"എ. അലവി മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1976-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 3:
 
==ജീവിതം==
1911ൽ ആൽപ്പെറ്റ അബൂബക്കർ മുസ്ലിയാർ എന്ന മൊല്ലയുടെയും ഭാര്യ ഫാത്വിമയുടെയും മകനായി മേലാറ്റൂർ എടപ്പറ്റയിലാണ് അലവി മൗലവി ജനിച്ചത്. കേരളത്തിലെ വിവിധ ദർസുകളിലും വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത്, ഉമറാബാദ് ദാറുസ്സലാം, സൂറത്ത്, ദയൂബന്ദ് തുടങ്ങിയ പ്രസിദ്ധ മതപാഠശാലകളിലും പഠനം നടത്തി. ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന മൗലവി ഉറുദു ഭാഷയിൽ പ്രാവീണ്യമുള്ള ആളായതിനാൽ ജംഇയ്യത്തുൽ ഉലമായുടെ നേതാക്കൾ കേരളത്തിൽ വരുമ്പോൾ അവരുടെ പ്രസംഗങ്ങളുടെ പരിഭാഷ നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ടിരുന്നു. മുസ്ലിം യാഥാസ്ഥിക വിഭാഗവുമായുള്ള ആശയ സംവാദത്തിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എടവണ്ണയിലെ ജാമിഅഃ നദ്വിയ്യയുടെ സ്ഥാപനത്തിൽ പ്രമുഖ സ്ഥാനം വഹിച്ചു. അവിടെ അദ്ധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.
 
===കുടുംബം===
മേലാറ്റൂർ സ്വദേശി ആഇശയാണ് ആദ്യഭാര്യ. ആദ്യഭാര്യയിൽ മൗലവിക്ക് രണ്ട് മക്കളുണ്ട്. മുഹമ്മദ് അമീനും അബൂബക്കറും. അബൂബക്കറിന്റെ മകനാണ് പ്രമുഖ പത്രപ്രവർത്തകൻ [[എ. റശീദുദ്ദീൻ]]. ഫാത്വിമക്കുട്ടിയെ രണ്ടാമത് വിവാഹം ചെയ്തു. ജമീലടീച്ചർ, പ്രമുഖ ഹദീസ് പണ്ഡിതൻ [[അബ്ദുസ്സലാം സുല്ലമി]], അബ്ദുല്ല നദ്‌വി, എസ് .ഡി.പി ഐ നേതാവ് സഈദ്, റഹ്മാബി, മുജീബുർറഹ്മാൻ, മുബാറക് എന്നിവരാണ് മക്കൾ.
 
==അവലംബം==
"https://ml.wikipedia.org/wiki/എ._അലവി_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്