"തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48:
[[ക്രിക്കറ്റ്|ക്രിക്കറ്റിന്റെയും]] [[സർക്കസ്|സർക്കസിന്റെയും]] [[കേക്ക്|കേക്കിന്റെയും]] നഗരമായി തലശ്ശേരി അറിയപ്പെടുന്നു.
 
തലശ്ശേരി മുൻസിപ്പൽ ക്രിക്കറ്റ് മൈതാനത്ത് ([[തലശ്ശേരി സ്റ്റേഡിയം]]) ഇന്നും പതിവായി [[രഞ്ജി ട്രോഫി]] മത്സരങ്ങൾ നടത്തുന്നു. ഈ മൈതാനത്ത് ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 1800-കളുടെ ആദ്യത്തിലാണ്. കേണൽ [[ആർതർ വെല്ലസ്ലി]]യാണ് മലബാർ പ്രദേശത്തും തലശ്ശേരി പട്ടണത്തിലും ക്രിക്കറ്റ് കൊണ്ടുവന്നത്. 2002-ൽ തലശ്ശേരി ക്രിക്കറ്റ് മൈതാനം അതിന്റെ 200-ആം പിറന്നാൾ ആഘോഷിച്ചു. [[ഇന്ത്യ|ഇന്ത്യയിലേയും]] [[ശ്രീലങ്ക|ശ്രീലങ്കയിലേയും]] പഴയ കളിക്കാർ തമ്മിലുള്ള ക്രിക്കറ്റ് പ്രദർശന മത്സരം ഇവിടെ നടത്തിക്കൊണ്ടായിരുന്നു പിറന്നാൾ ആഘോഷിച്ചത്.
 
ഇന്ത്യൻ സർക്കസിന്റെ ജന്മദേശമായാണ് തലശ്ശേരി അറിയപ്പെടുന്നത്. തലശ്ശേരിക്കാരനായ [[കീലേരി കുഞ്ഞിക്കണ്ണൻ]] ഇന്ത്യൻ സർക്കസിലെ ഇതിഹാ‍സമാണ്. തലശ്ശേരിയിൽ നിന്നുള്ള സർക്കസ് കളിക്കാരും പരിശീലകരും ഇന്ത്യൻ സർക്കസ് കമ്പനികളിൽ ഇന്നും വളരെ ആദരിക്കപ്പെടുന്നു. തലശ്ശേരിയിൽ ഒരു സർക്കസ് വിദ്യാലയം സ്ഥാപിക്കുവാനുള്ള പദ്ധതി സർക്കാരിനു മുന്നിലുണ്ട്. ഇത് സ്ഥാപിതമാവുകയാണെങ്കിൽ ഒരുപാടുപേർക്ക് ജോലി ലഭിക്കുവാൻ സഹായകമാവും. സർക്കസ് കമ്പനികൾക്ക് ജോലിയിലേക്ക് ആളുകളെ കണ്ടെത്തുവാനുള്ള ഒരു പ്രധാന സ്ഥലമായി ഇതു മാറുകയും ചെയ്യും. സർക്കസ് വിദേശരാജ്യങ്ങളിൽ വളരെ ജനപ്രിയമായതിനാൽ ഒരുപാട് വിദേശനാണ്യം നേടുവാനുള്ള ശേഷിയും ഇങ്ങനെ ഒരു വിദ്യാലയത്തിനുണ്ട്. റഷ്യൻ സർക്കസ് കളിക്കാരുമായി തലശ്ശേരിയിൽ നടന്ന സാംസ്കാരിക വിനിമയ പരിപാടി ജനങ്ങൾ നന്നായി സ്വാഗതം ചെയ്തു.
"https://ml.wikipedia.org/wiki/തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്