"തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 101:
പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ [[കിൽജി]]വംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ [[വിജയനഗര സാമ്രാജ്യം]] ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു.1565-ൽ തെന്നിന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഒന്നായിച്ചേർന്നു തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
 
തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. [[ഔറംഗസീബ്]] ബീജാപ്പൂരിനേയും, [[ഗോൽക്കൊണ്ട|ഗോൽക്കൊണ്ടയെ]]യും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു. [[പോർച്ചുഗീസു]]കാരും, പിന്നീട് [[ഡച്ചു]]കാരും, കച്ചവടത്തിന്നായിട്ടാണു വന്നത്. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽകുന്നനിൽക്കുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും [[ഈസ്റ്റ് ഇന്ത്യാ കമ്പനി]] വിലക്കു വാങ്ങി; കോട്ടയുണ്ടാക്കി. ഫ്രഞ്ചുകാർ1674-ൽ [[പുതുശ്ശേരി]] (പോണ്ടിച്ചേരി) അവരുടെ പ്രധാന താവളമാക്കി. 1757-ൽ യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തെക്കേ ഇന്ത്യയിലും ഇവർ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. ആദ്യം ഫ്രഞ്ചുകാരാണു ജയിച്ചതെങ്കിലും അടുത്തവർഷം [[ബ്രിട്ടീഷു]]കാർ ജയം കണ്ടു.
 
അക്കാലത്ത് തെന്നിന്ത്യയിൽ മൂന്നു പ്രബല രാജശക്തികൾക്കാണു ആധിപത്യമുണ്ടായിരുന്നത്. ഒന്ന്: ഡക്കാണിലെ നൈസാം. രണ്ട്: കർണ്ണാട്ടിക് നവാബ്. മൂന്ന്: മൈസൂരിലെ ഹൈദരലി. 1792-ൽ നൈസാമിന്റേയും മഹാരാഷ്ട്രരുടേയും സഹായത്തോടെ ഹൈദരുടെ മകൻ [[ടിപ്പുവിനെ]] ഇംഗ്ലീഷുകാർ പരാജയപ്പെടുത്തി. 1799-ൽ തഞ്ചാവൂരിലെ മഹാരാഷ്ട്രരാജാവ്, കമ്പനി ചെയ്ത സഹായത്തിന്ന് പകരമായി സ്വന്തരാജ്യം ഒരു വാർഷിക സംഖ്യക്ക് കമ്പനിക്ക് നൽകി.1800-ൽ മൈസൂരിൽ നിന്നു തനിക്ക് ലഭിച്ച സ്ഥലങ്ങൾ നൈസാമും കമ്പനിക്ക് നൽകി. അടുത്തവർഷം ഒരു വാഷിക പെൻഷൻ സ്വീകരിച്ചുകൊണ്ട് ആർക്കാട്ട് നവാബും ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണു പഴയ മദിരാശി സംസ്ഥാനം ബ്രിട്ടീഷുകാരുടെ കയ്യിലെത്തിയത്. [[ഹൈദരബാദു]] നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളുന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മദിരാശി സംസ്ഥാനം.
"https://ml.wikipedia.org/wiki/തമിഴ്‌നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്