"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
}}
 
വിൻഡോസിനും മാക് ഒഎസിനുമായി അഡോബി ഇങ്ക് വികസിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് അഡോബി ഫോട്ടോഷോപ്പ്. 1988 ൽ തോമസും ജോൺ നോളും ചേർന്നാണ് ഇത് ആദ്യം സൃഷ്ടിച്ചത്. പിന്നീട്,റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റിംഗിൽ മാത്രമല്ല, ഡിജിറ്റൽ കലയിൽ തന്നെ ഈ സോഫ്റ്റ്‌വെയർ ഒരു വ്യവസായ നിലവാരമായി മാറി. സോഫ്റ്റ്‌വെയറിന്റെ പ്രചാരം അതിന്റെ പേര് ഭാഷയിൽ ഒരു ക്രിയയായി ഉപയോഗിക്കുന്നതിന് കാരണമായി (ഉദാ. "ഒരു ഇമേജ് ഫോട്ടോഷോപ്പ് ചെയ്യാൻ", "ഫോട്ടോഷോപ്പ്", "ഫോട്ടോഷോപ്പ് മത്സരം"), എന്നാൽ അഡോബി അത്തരം ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്നു.<ref>{{Cite web|url=https://www.adobe.com/legal/permissions/trademarks.html|title=Trademarks|access-date=2021-01-31|language=en}}</ref> ഒന്നിലധികം ലെയറുകളിൽ റാസ്റ്റർ ഇമേജുകൾ എഡിറ്റുചെയ്യാനും രചിക്കാനും ഫോട്ടോഷോപ്പിന് കഴിയും. കൂടാതെ മാസ്കുകൾ, ആൽഫ കമ്പോസിറ്റിംഗ്, ആർ‌ജിബി, സി‌എം‌വൈ‌കെ, സിയലാബ്, സ്പോട്ട് കളർ, ഡ്യുടോൺ എന്നിവയുൾപ്പെടെ നിരവധി കളർ മോഡലുകളും ഈ സോഫ്റ്റ്‌വെയർ പിന്തുണയ്ക്കുന്നു. ഈ സവിശേഷതകളെ പിന്തുണയ്ക്കുന്നതിന് ഫോട്ടോഷോപ്പ് സ്വന്തം പിഎസ്ഡി, പിഎസ്ബി ഫയൽ ഫോർമാറ്റുകൾ ഉപയോഗിക്കുന്നു. റാസ്റ്റർ ഗ്രാഫിക്സിനുപുറമെ, ടെക്സ്റ്റ്, വെക്റ്റർ ഗ്രാഫിക്സ് എന്നിവ എഡിറ്റുചെയ്യാനോ റെൻഡർ ചെയ്യാനോ ഫോട്ടോഷോപ്പിന് പരിമിതമായ കഴിവുകളുണ്ട്. പ്ലഗ്-ഇന്നുകൾ എന്നറിയപ്പെടുന്ന സ്വതന്ത്ര പ്രോഗ്രാമുകൾ ഉപയോഗിച്ച് ഫോട്ടോഷോപ്പിന് സവിശേഷതകൾ കൂടുതൽ മെച്ചപ്പെടുത്താനാവും.
