"നൂറുദ്ദീൻ സിൻകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
==ജീവരേഖ==
തുർക്കിക്ക് - സെർജ്ജുക് പ്രതിനിധിയായി [[അലെപ്പോ|ആലപ്പോ]], [[മൊസൂൾ]] നഗരങ്ങൾ ഭരിച്ചിരുന്ന പ്രവിശ്യാ ഭരണാധികാരി ഇമാമുദ്ധീൻ സിങ്കിയുടെ രണ്ടാമത്തെ മകനായാണ് നൂറുദീൻ ജനിക്കുന്നത്. ക്രൂസേഡിൻസിനെതിരെ പോരാട്ടം നയിച്ച് കൊണ്ടിരുന്ന ഇമാമുദ്ദീൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നൂറുദ്ധീൻ ആലപ്പോയുടെ അധികാരവും സഹോദരനായ സൈഫുദ്ധീൻ മൊസൂളിൻറെ അധികാരവും പങ്കിട്ടെടുത്തു.
പിതാവിൻറെ പാത പിന്തുടർന്ന് യൂറോപ്യൻ ക്രൂസേഡിൻസിനെതിരെ പടപൊരുതാനായിരുന്നു നൂറുദ്ധീനും ആഗ്രഹിച്ചത്. ഈ ആഗ്രഹങ്ങളുടെയൊക്കെ ലക്ഷ്യം യൂറോപ്യർ കീഴടക്കിയ [[ജെറുസലേം]] തിരിച്ചു പിടിച്ചു വിശുദ്ധ ആരാധനാലയമായി കരുതപ്പെടുന്ന ബൈത്തുൽ മുഖദ്ദസ് മോചിപ്പിക്കുകയായിരുന്നു.<ref>Runciman, Steven (1952). A History of the Crusades. Vol. II: The Kingdom of Jerusalem. Cambridge University Press</ref>
ബാല്യത്തിൽ സുഹൃത്ത് സലാഹുദ്ദീൻ പിതാവിനോടൊപ്പം സൂഫി സന്യാസി കൈലാനിയുടെ ആശ്രമത്തിൽ സന്ദർശനം നടത്തിയപ്പോൾ കൈലാനി സലാഹുദ്ധീൻറെ കഴുത്ത് തടവുകയും <ref>Abdul-Qadir Gilani: Frederic P. Miller, Alphascript Publishing</ref> അവിടെയുണ്ടായിരുന്ന മറ്റൊരു യോഗി യോഗി ഇരുവരെയും കൂട്ടി ഒരു ആധ്യാത്മികൻ തടി കൊണ്ട് നിർമ്മിച്ച മിമ്പർ (പ്രസംഗപീഠം) കാട്ടി കൊടുക്കുകയും ഉണ്ടായി. നൂറു കണക്കിന് പേർ ആവശ്യപ്പെട്ടിട്ടും അദ്ദേഹമത് നൽകിയില്ലെന്നും ബൈത്തുൽ മുഖദ്ദസിൽ സ്ഥാപിക്കുവാനാണ് ഇത് നിർമ്മിച്ചതെന്ന മറുപടിയാണ് നൽകിയതെന്നും സൂഫി ആ ബാലനെ ഓർമ്മിപ്പിച്ചു. പിൽകാലത്ത് സലാഹുദ്ദീൻ ഈ സംഭവം നൂറുദ്ദീനുമായി പങ്കു വെക്കുകയും [[ജെറുസലേം]] തിരിച്ചു പിടിച്ചു പ്രസംഗപീഠം സ്ഥാപിക്കണമെന്ന കലാശായ മോഹം ഇരുവരിലും ഉടലെടുക്കുകയുമുണ്ടായി. അധികാരം കരസ്ഥമായതിനെ തുടർന്ന് നൂറുദ്ദീൻ സങ്കി ഭീമാകാരമായ രീതിയിൽ നിർമ്മിച്ച പ്രസംഗ പീഠം ബൈത്തുൽ മുഖദ്ദസിൽ പ്രതിഷ്ടിക്കാനായി ഒരുക്കി. കൈയും മെയ്യും ഒരുക്കി പോരാത്തത്തിനിറങ്ങിയ നൂറുദ്ദീൻ ഒരോ പ്രദേശങ്ങളായി തൻറെ അധീനതയിലേക്കാക്കി.
"https://ml.wikipedia.org/wiki/നൂറുദ്ദീൻ_സിൻകി" എന്ന താളിൽനിന്ന് ശേഖരിച്ചത്