"ഇൽഖാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
1256-ലാണ് ഹുലേഗു ഇറാനിലെത്തിയത്. വടക്കൻ ഇറാനിലെ അസ്സാസ്സിനുകളെ തോൽപ്പിച്ച് ഇന്നത്തെ [[തെഹ്രാൻ|തെഹ്രാനിന്]] തൊട്ടു പടീഞ്ഞാറുള്ള അലമൂട്ടിലെ അവരുടെ കോട്ട തകർത്തത് ഹുലേഗുവിന്റെ ആദ്യകാലസൈനികവിജയങ്ങളിലൊന്നായിരുന്നു. രണ്ടുവർഷങ്ങൾക്കു ശേഷം 1258 ഫെബ്രുവരിയിൽ മുസ്ലീം ഖലീഫമാരുടെ പൌരാണീകകേന്ദ്രമായ [[ബാഗ്ദാദ്]] ഹുലേഗുവിന്റെ നിയന്ത്രണത്തിലായി<ref name=afghans13/>.
== ഭരണം, സംസ്കാരം ==
ഇൽഖാനികൾ അവരുടെ ഭരണകാലത്ത് വടക്കുകിഴക്ക്, [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] അധികാരത്തിലിരുന്ന മറ്റൊരു മംഗോളിയൻ വിഭാഗമായിരുന്ന [[ചഗതായ് സാമ്രാജ്യം|ചഗതായികളോട്]] മത്സരിച്ചുകൊണ്ടേയിരുന്നു.
 
എന്നാൽ [[സമീപപൂർവ്വദേശം|സമീപപൂർവ്വദേശത്തെ]] മംഗോളിയരുടെ ആധിപത്യം അധികകാലം നീണ്ടുനിന്നില്ല. ഹുലേഗുവിന്റെ മരണത്തോടെ സാമ്രാജ്യം ആധുനിക ഇറാന്റെ അതിരുകളിൽ ഒതുങ്ങി.
44,558

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600972" എന്ന താളിൽനിന്ന് ശേഖരിച്ചത്