"എ.പി. അബ്ദുള്ളക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 27:
ഇന്ത്യയിലെ [[14-ം ലോകസഭ|14-ം ലോകസഭയില്‍]] [[കണ്ണൂര്‍ (ലോകസഭാമണ്ഡലം)|കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന പ്രതിനിധിയാണ് '''എ.പി. അബ്ദുള്ളക്കുട്ടി''' എന്ന '''അരുവാനപ്പള്ളി പുതിയപുരക്കല്‍ അബ്ദുള്ളക്കുട്ടി'''(ജനനം:[[മേയ് 8]] [[1967]]). [[കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)|സി.പി.ഐ.എം]] രാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഒരു അഭിഭാഷകന് കൂടിയാണ്. ലോക് സഭാംഗമായിരിക്കെ പാര്‍ട്ടി നയത്തിനെതിരെ സംസാരിച്ചുവെന്നു് ആരോപിച്ചു് സി.പി.ഐ.എം അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് ഒരു വര്‍ഷത്തേയ്ക്കു സസ്പെന്‍ഡ് ചെയ്തു.
==ജീവിത രേഖ==
1967 മേയ് 8-ന് [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ ജില്ലയിലെ]] [[നാറാത്ത് (ഗ്രാമപഞ്ചായത്ത്)|നാറാത്ത് പഞ്ചായത്തില്‍]] ടി.പി. മൊയ്തീന്റെയും,എ.പി. സൈനബയുടെയും 5 മക്കളില്‍ മൂന്നാമനായി അബ്ദുള്ള ക്കുട്ടി ജനിച്ചു. നാറാത്ത് എല്‍.പി. സ്കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി
===വഴിത്തിരിവ്===
ഐ.ടി.ഐ. യില്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു വഴിത്തിരിവ്. അതുവരെ വലതുപക്ഷ ചിന്താഗതിക്കാരനായിരുന്നുവെങ്കിലും ആ കലാലയത്തില്‍ വച്ച് അദ്ദേഹം ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ. യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുകയും അതില്‍ ചേരുകയും ചെയ്തു. താമസിയാതെ അദ്ദേഹം യൂണിയന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുന്നതിനെതിരായി കേരളത്തില്‍ എസ്.എഫ്.ഐ. നടത്തിയ 50 ദിവസത്തെ സമരപരിപാടികളുമായി ബന്ധപ്പെട്ട് ഒരുമാസം അദ്ദേഹത്തിന് ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. ഇതോടെ അദ്ദേഹത്തിന്റെ ഐ.ടി.ഐ. വിദ്യാഭ്യാസം മുടങ്ങി.
|