"കരാബഖ് ഖാനേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 10:
സഫാവിദ് സാമ്രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് സ്ഥാപിതമായ പ്രവിശ്യകളിലൊന്നായിരുന്നു കരാബഖ് ഖനേറ്റിന്റെ മുന്നോടിയായ കരാബഗിലെ സഫാവിദ് പ്രവിശ്യ.<ref>Rahmani A. A. Azerbaijan in the late 16th and 17 th centuries (1590–1700). Baku,1981, pp.87–89</ref> ഇറാനിലെ സഫാവിദ് ഷാ തഹ്മാസ്പ് ഒന്നാമൻ (കാലം 1524-1576) 1540-ൽ ഖ്വജാറുകളുടെ ഒരു ശാഖയായ സിയാഡോഗ്ലുവിന് പ്രവിശ്യയുടെ ഭരണാധികാരം നൽകി.<ref>(A collection of articles on the history of Azerbaijan, edition 1, Baku, 1949, p. 250</ref> നിലവിൽ നാഗോർണോ-കറാബാക്ക് എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നകലെ കരബാക്കിന്റെ നിമ്ന്ന പ്രദേശത്താണ് ("കരാബാക്ക് സ്റ്റെപ്പി") ഇത് പ്രാഥമികമായി സ്ഥാപിതമായത്. കരബാഖ് ഖാനേറ്റിൽ നിന്നുള്ള ഒരു പ്രമുഖ ചരിത്രകാരനായ മിർസ അഡിഗോസൽ ബേയുടെ &nbsp;അഭിപ്രായത്തിൽ "കറാബാക്ക് ബെയ്‌ലർബെയ്‌ലിക്കിന്റെ ശക്തി ബൃഹത്തായ ഒരു പ്രദേശം മുഴുവനായി ഉൾക്കൊണ്ടിരുന്നു - "സിനിഗ് കോർപു"പാലത്തിന് സമീപത്തായി [[ജോർജ്ജിയ (രാജ്യം)|ജോർജിയൻ]] അതിർത്തി മുതൽ (നിലവിൽ" റെഡ് ബ്രിഡ്ജ് ") [[അറാസ്‌ നദി|അറാസ് നദിയിലെ]] ഖുദാഫരിൻ പാലം വരെയായിരുന്നു ഇത്.<ref>Mirza Adigozal-bey, Karabakh-nameh,Baku, 1950, p.47</ref> എന്നിരുന്നാലും, സഫാവിദ് സാമ്രാജ്യത്തിന്റെ അധഃപതനത്തിന്റേയും 1747-ലെ നാദിർ ഷാ അഫ്ഷറിന്റെ മരണത്തിന്റേയും ഫലമായി സഫാവിദ് സ്വാധീനമേഖല വിവിധ തരത്തിലുള്ള സ്വയംഭരണാധികാരങ്ങളുള്ള അനവധി ഖാനേറ്റുകളായി വിഭജിക്കപ്പെട്ടു. ഈ കാലയളവിൽ, കരബാഖിലെ പനാഹ്-അലി ഖാൻ ജവാൻഷിർ ഒരു യഥാർത്ഥ സ്വതന്ത്ര ഖാനേറ്റ് സ്ഥാപിക്കുകയും പന-അലി ഖാന്റെ &nbsp;പരമാധികാരത്തെ ആദ്യം സ്വീകരിച്ച വരാന്താ മേഖലയിലെ അർമേനിയൻ രാജകുമാരൻ മെലിക് ഷഹ്നാസർ II ഷഹനാസാറിയന്റെ പിന്തുണയോടെ ഖംസ ([[അറബി ഭാഷ|അറബിയിൽ]] "അഞ്ച്")<ref name="meliki">[http://www.armenianhouse.org/raffi/also-ru/ulubabyan.html Raffi. Melikdoms of Khamsa]</ref> എന്ന് വിളിക്കപ്പെട്ടിരുന്ന ഈ പ്രദേശത്തെ അഞ്ച് അർമേനിയൻ മെലിക്കുകളെ (സാമന്ത രാജ്യങ്ങളെ) കീഴടക്കി തന്റെ പ്രാദേശിക ശക്തി ഉറപ്പിക്കുകയും ചെയ്തു.
