"ഓജപാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Ojapali}}
[[File:Oja Pali.jpg|thumb|Ojapali dance]]
[[ഇന്ത്യ]]യിലെ [[ആസാം]] വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള പരമ്പരാഗത നാടോടി നൃത്തമാണ് '''ഓജപാലി.''' കഥാകഥന പാരമ്പര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്നു വിശ്വസിക്കപ്പെടുന്ന ഇത് ഒരു സംഘനൃത്തമാണ്. ആസാമിലെ ഏറ്റവും പുരാതന കലാരൂപങ്ങളിലൊന്നാണിതെന്ന് കരുതപ്പെടുന്നു. [[ബ്രഹ്മപുത്ര നദി]]യുടെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ കാമത സംസ്ഥാനത്താണ് ആദ്യം ഉത്ഭവിച്ചത്. പിന്നീട് ദാരംഗി രാജാവ് ധർമ്മനാരായണന്റെ രക്ഷാകർതൃത്വത്തിൽ ദാരംഗ് പ്രദേശത്തേക്ക് വ്യാപിച്ചു. പാട്ടുകൾ, ഡയലോഗുകൾ, ആംഗ്യം, മെച്ചപ്പെട്ട അഭിനയം, നാടകവൽക്കരണം എന്നിവ ഈ പ്രകടനത്തിൽ ഉൾപ്പെടുന്നു. പ്രകടനത്തിന് നേതൃത്വം നൽകുന്ന ഓജ എന്ന സൂത്രധാരനൊപ്പം പാലി എന്നറിയപ്പെടുന്ന നാലോ അഞ്ചോ അനുചരന്മാരും ഉൾപ്പെടുന്നതാണ് സംഘം. ഇലത്താളം വായിച്ച് തുടർച്ചയായ താളത്തിനൊത്ത് കളിക്കുന്നു. ഓജയുടെ വലതുവശത്ത് നിൽക്കുന്ന പാലിയാണ് (ദായ്നാ പാലി) ഓജയുമായി കളി മുന്നോട്ട് കൊണ്ടുപോകുന്നത് . ഓജപാലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുണ്ടാണ് ഉൾക്കൊണ്ടാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആസാമീസ് ഗുരു [[ശ്രീമന്ത ശങ്കർദേവ്]] അങ്കിയ നാട് ( ഏകാങ്കനാടകങ്ങൾ) ഭോന (നൃത്തനാടകങ്ങൾ ) എന്നീ കലാരൂപങ്ങൾ സൃഷ്ടിച്ചതെന്നു വ്ശ്വസിക്കപ്പെടുന്നുവിശ്വസിക്കപ്പെടുന്നു. അതിലുപരിയായി അദ്ദേഹം [[സത്രിയ നൃത്തം|സത്രിയനൃത്യശൈലിയും]] സൃഷ്ടിച്ചു. സാധാരണയായി പത്മപുരാണത്തിൽ സുകബി നാരായണദേവ എഴുതിയ വരികളാണ് ദാരംഗി സുക്നന്നി ഓജപാലി ആലപിക്കുന്നത്. സർപ്പദേവതയായ മരോയിയുടെ കഥയാണ് പത്മ പുരാണം.
 
ഇന്നത്തെ ഓജപാലി ദാരംഗ്, ബജാലി, ബക്സ, മംഗൽദോയ്, സിപജാർ, തേജ്പൂർ, ഉഡൽഗുരി ജില്ലയിലെ മറ്റ് ചില ഭാഗങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഈ കലാരൂപത്തിന് നൽകിയ സംഭാവനകൾക്ക് ലളിത് ചന്ദ്ര നാഥ്, കിനരം നാഥ് എന്നിവർക്ക് സംഗീത നാടക് അക്കാദമി അവാർഡ് ലഭിച്ചു. സിപജർ ജില്ലയിലെ ഓജപാലിയുടെ വികസനത്തിനായി ഇപ്പോൾ ലളിത് ചന്ദ്ര നാഥ് ഓജയുടെ കുടുംബം പ്രവർത്തിക്കുന്നു.<ref>{{cite web|author=TI Trade |url=http://www.assamtribune.com/nov2108/mosaic1.html |title=Assam Tribune online |publisher=Assamtribune.com |accessdate=2012-12-26 |url-status=dead |archiveurl=https://web.archive.org/web/20090905083319/http://www.assamtribune.com/nov2108/mosaic1.html |archivedate=September 5, 2009 }}</ref>
"https://ml.wikipedia.org/wiki/ഓജപാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്