"ന്യൂറൈറ്റിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ (ന്യൂറോണുകൾ) വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ (ന്യൂറോണുകൾ) വിവിധശാഖകൾ രൂപപ്പെടുത്തുന്നതിനും അവയുടെ വളർച്ചയ്ക്കും സഹായിക്കുന്ന ന്യൂറോട്രോഫിക് ഘടകങ്ങളിലുൾപ്പെടുന്ന ഒരു പ്രോട്ടീനാണ് '''ന്യൂറൈറ്റിൻ'''. [[നാഡീകോശം|നാഡീകോശങ്ങളെ]] ബാധിക്കുന്ന നിരവധി രോഗങ്ങൾക്ക് ചികിത്സാർത്ഥം പ്രയോഗിക്കാവുന്ന രാസഘടകമായി ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 1931 ൽ നെഡിവി എന്ന ശാസ്ത്രകാരനാണ് ഈ [[പ്രോട്ടീൻ|പ്രോട്ടീനിനെ]] കണ്ടെത്തുന്നത്. നാഡീകോശശാഖകളായ ന്യൂറൈറ്റുകളുടെ ([[നാഡീകോശം|ആക്സോൺ]], ഡെൻഡ്രോൺ എന്നിവ) വളർച്ചയെ ഉദ്ദീപിപ്പിക്കുന്നതിനാലാണ് ന്യൂറൈറ്റിൻ എന്ന പേര് നൽകിയത്. രക്തക്കുഴലുകളുടേയും ട്യൂമറുകളുടേയും വളർച്ചയിലും പ്രതിരോധശക്തി നിയന്ത്രിക്കുന്നതിനും ഈ ഘടകത്തിന് പങ്കുണ്ട്.<ref>{{Cite web|url=https://pubmed.ncbi.nlm.nih.gov/24350851/|title=Neuritin, a neurotrophic factor in nervous system physiology}}</ref> ശരീരത്തിന്റെ പ്രതിരോധശക്തിയിലെ വൈകല്യം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും കാൻസറിനും ചികിത്സ നൽകുന്നതിന് ഈ പ്രോട്ടീൻ തൻമാത്രകളെ പ്രയോജനപ്പെടുത്താമെന്ന് തെളിഞ്ഞിരിക്കുന്നു.<ref>{{Cite web|url=https://www.anu.edu.au/news/all-news/new-natural-answers-for-killer-allergies|title=New natural answers for killer allergies|access-date=11 March 2021|publisher=Australian National University}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ന്യൂറൈറ്റിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്