"തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Thiruvangad temple}}
 
[[ചിത്രം:Thiruvan temple mukhamandapam.jpg |thumb|തിരുവങ്ങാട് ക്ഷേത്രം, തലശ്ശേരി, മുൻവശത്തുനിന്നുള്ള ദൃശ്യം]]{{coord|11|44|44.2|N|75|30|12.35|E|type:landmark_region:IN_dim:190|display=title}}[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു ക്ഷേത്രമാണ് [[തലശ്ശേരി]] '''തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം'''. [[ഖരൻ|ഖരവധം]] കഴിഞ്ഞ് അത്യുഗ്രഭാവത്തിലുള്ള [[ശ്രീരാമൻ]] ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠയെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ ഉപദേവതകളായി [[ഗണപതി]], [[ഹനുമാൻ]], [[ദക്ഷിണാമൂർത്തി]], [[ധർമ്മശാസ്താവ്]], [[സുബ്രഹ്മണ്യൻ]], [[ഭദ്രകാളി]] (പോർക്കലീദേവി), [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ചെമ്പുതകിട് കൊണ്ടുള്ള മേൽക്കൂര ഉള്ളതുകൊണ്ട് ''ചെമ്പൻ അമ്പലം''(Brass Pagoda <ref>[https://books.google.com/books?id=WjiFvC3h8UUC&printsec=frontcover&dq=bibliogroup:%22Malabar+By+William+Logan%22&hl=en&sa=X&ved=0ahUKEwiMvvmczIHSAhUE34MKHS66AoMQ6AEIHDAA#v=snippet&q=Tiruvangad&f=false വില്ല്യം ലോഗൻ, മലബാർ മാനുവൽ വോള്യം 1 പേജ് 39]</ref>) എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. [[തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം|തൃപ്രയാർ]], [[തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം|തിരുവില്വാമല]], [[കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം|കടവല്ലൂർ]] എന്നിവയ്ക്കൊപ്പം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നാണിത്. [[മേടം|മേടമാസത്തിൽ]] [[വിഷു]]വിന് കൊടികയറി എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ഈ ക്ഷേത്രത്തിലേത്. കൂടാതെ [[രാമായണമാസാചരണം]], [[ശ്രീരാമനവമി]] എന്നിവയും വിശേഷമാണ്. [[മലബാർ ദേവസ്വം ബോർഡ്|മലബാർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.