"അർത്ഥശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 106:
 
== സാമൂഹികജീവിതം ==
അർഥശാസ്ത്രംഅർത്ഥശാസ്ത്രം മുഖ്യമായും രാഷ്ട്രമീമാംസയെയും രാജധർമങ്ങളെയും കുറിച്ചുള്ള ഒരു പ്രമാണഗ്രന്ഥമാണെങ്കിലും സമൂഹഘടനയെയും ആചാരാനുഷ്ഠാനങ്ങളെയും പറ്റി പല വിവരങ്ങളും അതിൽ നിന്നും ലഭിക്കുന്നുണ്ട്. രാഷ്ട്രീയ കാര്യങ്ങളിലെന്നപോലെ സാമൂഹിക മര്യാദകളെ സംബന്ധിച്ച പ്രശ്നങ്ങളിൽ നിഷ്കൃഷ്ടമായ വ്യവസ്ഥകളെന്തെങ്കിലും ചെയ്യാൻ കൗടല്യൻകൗടില്യൻ ഇതിൽ താത്പര്യം കാണിച്ചിട്ടില്ല എന്നതു ശരിതന്നെ; പക്ഷേ, താൻ ചുറ്റുപാടും കണ്ട സാമൂഹ്യജീവിതത്തിന്റെ ഒരു പ്രതിഫലനംകൂടിയായി ഈ കൃതിയെ സംവിധാനം ചെയ്യാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.
 
വേദേതിഹാസങ്ങളിൽ വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന വർണാശ്രമധർമങ്ങൾ ശരിക്കും ദീക്ഷിക്കപ്പെടുന്നുണ്ടോ എന്നു നോക്കാനും, കർത്തവ്യലോപം വരുന്നിടങ്ങളിൽ അതുമാറ്റി ധർമത്തിന്റെ നിഷ്കൃഷ്ടമായ പ്രയോഗം ഉറപ്പുവരുത്താനും ബാധ്യസ്ഥൻ രാജാവാണ് (രാഷ്ട്രം). ചാതുർവർണ്യത്തിൽ ഏറ്റവും മേലേക്കിടയിൽ നില്ക്കുന്നതു ബ്രാഹ്മണൻ തന്നെ. വിജ്ഞാനവിതരണം, പൗരോഹിത്യം, ബുദ്ധിപരമായ പ്രവർത്തനങ്ങൾ എന്നിവയോടൊപ്പം ബ്രാഹ്മണർ സൈനികസേവനവും നടത്തിവന്നു. മന്ത്രിപദം, ദേശാന്തരദൌത്യം തുടങ്ങിയവയും ഇവരിൽ നിക്ഷിപ്തമായിരുന്നു.
 
ചതുർവർണങ്ങളിലുൾപ്പെട്ട ശൂദ്രരെ അർഥശാസ്ത്രംഅർത്ഥശാസ്ത്രം ആര്യസമുദായങ്ങളുടെ ഗണനയിലാണുൾപ്പെടുത്തിയിരിക്കുന്നത്. അനാര്യവർണങ്ങളിൽ ഉൾപ്പെട്ടതായി ഇതിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ചണ്ഡാലൻ, മ്ളേച്ഛൻ, ശ്വപാകി, അന്താവസായി, പാഷണ്ഡൻ, പാഷണ്ഡാവാസൻ തുടങ്ങിയവരെ അടിമകളായി (ദാസന്മാർ) ക്രയവിക്രയം ചെയ്യാമെങ്കിലും, ശൂദ്രനുൾപ്പെടെയുള്ള ആര്യന്മാരെ ഇങ്ങനെ കച്ചവടച്ചരക്കുകളാക്കരുതെന്ന് വിലക്കിയിട്ടുണ്ട് (ആര്യപ്രാണമപ്രാപ്തവ്യവഹാരം ശൂദ്രം വിക്രയാധാനം നയതഃ സ്വജനസ്യദ്വാദശപണോ ദണ്ഡഃ..........നത്വേവാര്യസ്യ ദാസഭാവഃ).
 
