോൾ ആദ്യം കണ്ടത് തന്റെ യജമാനനെത്തന്നെയായിരുന്നു. ഈ ഭവനം വകയായുള്ള പ്രാചീന പാളയവും പടനിലവുമായ ഒരു മൈതാനമായിരുന്നു അത്. ഇത് ഗുരുനാഥൻ യോഗീശ്വരന് വേണ്ടി ഒരുക്കിക്കൊടുത്തതായിരുന്നു.
 
ഇദ്ദേഹമാണ് വിശ്വനാഥൻ കുഞ്ചുപിരാട്ടി തമ്പി. അരത്തമപ്പിള്ള തങ്കച്ചിയുടെ ഭർത്താവ്. പ്രഭുത്വം കൊണ്ടും ധനസമൃദ്ധി കൊണ്ടും പൗരാണികമായും അനേകശതവർഷങ്ങളായി കിരീടധാരണം കൂടാതെ തന്നെ രാജാധികാരത്തെ നടത്തി വന്നിരുന്ന ഒരു പ്രഭു കുടുംബമായിരുന്നു അത്. കളപ്രാക്കോട്ട തറവാട് എന്നറിയപ്പെടുന്നു. ഈ തറവാട്ടിലെ പ്രഭുവിന്റെ രായസം പരിചാരകനായി ജോലി ചെയ്യുകയായിരുന്നു ഈ ബാലൻ. കൊല്ലവർഷം 929 ലെ ഒരു ശിവരാത്രി ദിവസമാണ് ഈ സംഭവം നടക്കുന്നത്
 
അവിടെ നിന്നും മുന്നോട്ടു നീങ്ങിയ ബാലൻ പ്രസന്നമായ ആകാശത്തിലെ നക്ഷത്രങ്ങളുടെ ഗതി നോക്കി രാത്രിയുടെ യാമം നിശ്ചയിച്ചു. ദിശ മനസ്സിലാക്കി ഏറെ ദൂരം മുന്നോട്ടു നടന്നപ്പോൾ സൂര്യപ്രഭ കണ്ടു തുടങ്ങി. അവിടെ നിന്നും പടിഞ്ഞാറോട്ടു നീങ്ങിയപ്പോൾ താൻ ജപിച്ചിരുന്ന ആദിത്യഹൃദയമന്ത്രത്തിന്റെ ഫലമെന്നോണം ശ്രീബാഹുലേയന്റെ വിവാഹസൗധമെന്ന് കേൾവികേട്ട വേളിമലയുടെ സാന്ദ്രമായ മരതകച്ഛവി കണ്ടു തുടങ്ങി. അതിനടുത്തായിരുന്നു ഉദയഗിരി എന്ന കോട്ട. രാജശാസനയാൽ വേലുത്തമ്പി അദ്ദേഹത്തെ അന്വേഷിക്കാൻ പുറപ്പെടുന്ന പ്രഭുവിന്റെ മുന്നിലേക്കാണ് ബാലൻ എത്തപ്പെട്ടത്. അവർക്ക് ശകുനമായത് ബാലന്റെ നാവിൽ നിന്നും ഊർന്നു വീഴുന്ന ആദിത്യഹൃദയമന്ത്രമായിരുന്നു. പുള്ളിപ്പട്ടാളത്തിൽ ചേരാനാണ് താൻ പോകുന്നതെന്ന് ബാലൻ അവരെ അറിയിച്ചു. അവന്റ ഉത്സാഹം കണ്ട പ്രഭുവിന്റെ അനുയായി ആയ അലിഹസൻകുഞ്ഞ് അവനെയെടുത്ത് തന്നോടൊപ്പം കുതിരപ്പുറത്ത് ഇരുത്തി യാത്രയായി. ഈ ബാലനാണ് പിന്നീട് ഈ കഥയിലെ നായകസ്ഥാനത്തോളം വളർന്ന കേശവപിള്ള എന്ന കഥാപാത്രം. പിന്നീട് രാജാ കേശവദാസനുമായി.
 
അദ്ധ്യായം 2
 
എട്ടുവീട്ടിൽ പിള്ളമാരുടെ അധിവാസദേശത്ത് ഒൻപതാം നൂറ്റാണ്ടിൽ ചിലമ്പിനഴിയത്ത് എന്നൊരു ഭവനം ഉണ്ടായിരുന്നു. ദാരിദ്ര്യത്താൽ ആണ്ടുപോയ ആ തറവാട്ടിൽ നിന്നും ഒരു ശാഖ കൊട്ടാരക്കരയ്ക്ക് പിരിഞ്ഞു പോയിരുന്നു. ബാക്കിയുള്ള അംഗങ്ങളെല്ലാം കാലഗതിയെ പ്രാപിച്ചു. കഴക്കൂട്ടത്ത് ഭവനത്തിൽ വളവന്നു വന്നിരുന്ന ഒരു ബാലൻ മാത്രം ബാക്കിയായി.
 
==കഥാപാത്രങ്ങൾ==
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്