 
ഫോട്ടോഷോപ്പിന്റെ പതിപ്പുകൾക്ക് തുടക്കത്തിൽ അക്കങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ, 2002 ഒക്ടോബറിൽ (ക്രിയേറ്റീവ് സ്യൂട്ട് ബ്രാൻഡിംഗ് അവതരിപ്പിച്ചതിനുശേഷം), ഫോട്ടോഷോപ്പിന്റെ ഓരോ പുതിയ പതിപ്പിനും അക്കത്തോടൊപ്പം "സി‌എസ്" എന്ന് ചേർക്കാൻ തുടങ്ങി. ഉദാ., ഫോട്ടോഷോപ്പിന്റെ എട്ടാമത്തെ പ്രധാന പതിപ്പ് ഫോട്ടോഷോപ്പ് സി‌എസും ഒമ്പതാമത്തേത് ഫോട്ടോഷോപ്പ് സി‌എസ് 2 ഉം ആയിരുന്നു. ഫോട്ടോഷോപ്പ് സി‌എസ് 3 മുതൽ സി‌എസ് 6 വരെ സ്റ്റാൻ‌ഡേർഡ്, എക്സ്റ്റെൻഡഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പതിപ്പുകളായി വിതരണം ചെയ്തത്. 2013 ജൂണിൽ ക്രിയേറ്റീവ് ക്‌ളൗഡ്‌ ബ്രാൻഡിംഗ് അവതരിപ്പിച്ചതോടെ, പണം കൊടുത്തു സോഫ്റ്റ്‌വെയർ സ്വന്തമാക്കുന്നതിനു പകരം സോഫ്റ്റ്‌വെയർ നിശ്ചിത തുകക്ക് വാടകക്ക് നൽകുന്ന രീതിയിലേക്ക് ഫോട്ടോഷോപ്പിന്റെ ലൈസൻസിംഗ് സ്കീം മാറി. ഇതോടൊപ്പം പേരിന്റെ ഒപ്പമുള്ള "സി‌എസ്" എന്ന പദം "സിസി" എന്നാക്കി മാറ്റി. അഡോബി ഇമേജ് റെഡി, അഡോബി ഫയർവർക്സ്, അഡോബി ബ്രിഡ്ജ്, അഡോബി ഡിവൈസ് സെൻട്രൽ, അഡോബി ക്യാമറ റോ എന്നീ സോഫ്റ്റ്‌വെയറുകൾ ഫോട്ടോഷോപ്പിന്റെ ലൈസൻസ് വാങ്ങുന്നതിനൊപ്പം ലഭിക്കാറുണ്ട്.
വരി 27:
 
== ചരിത്രം ==
1987 ൽ സഹോദരന്മാരായ തോമസും ജോൺ നോളും ചേർന്നാണ് ഫോട്ടോഷോപ്പ് വികസിപ്പിച്ചത്, 1988 ൽ ഇരുവരും ഫോട്ടോഷോപ്പിന്റെ വിതരണ അവകാശം അഡോബി സിസ്റ്റംസ് ഇൻ‌കോർ‌പ്പറേറ്റഡിന് വിറ്റു. മിഷിഗൺ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്ന തോമസ് നോൾ, മോണോക്രോം ഡിസ്‌പ്ലേയിൽ ഗ്രേ സ്കെയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനായി തന്റെ മാക്കിന്റോഷ് പ്ലസിൽ ഒരു പ്രോഗ്രാം എഴുതാൻ തുടങ്ങി. അക്കാലത്ത് ഡിസ്പ്ലേ എന്ന് വിളിച്ചിരുന്ന ഈ പ്രോഗ്രാം ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക്കിന്റെ (ചലച്ചിത്രങ്ങൾക്ക് സ്പെഷ്യൽ എഫക്ട്സ് ചെയ്യുന്ന പ്രശസ്ത സ്ഥാപനം) ജീവനക്കാരനായ അദ്ദേഹത്തിന്റെ സഹോദരൻ ജോണിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സോഫ്റ്റ്‌വെയറിനെ ഒരു പൂർണ്ണ ഇമേജ് എഡിറ്റിംഗ് പ്രോഗ്രാമാക്കി മാറ്റാൻ അദ്ദേഹം തോമസിനോട് ശുപാർശ ചെയ്തു. 1988 ൽ പഠനത്തിൽ നിന്ന് ആറുമാസത്തെ ഇടവേള എടുത്തു തോമസ് പ്രോഗ്രാം വികസിപ്പിക്കാൻ സഹോദരനൊപ്പം സഹകരിച്ചു. തോമസ് പ്രോഗ്രാമിന്റെ പേര് ഇമേജ്പ്രോ എന്നാക്കി മാറ്റി, പക്ഷേ ഈ പേര് ഇതിനകം തന്നെ ഉപയോഗത്തിൽ ഉണ്ടായിരുന്നു.