"മോഹൻജൊ ദാരോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മോയെന്‍=മയ്യത്ത്
മോയെന്‍=മൗത്ത്
വരി 15:
'''മോഹന്‍‌ജൊ-ദാരോ''' [[സിന്ധുനദീതട സംസ്കാരം|സിന്ധൂ നദീതട നാഗരികതയിലെ]] ഏറ്റവും വലിയ നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പാക്കിസ്ഥാന്‍|പാക്കിസ്ഥാനിലെ]] [[സിന്ധ്]] പ്രവിശ്യയിലാണ് മോഹന്‍‌ജൊ-ദാരോ. ഉദ്ദേശം ക്രി.മു. 2600-ല്‍ നിര്‍മ്മിച്ച ഈ നഗരം ലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളില്‍ ഒന്നായിരുന്നു. [[പുരാതന ഈജിപ്ത്]], [[മെസൊപ്പൊട്ടേമിയ]], [[ക്രീറ്റ്]] എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായിരുന്നു മോഹന്‍‌ജൊ-ദാരോ. ഈ നഗരത്തിന്റെ പുരാവസ്തു അവശിഷ്ടങ്ങള്‍ ഇന്ന് ഒരു [[UNESCO World Heritage Site|യുണെസ്കോ ലോക പൈതൃക സ്ഥലം]] ആണ്. മോഹന്‍‌ജൊദാരോയെ ചിലപ്പോള്‍ ''ഒരു പുരാതന സിന്ധൂതട മഹാനഗരം'' എന്നും വിശേഷിപ്പിക്കുന്നു.<ref>[http://www.mohenjodaro.net/mohenjodaroessay.html Mohenjo-Daro An Ancient Indus Valley Metropolis]</ref>.വെള്ളപ്പൊക്കം മൂലം നിരവധി തവണ പട്ടണം മണ്ണുമൂലം മൂടപ്പെട്ടതായതിനാല്‍ ഒന്നിനടിയില്‍ ഒന്നായി ഒന്‍പതു നിലകളിലായാണ്‍ പട്ടണം ഉദഘനനം ചെയ്തെടുക്കപ്പെട്ടത്. ഒരോ തവണയും പഴയമാതൃകയില്‍ തന്നെയായിരുന്നു നഗരത്തിന്റെ പുനര്‍നിര്‍മ്മാണം. മെസോപോട്ടേമിയയിലെ സമാനനാഗരികയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുട്ടെങ്കിലും കൂടുതല്‍ വികസിച്ച അവരില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന നിര്‍മ്മാണരീതികളാണ്‍ അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്‍.
==പേരിനുപിന്നില്‍==
സിന്ധൂ നദീതട നാഗരികതയിലെ ഭാഷ ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ല, അതുപോലെ ഈ നഗരത്തിന്റെയും [[സിന്ധ്]], [[Punjab region|പഞ്ചാബ്]], [[ഗുജറാത്ത്]] എന്നിവിടങ്ങളില്‍ ഖനനം ചെയ്തെടുത്ത മറ്റു നഗരങ്ങളുടെയും യഥാര്‍ത്ഥ പേര് അജ്ഞേയമാണ്. [[സിന്ധി ഭാഷ|സിന്ധി ഭാഷയില്‍]] "മോഅന്‍" അല്ലെങ്കില്‍ "മോയെന്‍" എന്ന പദത്തിന്റെ അര്‍ത്ഥം "മൃതര്‍" എന്നും (ഹിന്ദിയില്‍ മൗത്ത്) "ജൊ" എന്നത് ‘ഉടെ’ എന്നും "ദാരോ" എന്നത് "ശവകുടീരം" എന്നുമാണ്. "മോഎന്‍ ജോ ദരോ" (देवनागरी- मोएन जो दड़ो) എന്ന സിന്ധി പദത്തിന്റെ അര്‍ത്ഥം "മൃതരുടെ കുന്ന്" എന്നാണ്. എന്നാല്‍ "മോഹന്‍‌ജൊ ദാരോ" എന്ന ഉച്ചാരണം ആണ് സിന്ധിനു പുറത്തും ആംഗലേയഭാഷ സംസാരിക്കുന്ന പണ്ഠിതരുടെ ഇടയിലും പ്രചുരപ്രചാരത്തിലുള്ളത്.
 
==കണ്ടുപിടിത്തവും ഖനനവും==
ഏകദേശം [[ക്രി.മു. 2600]]-ല്‍ ആണ് മോഹന്‍ജൊ-ദാരോ നിര്‍മ്മിച്ചത്. ഈ നഗരം [[ക്രി.മു. 1900]]-ഓടെ ഉപേക്ഷിക്കപ്പെട്ടു. 1922-ല്‍ [[Archaeological Survey of India|ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ]] ഉദ്യോഗസ്ഥനായിരുന്ന [[Rakhaldas Bandyopadhyay|രാഖേല്‍ദാസ് ബന്ദോപാദ്ധ്യയ്]] ഈ നഗരം വീണ്ടും കണ്ടെത്തി<ref>http://www.ancientindia.co.uk/indus/explore/his03.html</ref>. ഈ കുന്ന് ഒരു [[സ്തൂപം]] ആയിരിക്കാം എന്ന് വിശ്വസിച്ച ഒരു ബുദ്ധമത സന്യാസിയായിരുന്നു അദ്ദേഹത്തെ ഈ കുന്നിലേയ്ക്ക് നയിച്ചത്. 1930-കളില്‍ പുരാവസ്തു ഗവേഷകരായ [[John Marshall (archaeologist)|ജോണ്‍ മാര്‍ഷല്‍]], കെ.എന്‍. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെ വന്‍‌തോതില്‍ ഖനനങ്ങള്‍ നടന്നു.<ref>{{cite web|url=http://www.mohenjodaro.net/mohenjodaroessay.html|title=Mohenjo-Daro: An Ancient Indus Valley Metropolis|accessdate=2008-05-19}}</ref> സൈറ്റ് ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ജോണ്‍ മാര്‍ഷലിന്റെ കാര്‍ ഇന്നും മോഹന്‍‌ജൊ-ദാരോ കാഴ്ച്ചബംഗ്ലാവില്‍ ഉണ്ട്. ഇവരുടെ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായി ഇത് പരിരക്ഷിച്ചിരിക്കുനു. 1945-ല്‍ [[Ahmad Hasan Dani|അഹ്മദ് ഹസന്‍ ദാനി]], [[Mortimer Wheeler|മോര്‍ട്ടീമര്‍ വീലര്‍]] എന്നിവര്‍ കൂടുതല്‍ ഖനനങ്ങള്‍ നടത്തി.
"https://ml.wikipedia.org/wiki/മോഹൻജൊ_ദാരോ" എന്ന താളിൽനിന്ന് ശേഖരിച്ചത്