"അകത്തിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 2:
{{Sangam literature}}
[[അകത്തിയർ]] (അഗസ്ത്യർ) രചിച്ചു എന്ന് കരുതപ്പെടുന്ന ആദ്യത്തെ [[തമിഴ്]] വ്യാകരണഗ്രന്ഥമാണ് '''അകത്തിയം''' ({{lang-ta|அகத்தியம்}}). എ.ഡി. അഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന [[തൊൽകാപ്പിയർ]], അകത്തിയരുടെ ശിഷ്യൻമാരിൽ പ്രമുഖനായിരുന്നുവെന്നും ആചാര്യന്റെ അകത്തിയം എന്ന ഈ കൃതിയാണ് [[തൊൽകാപ്പിയം]] എന്ന വ്യാകരണഗ്രന്ഥം രചിക്കാൻ ശിഷ്യന് പ്രചോദനം നല്കിയതെന്നും തമിഴ് പണ്ഡിതർ കരുതുന്നു.<ref>Agattiyam: First Tamil Grammar from the Sangam Age of Tamil Literature
[http://www.tamilspider.com/resources/2580-Agattiyam-First-Tamil-Grammar-from-Sangam.aspx] {{Webarchive|url=https://web.archive.org/web/20100717052605/http://www.tamilspider.com/resources/2580-Agattiyam-First-Tamil-Grammar-from-Sangam.aspx |date=2010-07-17 }}</ref>
 
അകത്തിയത്തിന്റെ പൂർണരൂപം ലഭിച്ചിട്ടില്ല. [[അകത്തിയം]], _[മാപുരാണം]], [[ഇചയ്നുണുക്കം]] എന്നിങ്ങനെ പല വ്യാകരണഗ്രന്ഥങ്ങൾ തൊൽകാപ്പിയത്തിനു മുമ്പ് പ്രചാരത്തിൽ ഇരുന്നതായും അവ കാലാന്തരത്തിൽ നശിച്ചുപോയതായും തമിഴ് വൈയാകരണൻമാർ അഭിപ്രായപ്പെടുന്നു. [[തൊൽകാപ്പിയം]], [[യാപ്പെരുങ്കലം]], [[നന്നൂൽ]] തുടങ്ങിയ ആധികാരിക വ്യാകരണഗ്രന്ഥങ്ങളിലും അവയെ ആസ്പദമാക്കിയുള്ള വ്യാഖ്യാനങ്ങളിലും അകത്തിയസൂത്രങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. 'എകര, ഒകര, ആയ്ത, ഴകര, റകര, നകരന്തമിഴു പൊതുമറ്റേ' എന്ന അകത്തിയസൂത്രം ലീലാതിലകകാരൻ ഉദ്ധരിക്കുകയും (ശില്പം 2) അതിനെ അവലംബിച്ച് [[സംസ്കൃതം|സംസ്കൃതത്തിൽ]] ഇല്ലാത്ത ന്റ, റ്റ, റ, ഴ എന്നീ നാലക്ഷരങ്ങൾ ഭാഷയിലുണ്ടെന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽനിന്ന് ലീലാതിലകകാരന് അഗസ്ത്യസൂത്രങ്ങൾ പരിചിതങ്ങളായിരുന്നു എന്ന് ഉള്ളൂർ പരമേശ്വരയ്യർ കേരളസാഹിത്യചരിത്രത്തിൽ സമർഥിക്കുന്നു. നന്നൂൽ വ്യാഖ്യാനം രചിച്ച മൈലൈനാഥൻ അകത്തിയത്തിലെ പല സൂത്രങ്ങളും ഉദ്ധരിച്ചിട്ടുണ്ടെന്നും അവയെ ആയിരിക്കണം ലീലാതിലകകാരൻ ഉപയോഗിച്ചിട്ടുള്ളതെന്നും ലീലാതിലകകാരൻ അകത്തിയം കണ്ടിരിക്കാനിടയില്ലെന്നും മറ്റൊരു അഭിപ്രായഗതിയുമുണ്ട്.<ref>http://www.servinghistory.com/topics/Agattiyam Agattiyam : Who, What, Where, When</ref>
"https://ml.wikipedia.org/wiki/അകത്തിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്