"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രാജ്യരക്ഷ: ചിത്രം- നെടുങ്കൊട്ട
→‎രാജ്യരക്ഷ: ടിപ്പു യുദ്ധത്തിനിടക്ക്. ചിത്രം
വരി 39:
 
=== രാജ്യരക്ഷ ===
 
[[File:Tippoo Sahib at the lines of Travancore in the 1850s.jpg|thumb|250px|right|ടിപ്പു നെടുങ്കോട്ട യുദ്ധത്തിനിടക്ക്. ചിത്രം (c 1896) ൽ വരച്ചത്]]സൈന്യാധിപൻ ഡെ ലെനോയിയുടെ മരണശേഷം കേശവപിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ സൈന്യാധിപനായും പ്രവർത്തിച്ചിട്ടുണ്ട്. 1789-ലെ [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെ]] പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് കേശവദാസന്റെ നേതൃത്വത്തിലായിരുന്നു. കേശവദാസന്റെ യുദ്ധതന്ത്രത്തെക്കുറിച്ച് സർദാർ കെ.എം. പണിക്കർ ''കേരളസ്വാതന്ത്ര്യസമര''ത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു<ref>{{cite book|last = പണിക്കർ|first = കെ.എം|title = കേരളസ്വാതന്ത്ര്യസമരം|page = 337}}</ref>
 
:തിരുവിതാംകൂർ തന്നെ നാമാവശേഷമായിപ്പോകുമായിരുന്ന അത്യന്തം അപകടകരമായ ഒരു സന്ദർഭത്തിലാണ്‌ കേശവദാസ് ദിവാനാകുന്നത്. ഇന്ത്യയിലെ രാഷ്ട്രീയാധികാരം ബ്രിട്ടീഷുകാരുടെ കയ്യിലേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന് വളരെ നേരത്തേതന്നെ സൂക്ഷ്മബുദ്ധിയായ അദ്ദേഹം മനസ്സിലാക്കി. ആർക്കാട്ടു നവാബ് വെറുമൊരു പാവയാണെന്നും മൈസൂരിന്റെ സൈനികശക്തി തിരുവിതാംകൂറിന്‌ കൊടിയ വിപത്തായിത്തീരുമെന്നും കേശവദാസ് കണ്ടു. ആ നിമിഷം മുതൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുമായി സ്വതന്ത്രമായ ഒരു സഖ്യമുണ്ടാക്കുന്നതിനുവേണ്ടി തന്റെ അസാമാന്യമായ നയതന്ത്രകുശലത അദ്ദേഹം പ്രയോഗിക്കാൻ തുടങ്ങി. മംഗലാപുരം ഉടമ്പടി(1784)യുടെ ഒന്നാം വകുപ്പിൽ തിരുവിതാംകൂർ മഹാരാജാവ് ഇംഗ്ലീഷുകാരുടെ സുഹൃത്തും ബന്ധുവുമാണെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്, കേശവദാസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രവിജയമായിരുന്നു.<ref>Velu Pillai, T. K., ''The Travancore State Manual'', Vol. II, Trivandrum, 1945, p.44.</ref> മംഗലാപുരം ഉടമ്പടിയിലെ വ്യവസ്ഥമൂലം കേശവദാസ് രണ്ടു പ്രധാനകാര്യങ്ങൾ നേടി: തിരുവിതാംകൂറിന്റെ പരിപൂർണ്ണസ്വാതന്ത്ര്യം കമ്പനിയെക്കൊണ്ട് അംഗീകരിപ്പിക്കുകയും പരോക്ഷമായി കർണ്ണാടിൿ നവാബിന്റെ അധികാരം തള്ളിക്കളയുകയും ചെയ്തുവെന്നതാണ്‌ അതിൽ ഒന്ന്. രണ്ടാമതായി കമ്പനിയുമായി അദ്ദേഹം നേരിട്ട് ഒരു സഖ്യമുണ്ടാക്കി. കമ്പനിയുമായി ഉണ്ടാക്കിയ ഈ സഖ്യമാണ്‌ കേശവദാസന്റെ നയത്തിലെ മർമ്മപ്രധാനമായ ഭാഗം. മൈസൂരുമായി യുദ്ധം ഒഴിവാക്കുക സാദ്ധ്യമല്ലെന്ന് അദ്ദേഹത്തിന്‌ ബോദ്ധ്യമായിരുന്നു. പിന്നെയുള്ള ഏക ആശ ബ്രിട്ടീഷുകാരുടെ പരിപൂർണ്ണ പിന്തുണയാണ്‌.
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്