"ആൻ ഫ്രാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 74:
ഭക്ഷണവും വസ്ത്രവും മരുന്നുമായിരുന്നു കോൺസൻട്രേഷൻ ക്യാപുകളിലെ ഏറ്റവും പ്രധാന പ്രശ്നം.'സ്കാബീസ്' എന്ന ത്വക് രോഗം പിടിപ്പെട്ട ആനിനെയും മാർഗോട്ടിനെയും ബർഗൻ ബെൽസൻ ക്യാപിലേക്ക് മാറ്റി. അങ്ങനെ [[1944]] [[ഒക്ടോബർ 28]]-ന്‌ അമ്മയും മക്കളും വേർപിരിഞ്ഞു. [[1945]] [[ജനുവരി 6]]-ന്‌ ഈഡിത്ത് ഫ്രാങ്ക് ലോകത്തോടു വിടപറഞ്ഞു. പട്ടിണിയായിരുന്നു മരണകാരണം. അമ്മയുടെ മരണത്തിന്‌ രണ്ടുമാസം മുമ്പാണ്‌ ജർമ്മനിയിലെ ബെർഗൻ ബെൽസണിലേക്ക് മാർഗോട്ടിനെയും ആനിനെയും കൊണ്ടുപോകുന്നത്.
 
ലേബർക്യാപിൽ വച്ച് രോഗബാധിതരാകുന്നവരെ പാർപ്പിക്കാനുള്ളതായിരുന്നു ബർഗൻ ബെൽസൻ ക്യാപ്. ടൈഫസ് രോഗം പിടിപ്പെട്ട ആനും മാർഗോട്ടും ഒരേ മുറിയിലാണ് കഴിഞ്ഞിരുന്നത്. അനാരോഗ്യകരമായ ചുറ്റുപാടുകളും തിക്കും തിരക്കും‍ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ കാരണമായി. വൈകാതെ മാർഗോട്ടിനു രോഗം മൂർച്ഛിച്ചു.ഒരു ദിവസം ആൻ ഫ്രാങ്കിന്റെ ബർത്തിനു തൊട്ടുമുകളിൽ കിടക്കുകയായിരുന്നു മാർഗോട്ട്.എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ മാർഗോട്ട് പെട്ടെന്ന് കുഴഞ്ഞുവീണു.അവിടെ കിടന്നു തന്നെ പിടഞ്ഞു മരിക്കുകയും ചെയ്തു.സഹോദരിയുടെ മരണം കണ്മുന്നിൽ കണ്ടതോടെ ആൻ അതു വരെ കാത്തുസൂക്ഷിച്ച മനസാന്നിധ്യവും ധൈര്യവുമെല്ലാം ചോർന്നു പോയി. അവൾ മാനസികമായി ആകെത്തകർന്നു.ഏതാനും ദിവസങ്ങൾക്കുശേഷം മാർച്ചു മാസത്തിലെ ആദ്യ അഴ്ച്ചയിൽ ആൻഫ്രാങ്ക് മരണമടഞ്ഞു. [[1945]] [[ഏപ്രിൽ 15]]-ന്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും സഖ്യസേന ബർഗൻ ബെൽസൻ ക്യാമ്പ് സ്വതന്ത്രമാക്കപ്പെടുന്നതിന് ഏതാനും ദിവസം(?) മുൻപായിരുന്നു ഇരുവരുടെയും മരണം.
 
ആൻ ഫ്രാങ്കിനെപ്പറ്റി 1959-ൽ ഒരു സിനിമയും പുറത്തിറങ്ങി. [[ദ ഡയറി ഓഹ് ആൻ ഫ്രാങ്ക്]] എന്നായിരുന്നു സിനിമയുടെ പേർ. ജോർജ്ജ് സ്റ്റീവൻസിന്റെ ഈ ചിത്രത്തിൽ ആൻ ഫ്രാങ്കായി അഭിനയിച്ചത് [[മില്ലീ പെർക്കിൻസ്]] എന്ന ബാലികയാണ്.
"https://ml.wikipedia.org/wiki/ആൻ_ഫ്രാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്