 
ഖനേറ്റിന്റെ തലസ്ഥാനം 1748 ൽ കരാബാക് സ്റ്റെപ്പിയിലെ "ബയാത്ത്" കോട്ടയും തുടർന്ന് 1750-1752 ൽ പുതുതായി നിർമ്മിച്ച പനഹാബാദുമായിരുന്നു. പനാഹ്-അലി ഖാന്റെ പുത്രൻ ഇബ്രാഹിം-ഖലീൽ ഖാന്റെ ഭരണകാലത്ത്, പനഹാബാദ് ഒരു വലിയ പട്ടണമായി മാറുകയും ഷുഷികന്റ്, ഷോഷി അല്ലെങ്കിൽ ഷോഷ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന അടുത്തുള്ള അർമേനിയൻ ഗ്രാമമായ ഷുഷിയുടെ പേരിനെ ആസ്പദമാക്കി ഷുഷാ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു.<ref>[[Raffi (novelist)|Raffi]]. ''[http://www.armenianhouse.org/raffi/novels-ru/khamsa/meliks1_14.html The Princedoms of Khamsa]''.</ref><ref name="RobertHewsen">[[Robert H. Hewsen|Hewsen, Robert H.]], ''Armenia: A Historical Atlas''. Chicago: University of Chicago Press, 2001, p. 155.</ref><ref name="MirzaJamal">{{In lang|ru}} [http://zerrspiegel.orientphil.uni-halle.de/t1154.html Mirza Jamal Javanshir Karabagi. The History of Karabakh] {{Webarchive|url=https://web.archive.org/web/20070127171633/http://zerrspiegel.orientphil.uni-halle.de/t1154.html |date=2007-01-27 }}</ref> പിന്നീട്, പനാ അലി ഖാൻ കരബാക്ക്, മേഘ്രി, തതേവ്, കരകിലൈസ്, സാങ്കേസൂരിലെ കഫാൻ, നാഖ്ചിവാൻ ഖാനേറ്റ് എന്നിവയുടെ പ്രദേശങ്ങളെ കീഴ്പ്പെടുത്തി കരാബഖ് ഖാനേറ്റ് വികസിപ്പിച്ചു.
 
ഷുഷ പട്ടണം സ്ഥാപിതമായി ഒരു വർഷത്തിനുള്ളിൽത്തന്നെ, ഇറാനിയൻ സിംഹാസനത്തിന്റെ പ്രധാന അവകാശവാദികളിലൊരാളായിരുന്ന മുഹമ്മദ് ഹസൻ ഖാൻ ഖ്വജർ കരബാഖ് ഖാനേറ്റ് ആക്രമിച്ചു.  സഫാവിഡ് ഭരണകാലത്ത് ഗഞ്ച-കരബാക്ക് പ്രവിശ്യയുടെ ഗവർണർമാരായി നിയമിക്കപ്പെട്ടിരുന്നതു കാരണമായി കരബാക്ക് ഏറെക്കുറെ രണ്ട് നൂറ്റാണ്ടോളം ഖ്വജറിലെ തുർക്കിക് സംസാരിക്കുന്ന ഗോത്രക്കാരായിരുന്നു ഭരിച്ചിരുന്നത്. അതുകൊണ്ടുതന്നെ മുഹമ്മദ് ഹസൻ ഖാൻ ഖ്വജർ കരബാക്കിനെ തന്റെ പാരമ്പര്യ സ്വത്തായി കണക്കാക്കിയിരുന്നു.
"https://ml.wikipedia.org/wiki/കരാബഖ്_ഖാനേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്