"ഡൊറോത്തി ഗിബ്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36:
 
സേവ്ഡ് ഫ്രം ദ ടൈറ്റാനക്  അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും വൻ വിജയമായിരുന്നുവെങ്കിലും,<ref>''Cine-Journal'', June 29, 1912, p. 32</ref> 1914 ൽ ന്യൂജേഴ്‌സിയിലെ എക്ലെയർ സ്റ്റുഡിയോയിൽ ഉണ്ടായ അഗ്നിബാധയിൽ ഈ ചിത്രത്തിന്റെ അറിയപ്പെടുന്ന ഒരേയൊരു പ്രിന്റും നശിപ്പിക്കപ്പെട്ടു.<ref>17 March 1914 studio fire at Eclair Films America, Fort Lee, NJ. {{cite web|url=http://www.fortleefilm.org/studios.html|title=Eclair American Company|access-date=27 February 2014|publisher=Fort Lee Film Commission|archive-url=https://web.archive.org/web/20110425014840/http://www.fortleefilm.org/studios.html|archive-date=April 25, 2011|url-status=dead|df=mdy}}</ref> ചലനചിത്രം നഷ്ടപ്പെടുന്നത് നിശബ്ദ കാലഘട്ടത്തിലെ ഏറ്റവും വലിയ സംഭവമായി ചലച്ചിത്ര ചരിത്രകാരന്മാർ കണക്കാക്കുന്നു.<ref>Thompson, p. 18</ref> അമേരിക്കൻ ഐക്യനാടുകളിൽ നിർമ്മിച്ച ആദ്യ ഫീച്ചർ സിനിമകളിലൊന്നിലെ അഭിനയം (''ഹാൻഡ്സ് എക്രോസ് ദി സീ'', 1911), ആദ്യത്തെ അമേരിക്കൻ നിർമ്മിത പരമ്പര അല്ലെങ്കിൽ ചാപ്റ്റർ പ്ലേയിലെ അഭിനയം (''ദി റിവഞ്ച് ഓഫ് സിൽക്ക് മാസ്ക്സ്'', 1912), ഒരു ചലച്ചിത്ര വ്യക്തിത്വത്തിന്റെ (ജനുവരി 1912) ആദ്യത്തെ പരസ്യമായി പ്രത്യക്ഷപ്പെടൽ എന്നിവ ഡൊറോത്തി ഗിബ്സന്റെ മറ്റ് ആദ്യകാല നേട്ടങ്ങളിൽ ഉൾപ്പെടുന്നു.<ref>Bigham, pp. 28, 50, 42</ref> ഡൊറോത്തി 1912 മെയ് മാസത്തിൽ അകാലത്തിൽ വിരമിക്കുന്ന സമയത്ത് സമകാലിക മേരി പിക്ക്ഫോർഡിനൊപ്പം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ചലച്ചിത്ര നടിയായിരുന്നു അവർ. ഒരു ഹ്രസ്വവും എന്നാൽ സംഭവബഹുലവുമായ സിനിമാജീവിതത്തിൽ, അവർ ഏകദേശം 22 എക്ലെയർ കമ്പനി സിനിമകളിലും ലുബിൻ, IMP സ്റ്റുഡിയോകളിൽ ആയിരിക്കുമ്പോൾ നിരവധി ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഒരു ആലാപന കരിയർ<ref>"Auto Suit is Settled," ''New York Times'', May 22, 1913, p. 2</ref> പിന്തുടരുന്നതിനായി സിനിമ ഉപേക്ഷിച്ച ഡൊറോത്തിയുടെ വേദിയിലെ അവളുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം മാഡം സാൻസ്-ജീനിലെ മെട്രോപൊളിറ്റൻ ഓപ്പറ ഹൗസിലേതായിരുന്നു (1915).
 
== സ്വകാര്യജീവിതം ==
1911-ൽ, ഡൊറോത്തി ഗിബ്സൺ വിവാഹിതനും സിനിമാ വ്യവസായിയുമായിരുന്ന ജൂൾസ് ബ്രുലാറ്ററുമായി ആറ് വർഷത്തെ പ്രണയബന്ധം ആരംഭിച്ചു. [[ഈസ്റ്റ്മാൻ കൊഡാക് കമ്പനി|ഈസ്റ്റ്മാൻ കൊഡാക്കിന്റെ]] വിതരണ മേധാവിയും [[യൂണിവേഴ്സൽ പിക്ചേഴ്സ്|യൂണിവേഴ്സൽ പിക്ചേഴ്സിന്റെ]] സഹസ്ഥാപകനുമായിരുന്നു അദ്ദേഹം. എക്ലെയറിന്റെ ഉപദേശകനും നിർമ്മാതാവും കൂടിയായിരുന്ന ബ്രൂലറ്റൂർ 1912 -ലെ ഹിറ്റ് ചിത്രമായിരുന്ന ''സേവ്ഡ് ഫ്രം ടൈറ്റാനിക്ക്'' ഉൾപ്പെടെ ഗിബ്സന്റെ നിരവധി സിനിമകൾക്ക് പിന്തുണ നൽകിയിരുന്നു. ഒരു വർഷത്തിനുശേഷം, ന്യൂയോർക്കിൽ ബ്രൂലാറ്ററിന്റെ സ്പോർട്സ് കാർ ഓടിക്കുമ്പോൾ ഡൊറോത്തി ഒരു കാൽനടയാത്രക്കാരനെ ഇടിച്ചു കൊന്നു. തത്ഫലമായുണ്ടായ കോടതി കേസ് സമയത്ത്, അവൾ അദ്ദേഹത്തിന്റെ വെപ്പാട്ടിയാണെന്ന് പത്രങ്ങള്‌ വെളിപ്പെടുത്തി. ബ്രൂലറ്റൂർ ഇതിനകം ഭാര്യയിൽ നിന്ന് വേർപിരിഞ്ഞിട്ടുണ്ടെങ്കിലും, ഈ സംഭവത്തിലെ അപകീർത്തി വിവാഹമോചനത്തിന് കേസ് കൊടുക്കാൻ അദ്ദേഹത്തിന്റെ പത്നിയെ പ്രേരിപ്പിക്കുകയും 1915 ൽ വിവാഹമോചനം നേടുകയും ചെയ്തു. ബ്രൂലറ്റോറിന്റെ പ്രശസ്തിയും രാഷ്ട്രീയ ശക്തിയും ഡൊറോത്തി ഗിബ്സണുമായുള്ള ബന്ധം നിയമവിധേയമാക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചതോടെ ഒടുവിൽ ഈ ദമ്പതികൾ 1917 ൽ വിവാഹിതരായി.
 
നിയമസാധുത വെല്ലുവിളിക്കപ്പെട്ട ഈ വിവാഹ ബന്ധം രണ്ട് വർഷത്തിന് ശേഷം അസാധുവായിത്തീർന്നു. കരാറായി യൂണിയൻ പിരിച്ചുവിട്ടു. ഗോസിപ്പുകളിൽ നിന്ന് രക്ഷപ്പെട്ട് ഒരു പുതിയ ജീവിതം ആരംഭിക്കാനായി ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പോയ ഡൊറോത്തി, രണ്ടാം ലോകമഹായുദ്ധസമയത്ത് ഇറ്റലിയിൽ ചെലവഴിച്ച നാല് വർഷം ഒഴികെ അവിടെ തുടർന്നു. 1923 ൽ ബ്രൂലാറ്റൂർ ചലച്ചിത്ര നടി ഹോപ് ഹാംപ്ടണെ വിവാഹം കഴിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഡൊറോത്തി_ഗിബ്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്