"സെവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
| footnotes = {{GEOnet2|32FA881E6AA43774E0440003BA962ED3}}
}}
'''സെവാൻ''' ([[അർമേനിയൻ ഭാഷ|അർമേനിയൻ]]: Սեւան), ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവും അതുപോലെതന്നെ സെവൻസെവാൻ തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള [[ഗെഘാർകുനിക്|ഗെഘാർകുനിക് പ്രവിശ്യയിൽ]] സ്ഥിതി ചെയ്യുന്ന [[അർമേനിയ|അർമേനിയയിലെ]] ഏറ്റവും പ്രശസ്തമായ റിസോർട്ടുകളിൽ ഒന്നുമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,925 മീറ്ററിലധികം (6,316 അടി) ഉയരത്തിൽ തലസ്ഥാനമായ [[യെറിവാൻ|യെറിവാനിൽ]] നിന്ന് 65 കിലോമീറ്റർ (40 മൈൽ) വടക്കുകിഴക്കായും, പ്രവിശ്യാ കേന്ദ്രമായ [[ഗവാർ|ഗവാറിന്]] 35 കിലോമീറ്റർ (22 മൈൽ) വടക്കുമായാണ് ഈ നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
 
സെവാൻ ദേശീയോദ്യാനത്താൽ ചുറ്റപ്പെട്ടിരിക്കുന്ന സെവാൻ പട്ടണം അതിൻറെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറ് വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രകൃതിദത്ത സംരക്ഷിത പ്രദേശമാണ്, അതേസമയം സെവാൻ തടാകം കിഴക്കുഭാഗത്ത് പട്ടണത്തിൻറ സ്വാഭാവിക അതിർത്തിയായി മാറുന്നു. 2011 ലെ സെൻസസ് പ്രകാരം, പട്ടണത്തിലെ ജനസംഖ്യ 19,229 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരമുള്ള സെവാനിലെ ജനസംഖ്യ 19,200 ആണ്.<ref>[http://www.armstat.am/file/article/nasel_01.01.2016.pdf Population estimate of Armenia as of 01.01.2016]</ref>
 
== ചരിത്രം ==
[[File:Sevanavanq5.jpg|കണ്ണി=https://en.wikipedia.org/wiki/File:Sevanavanq5.jpg|ഇടത്ത്‌|ലഘുചിത്രം|സെവാൻ ആശ്രമം]]
ബിസി മൂന്നാം സഹസ്രാബ്ദം മുതൽ ആധുനിക സെവാൻ പ്രദേശം ജനവാസമുള്ളതായിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദത്തിലെ മെറ്റ്സെപ്പിന്റെ സൈക്ലോപ്പിയൻ കോട്ട നഗരത്തിന്റെ വടക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മാഷ്‌ടോട്‌സ്‌നർ എന്നറിയപ്പെടുന്ന മറ്റൊരു സൈക്ലോപ്പിയൻ കോട്ട സെവാനിലെ ത്സമാകബെർഡ് പരിസരത്താണ് സ്ഥിതി ചെയ്യുന്നത്.
 
പുരാതന അർമേനിയ രാജ്യം സ്ഥാപിതമായതിനുശേഷം, ആധുനിക സെവാന്റെ പ്രദേശം അർമേനിയ മേജറിലെ ചരിത്രപ്രസിദ്ധമായ അയ്രാരാത്ത് പ്രവിശ്യയുടെ കിഴക്കുള്ള മാസാസ്, വരാഷ്നുനിക് കന്റോണുകളിൽ ഉൾപ്പെടുത്തപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/സെവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്