<ref>{{Cite web|url=https://photoshopnews.com/feature-stories/photoshop-profile-thomas-john-knoll-10/|title=THOMAS & JOHN KNOLL|access-date=2021-01-31|last=|first=|date=|website=|publisher=|language=EN}}</ref> ആ വർഷത്തിന്റെ അവസാനത്തിൽ, തോമസ് തന്റെ പ്രോഗ്രാമിന് ഫോട്ടോഷോപ്പ് എന്ന് പുനർനാമകരണം ചെയ്യുകയും സ്കാനർ നിർമ്മാതാക്കളായ ബാർനെസ്കാനുമായി ഒരു ഹ്രസ്വകാല കരാറിൽ ഏർപ്പെട്ട് പ്രോഗ്രാമിന്റെ പകർപ്പുകൾ സ്ലൈഡ് സ്കാനറിനൊപ്പം ചെയ്യുകയും ചെയ്തു; "ഫോട്ടോഷോപ്പിന്റെ മൊത്തം 200 പകർപ്പുകൾ ഈ രീതിയിൽ വിൽപ്പന ചെയ്തു".<ref>{{Cite web|url=https://web.archive.org/web/20070626182822/http://www.storyphoto.com/multimedia/multimedia_photoshop.html|title=Story Photograpy: History of Photoshop|access-date=2021-01-31|date=2007-06-26}}</ref><ref>{{Cite web|url=https://boingboing.net/2018/05/23/photoshop-was-first-sold-as-ba.html|title=Photoshop was first sold as Barneyscan XP|access-date=2021-01-31|last=Beschizza|first=Rob|date=2018-05-23|language=en-US}}</ref>
ഈ സമയത്ത്, ജോൺ സിലിക്കൺ വാലിയിൽ പോയി ആപ്പിളിലെ എഞ്ചിനീയർമാർക്കും അഡോബിയിലെ ആർട്ട് ഡയറക്ടർ ആയ റസ്സൽ ബ്രൗണിനും പ്രോഗ്രാമിന്റെ ഒരു പ്രദർശനം നൽകി. രണ്ട് പ്രദർശനങ്ങളും വിജയകരമായിരുന്നു, 1988 സെപ്റ്റംബറിൽ ഈ സോഫ്റ്റ്‌വെയർ വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് വാങ്ങാൻ അഡോബി തീരുമാനിച്ചു. 1990 ഫെബ്രുവരി 19 ന് ഫോട്ടോഷോപ്പ് 1.0 മാക്കിന്റോഷിനായി മാത്രമായി പുറത്തിറക്കി. ബാർനെസ്‌കാൻ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന വിപുലമായ കളർ എഡിറ്റിംഗ് സവിശേഷതകൾ ഇല്ലാതെയാണ് അഡോബി വിതരണം ചെയ്ത ആദ്യത്തെ പതിപ്പ് പുറത്തിറങ്ങിയത്. തുടർന്നുള്ള ഓരോ പതിപ്പിലും നിറം കൈകാര്യം ചെയ്യുന്നത് സാവധാനത്തിൽ മെച്ചപ്പെടുകയും, ഡിജിറ്റൽ കളർ എഡിറ്റിംഗിൽ ഫോട്ടോഷോപ്പ് വളരെ വേഗം തന്നെ ഒരു വ്യവസായ നിലവാരമായി മാറുകയും ചെയ്തു. ഫോട്ടോഷോപ്പ് 1.0 പുറത്തിറങ്ങിയ സമയത്ത്, അടിസ്ഥാന ഫോട്ടോ റീ ടച്ചിങ്ങിനു സൈടെക്സ് പോലുള്ള സേവനങ്ങൾ മണിക്കൂറിന് 300 ഡോളർ ഈടാക്കിയിരുന്നു. 1990 ൽ മാക്കിന്റോഷിനായി പുറത്തിറക്കിയ ഫോട്ടോഷോപ്പ് 1.0 പതിപ്പിന്റെ വില 895 ഡോളറായിരുന്നു.
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്