"ഡാനിഷ് സിദ്ദിഖി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഇന്ത്യൻ വംശജനായ ഫോട്ടോജേണലിസ്റ്റായിരുന്നു ഡാനിയൽ സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയായിരുന്നു. == ജീവിതരേഖ == ഡൽഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:19, 16 ജൂലൈ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ വംശജനായ ഫോട്ടോജേണലിസ്റ്റായിരുന്നു ഡാനിയൽ സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയായിരുന്നു.

ജീവിതരേഖ

ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദീഖി ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു.

അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൽഡാകിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു..

പ്രധാന ചിത്രങ്ങൾ

2016-17 മൊസൂൾ യുദ്ധം, 2015ലെ നേപ്പാൾ ഭൂകമ്പം, രോഹിൻഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡൽഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ ഫോട്ടോകൾ ശ്രദ്ധേയമായിരുന്നു.

പുരസ്കാരങ്ങൾ

  • 2018ലാണ് അദ്‌നാൻ ആബിദിക്കൊപ്പം പുലിസ്റ്റർ പുരസ്‌കാരത്തിന് അർഹനായത്. രോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തിയതിനായിരുന്നു പുരസ്‌കാരം
  • * ഡൽഹി കലാപത്തിനിടെ ഇദ്ദേഹം പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഡാനിഷ്_സിദ്ദിഖി&oldid=3607992" എന്ന താളിൽനിന്ന് ശേഖരിച്ചത്