"എൻഡോസ്കോപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 2 as dead.) #IABot (v2.0.8
വരി 2:
[[പ്രമാണം:Flexibles Endoskop.jpg|thumb|250px|right|എൻഡോസ്കോപ്]]
 
[[ശരീരം|ശരീരത്തിലെ]] അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യയാണ് '''എൻഡോസ്കോപ്പി'''. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തർദർശിനികളെ എൻഡൊസ്കോപ്പുകൾ എന്നു പറയുന്നു. ആധുനിക വൈദ്യശാസ്ത്രത്തിലെ വൈവിധ്യമാർന്ന രോഗനിരീക്ഷണ ഉപകരണങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തവയാണ് എൻഡോസ്കോപ്പുകൾ. ഈ ഉപകരണ സമുച്ചയത്തിന്റെ സം‌‌വിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനിക ശസ്ത്രക്രിയകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് വളരെ സഹായകമായിട്ടുണ്ട്.<ref>http://www.asmedl.org/MedicalDevices?gclid=CNSXgsCC76ACFRFB6wod9gwrIA{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} Journal of Medical Devices</ref>
 
[[മനുഷ്യൻ|മനുഷ്യശരീരത്തിൽ]] നിരവധി അവയവങ്ങൾക്ക് ഉള്ളറകളും കുഴലുകളുമുണ്ട്. അവയെല്ലാം പ്രത്യേകതരം സ്കോപ്പുകൾ (ദർശികൾ) കൊണ്ട് പരിശോധിക്കാവുന്നതാണ്. ഉദാഹരണമായി ചില എൻഡോസ്കോപ്പുകൾ താഴെ പരാമർശിക്കപ്പെടുന്നു:
വരി 12:
[[പ്രമാണം:Endoscopy nci-vol-1982-300.jpg|thumb|200px|എൻഡൊസ്കോപ്പ് ഉപയോഗിക്കുന്ന ഒരു ഭിഷഗ്വരൻ]]
 
ശ്വസനവ്യൂഹത്തിന്റെ ഉൾഭാഗത്തെ രോഗങ്ങൾ സാധാരണ വൈദ്യപരിശോധനകൊണ്ട് നിർണയിക്കുവൻ പ്രയാസമാണ്. ഇവയ്ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് '''ബ്രോങ്കൊസ്കോപ്പ്, ലാറിൻ‌‌ഗൊസ്കോപ്പ്''' എന്നിവ. [[ശ്വാസകോശം|ശ്വാസകോശത്തിന്റെ]] ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രോങ്കസ്, ബ്രോങ്കിയോളുകൽ എന്നിവയുടെ സൂക്ഷ്മപരിശോധനയ്ക്ക് ബ്രോങ്കൊസ്കോപ്പും, ശബ്ദതരംഗങ്ങളെ സൃഷ്ടിക്കുന്ന ലാറിൻ‌‌ഗിസ് പരിശോധിക്കുന്നതിനു ലാറിൻ‌‌ഗൊസ്കോപ്പും സഹായിക്കുന്നു.<ref>http://www.drugs.com/enc/bronchoscopy.html Bronchoscopy</ref> <ref>http://kidshealth.org/parent/system/surgery/laryngoscopy.html About Laryngoscopy</ref> ഔരസശസ്ത്രക്രിയയുടെയും (thoracic surgery) കർണ-നാസാ-ഗള (E.N.T.)രോഗചികിത്സകളുടെയും രംഗത്തിൽ ഈ ദർശികളുടെ പ്രയോജനം കാര്യക്ഷമമാണ്. മൂത്രാശയം, പ്രോസ്റ്റേറ്റുഗ്രന്ഥി, [[വൃക്ക|വൃക്കകളിൽ]] നിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന [[യൂറിറ്റർ]] എന്നിവയ്ക്കുണ്ടാകുന്ന രോഗങ്ങൾ എന്നിവ പരിശോധിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''സിസ്റ്റോസ്കോപ്പ്'''.<ref>http://kidney.niddk.nih.gov/kudiseases/pubs/cystoscopy/ {{Webarchive|url=https://web.archive.org/web/20150329184704/http://kidney.niddk.nih.gov/kudiseases/pubs/cystoscopy/ |date=2015-03-29 }} Cystoscopy and Ureteroscopy</ref>
 
ഇപ്പറഞ്ഞ എൻഡോസ്കോപ്പുകൾ ഇന്ന് നവ്യങ്ങളായ ഫൈബർഗ്ലാസും മറ്റും ഉപയോഗിച്ചാണ് നിർമ്മിക്കപ്പെടുന്നത്. ഈ ഉപകരണങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബൾബുകൾ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച് ശരീരത്തിന്റെ ഉൾഭാഗങ്ങളിലെ വൈകല്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ കഴിയുന്നതാണ്. മാത്രമല്ല ഇവയിൽ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങൾ കൊണ്ടും ആന്തരികാവയവങ്ങളിൽ നടത്തേണ്ടതായ സൂക്ഷ്മസങ്കീർണ ശസ്ത്രക്രിയകൾ നടത്തുവാനും സാധ്യമാണ്. അതിനും പുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്-ക്യാമറ സം‌‌വിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വർദ്ധിപ്പിച്ചിരിക്കുന്നു.
വരി 22:
== പുറംകണ്ണികൾ ==
 
* http://www.aeiboston.com/application_active_lens_alignment.htm?type=GoogleAdwordsSearch{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
* http://www.nlm.nih.gov/medlineplus/ency/article/003338.htm#Definition
* http://www.wolfsonendoscopy.org.uk/upper-gi-endoscopy-information.html {{Webarchive|url=https://web.archive.org/web/20100831121554/http://www.wolfsonendoscopy.org.uk/upper-gi-endoscopy-information.html |date=2010-08-31 }}
 
[[വർഗ്ഗം:വൈദ്യപരിശോധനകൾ]]
"https://ml.wikipedia.org/wiki/എൻഡോസ്കോപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്