ആര്യന്മാരെയും അനാര്യന്മാരെയുംകുറിച്ചുള്ളഅനാര്യന്മാരെയും കുറിച്ചുള്ള ഈ പരാമർശനങ്ങളോടൊപ്പം പല സങ്കരജാതികളെയും, 'ആടവികൻ' തുടങ്ങിയ ചില ഗിരിവർഗജനതകളെയുംപറ്റിഗിരിവർഗജനതകളെയും പറ്റി കൌടല്യൻകൌടില്യൻ പറയുന്നുണ്ട് (ഈ പർവതവാസികളെക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട സൈന്യദളമാണ് അടവീബലം). ബാഹീരികൻ, ദ്വാരബാഹീരികാദേയൻ തുടങ്ങിയവർ ഒരുവിഭാഗം നാടോടിവർഗം (Nomads) ആയിരുന്നെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. മോഷണം, കവർച്ച, അഗമ്യഗമനം തുടങ്ങിയവ നടത്തിയ ബ്രാഹ്മണരെ 'മാനവ'ന്മാർ എന്നും മറ്റു കാരണങ്ങളാൽ ജാതിഭ്രംശം സംഭവിച്ചവരെ 'വ്രാത്യ'ന്മാർ എന്നും അക്കാലത്ത് പറഞ്ഞുവന്നു.
 
വിവാഹം, വിവാഹമോചനം, ഭാര്യാഭർത്തൃബന്ധം, വൈധവ്യം, പിന്തുടർച്ചാവകാശം തുടങ്ങിയവയെപ്പറ്റിയുള്ള നിയമവ്യവസ്ഥകൾക്കും ക്ഷേത്രാരാധന, മദ്യപാനം, പൊതുഭക്ഷണശാലകൾ, ആഭരണധാരണം, നൃത്തനാടകങ്ങൾ, വ്യായാമം, ഭിക്ഷാടനം തുടങ്ങിയവയുടെ വിവരണങ്ങൾക്കും അർഥശാസ്ത്രംഅർത്ഥശാസ്ത്രം ധാരാളം സ്ഥലം വിനിയോഗിച്ചിട്ടുണ്ട്. ഇതിൽ എണ്ണിപ്പറഞ്ഞിരിക്കുന്ന ദേവീദേവന്മാർ അപരാജിത, അപ്രതിഹതൻ, ജയന്തൻ, വൈജയന്തൻ, ശിവൻ, വൈശ്രവണൻ, അശ്വിനീദേവകൾ, ശ്രീഭഗവതി, മദിര (വാരുണീദേവി) എന്നിവർ മാത്രമാണ്; ഇവർക്കു വേണ്ട ദേവാലയശില്പങ്ങളെ മാത്രമേ പ്രാധാന്യം നല്കി വിവരിച്ചിട്ടുള്ളു; എന്നാൽ, നഗരദുർഗത്തിൽ വടക്കുമുതലാരംഭിക്കുന്ന നാലു പ്രധാന ഗോപുരദ്വാരങ്ങളിലെ അധിഷ്ഠാനമൂർത്തികൾ ബ്രഹ്മാവും ഇന്ദ്രനും യമനും സേനാപതി(സുബ്രഹ്മണ്യൻ)യുമായിരിക്കുമെന്നു പറഞ്ഞിട്ടുണ്ട്. വരുണൻ, നാഗരാജാവ്, സങ്കർഷണൻ എന്നീ ദേവതകളെയും ദേശദേവത, നഗരദേവത, രാജദേവത എന്നീ പരദൈവങ്ങളെയും ദേവവൃഷം, ദേവപശു എന്നീ പൂജ്യമൃഗങ്ങളെയുംകുറിച്ചുള്ളപൂജ്യമൃഗങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ വിഗ്രഹാരാധനാപ്രസ്ഥാനത്തിന്റെ വികസനത്തിൽ ഒരു പ്രത്യേക ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നതായി കണക്കാക്കാം.
 
== അർഥശാസ്ത്രവും രാജാവും ==
"https://ml.wikipedia.org/wiki/അർത്ഥശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്