"സെർബിയൻ അമേരിക്കക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
അമേരിക്കയിൽ താമസിച്ചിരുന്ന ഭൂരിഭാഗം സെർബുകളും [[ലുയീസിയാന|ലൂയിസിയാനയിലും]] [[മിസിസിപ്പി|മിസിസിപ്പിയിലുമായിരുന്നതിനാൽ]] [[അമേരിക്കൻ ആഭ്യന്തരയുദ്ധം|അമേരിക്കൻ ആഭ്യന്തര യുദ്ധത്തിൽ]] പങ്കെടുത്ത സെർബിയൻ അമേരിക്കക്കാർ പ്രാഥമികമായി [[കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക|കോൺഫെഡറസി]] പക്ഷത്താണ്നിലയുറപ്പിച്ചത്.  കോഗ്നെവിഷ് കമ്പനി (1830 കളിൽ ലൂസിയാനയിലേക്ക് കുടിയേറിയ സ്ജെപാൻ കോഞ്ചെവിക്കിന്റെ പേര്), ഒന്നും രണ്ടും സ്ലാവോണിയൻ റൈഫിൾസ് തുടങ്ങി നിരവധി കോൺഫെഡറേറ്റ് സൈനിക യൂണിറ്റുകൾ ലൂയിസിയാനയിലെ സെർബുകൾ രൂപീകരിച്ചു. ആഭ്യന്തര യുദ്ധത്തിൽ ഇവയിലെ മൂന്നോളം യൂണിറ്റുകളിൽനിന്നായി കുറഞ്ഞത് 400 സെർബുകൾ പോരാടിയിരുന്നു.<ref>Vujnovich, Milos M. Yugoslavs in Louisiana. Gretna: Pelican, 1974. Print.</ref>  ആഭ്യന്തര യുദ്ധത്തിൽ അറിയപ്പെടുന്ന മറ്റ് നിരവധി സെർബിയൻ സൈനികർ [[അലബാമ]], പ്രത്യേകിച്ചും [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] [[പെൻസക്കോള]] എന്നിവിടങ്ങളിൽനിന്ന് എത്തിയിരുന്നു.
 
മറ്റ് സെർബ് വംശജർ [[അലബാമ]], [[ഇല്ലിനോയി]],<ref>{{Cite book|url=https://archive.org/details/nasaengineersag00sylv/page/5|title=NASA Engineers and the Age of Apollo|last=Doughty Fries|first=Sylvia|publisher=NASA|year=1992|isbn=0-16-036174-5|location=Washington, D.C.|pages=[https://archive.org/details/nasaengineersag00sylv/page/5 5]|url-access=registration}}</ref> [[മിസിസിപ്പി]], [[കാലിഫോർണിയ]] എന്നിവിടങ്ങളിൽ താമസമാക്കുകയും [[കാലിഫോർണിയ ഗോൾഡ് റഷ്|കാലിഫോർണിയിയലെ ഗോൾഡ് റഷിൽ]] പങ്കുചേരുകയും ചെയ്തു.{{sfn|Henderson|Olasiji|1995|p=124}} 1800 കളുടെ അവസാനത്തിൽ [[ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം|ഓസ്ട്രിയ-ഹംഗറിയിലെ]] അഡ്രിയാറ്റിക് പ്രദേശങ്ങളിൽ നിന്നും ബാൽക്കൺ പ്രദേശങ്ങളിൽ നിന്നുമാണ് സാരമായ അളവിൽ സെർബിയൻ കുടിയേറ്റക്കാർ ആദ്യമായി അമേരിക്കയിലേക്ക് വന്നത്.{{sfn|Alter|2013|p=1257}} ഈ സമയത്ത്, അമേരിക്കയിലേക്ക് കുടിയേറിയിരുന്ന ഭൂരിഭാഗം പേരും [[ഡാൽമേഷ്യ|ഡാൽമേഷ്യൻ]] തീരത്തിന് സമാനമായ കാലാവസ്ഥയുള്ള പടിഞ്ഞാറൻ വ്യാവസായിക നഗരങ്ങളിലോ [[കാലിഫോർണിയ|കാലിഫോർണിയയിലോ]] ആണ് താമസമാക്കിയത്.{{sfn|Powell|2005|p=267}} സെർബിയൻ പുരുഷന്മാർ പലപ്പോഴും ഖനികളിൽ തൊഴിൽ കണ്ടെത്തുകയും നിരവധി സെർബിയൻ കുടുംബങ്ങൾ രാജ്യമെമ്പാടുമുള്ള ഖനന നഗരങ്ങളിലേക്ക് മാറുകയും ചെയ്തു.{{sfn|Alter|2013|p=1257}} [[അലാസ്ക|അലാസ്കയിലും]] ധാരാളമായി കുടിയേറിയ സെർബിയൻ ഖനിത്തൊഴിലാളികളുടേയും കുടുംബങ്ങളുടേയും പ്രാഥമിക കേന്ദ്രം [[ജുന്യൂ, അലാസ്ക|ജുന്യൂ]] ആയിരുന്നു. 1893-ൽ അലാസ്കൻ സെർബുകൾ സ്വദേശികളായ ഓർത്തഡോ ട്ളിൻഗിറ്റ് ജനതയുമായി ചേർന്ന് ജുന്യൂവിലെ ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിൽ സഹായിച്ചു.<ref>{{cite web|url=http://stnicholasjuneau.org/history.html|title="The History of the St Nicholas Church." St. Nicholas Russian Orthodox Church - Home. Orthodox Church in America|access-date=10 June 2017|website=Stnicholasjuneau.org}}</ref><ref>Archer, Laurel. Northern British Columbia Canoe Trips. Surrey, B.C.: Rocky Mountain, 2010. Print.</ref> [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തോടെ]] അലാസ്കയിലെ സെർബിയൻ ആചാരങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനായി രണ്ട് സെർബിയൻ സമൂഹങ്ങൾ ജുന്യൂവിൽ സ്ഥാപിക്കപ്പെട്ടു.<ref>Arnold, Kathleen R. "The Mining Frontier and Other Migrations." Contemporary Immigration in America a State-by-state Encyclopedia. Santa Barbara, CA: Greenwood, an Imprint of ABC-CLIO, LLC, 2015. 28-29. Print.</ref> 1943 ൽ [[മൊണ്ടാന|മൊണ്ടാനയിലെ]] സ്മിത്ത് മൈൻ ദുരന്തത്തിൽ നിരവധി സെർബിയൻ-അമേരിക്കൻ ഖനിത്തൊഴിലാളികൾ കൊല്ലപ്പെട്ടു.{{sfn|Alter|2013|p=1257}}
 
== അവലംബം ==
"https://ml.wikipedia.org/wiki/സെർബിയൻ_അമേരിക്കക്കാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്