"എംബാമിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
'''എംബാമിംഗ്''', [[മരണം|മരണശേഷം]] [[രാസവസ്തു|രാസവസ്തുക്കൾ]] ഉപയോഗിച്ച് [[ശവം|ശവശരീരത്തിന്റെ]] ജീർണ്ണതയെന്ന പ്രക്രിയയെ തടഞ്ഞു സംരക്ഷിക്കുന്നതിനുള്ള ഒരു സംരക്ഷണ ശാസ്ത്രമാണ്. മതപരമായ കാരണങ്ങളാൽ [[ശവസംസ്കാരം|ശവസംസ്കാര]] ചടങ്ങുകളിൽ പൊതു ദർശനത്തിന് അനുയോജ്യമായ രീതിയിൽ [[ശവം|മൃതശരീരത്തെ]] ഒരുക്കുകയെന്നതാണ് ഇതിന്റെ ഒരു പ്രധാന ഉദ്ദേശം. എംബാമിംഗ് നടത്തപ്പെട്ട [[ശവം|മൃതശരീരം]] വർഷങ്ങളോളം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ ഈ പ്രക്രയയിലുപയോഗിക്കുന്ന [[രാസവസ്തു|രാസവസ്തുക്കൾ]] സഹായിക്കുന്നു. എംബാമിംഗിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ശുചിത്വം, അവതരണം, സംരക്ഷണം എന്നിവയും അപൂർവ്വം കേസുകളിൽ ഇതു മൃതശരീരത്തെ പുനഃസ്ഥാപിക്കലുമാണ്. ശരിയായ രീതിയിൽ എംബാമിംഗ് പൂർത്തിയാക്കിയ [[ശവം|മൃതശരീരം]] വർഷങ്ങളോളം കേടുപാടുകൾകൂടാതെ സംരക്ഷിക്കാൻ സാധിക്കുന്നു.<ref name="Brenner-2014">{{cite journal|last=Brenner|first=Erich|title=Human body preservation - old and new techniques|journal=Journal of Anatomy|date=January 2014|pages=316–344|doi=10.1111/joa.12160|volume=224|pmid=24438435|pmc=3931544}}</ref> എംബാമിംഗിന് വളരെ ദൈർഘ്യമേറിയ ഒരു സംസ്കാരിക ചരിത്രമാണുള്ളത്. എംബാമിംഗ് പ്രക്രിയക്ക് അനേകം പ്രാചീന സംസ്കാരങ്ങൾ മതപരമായ വലിയ അർത്ഥങ്ങൾ നൽകിയിരുന്നു.
 
[[സിര|ഞരമ്പുകളിൽ]] നിന്നും സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു മൃതശരീരത്തിന്റെ [[രക്തം]] ഊറ്റിയെടുക്കുകയും എന്നിട്ട് എംബാം രാസലായനി ശരീരത്തിലേക്ക്മൃതശരീരത്തിലേക്ക് കയറ്റി വിടുകയും ചെയ്യുന്നതാണ് എംബാമിങിന്റെ പ്രധാന പ്രക്രിയ. 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ [[വില്ല്യം ഹാർവി|വില്യം ഹാർവിയാണ്]] [[രക്തചംക്രമണവ്യൂഹം|രക്തചംക്രമണവ്യവസ്ഥയുടെ]] വിശദാംശങ്ങൾ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം മൃതശരീരത്തിലേക്ക് വിവിധ നിറത്തിലുള്ള [[ദ്രാവകം|ദ്രാവകങ്ങൾ]] കയറ്റിവിട്ടാണ് ഇത് കണ്ടെത്തിയത്.
 
എംബാമിംഗ് [[ടാക്സിഡെർമി|ടാക്സിഡെർമിയിൽനിന്ന്]] (സ്റ്റഫിംഗ്) ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. എംബാമിംഗ് മൃതശരീരം അതേപടി നിലനിർത്തുമ്പോൾ സ്റ്റഫിംഗ് മൃഗങ്ങളുടെ രൂപഘടനയ്ക്കുമുകളിൽ മൃഗത്തോലും മറ്റും ഉപയോഗിച്ചു രൂപങ്ങളുടെ പുനഃസൃഷ്ടി നടത്തുകയാണു ചെയ്യുന്നത്.
വരി 29:
ഇതര സംരക്ഷണ രീതികളായ മൃതശരീരത്തെ ഹിമാവരണമണിയിക്കുക അല്ലെങ്കിൽ ശരീരത്തെ 'കൂളിംഗ് ബോർഡുകളിൽ' കിടത്തുക എന്നിവ എംബാമിംഗിൻറെ കൂടുതൽ പ്രചാരമുള്ളതും ഫലപ്രദവുമായ രീതികൾ പ്രയോഗത്തിലായതോടെ ക്രമേണ അരങ്ങു വിട്ടൊഴിഞ്ഞു. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിന്റെ]] മദ്ധ്യത്തോടെ [[ശവസംസ്കാരം|ശവസംസ്കാര]] ചടങ്ങുകൾ കച്ചവടവൽക്കരിക്കപ്പെടുകയും എംബാമിംഗ് രീതികൾ സംസ്കാരച്ചടങ്ങുകളിലെ ഒരു മാനദണ്ഡമെന്ന നിലയിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 1805-ൽ അദ്ദേഹത്തിന്റെ ശരീരം സംസ്കാരച്ചടങ്ങിനായി എടുത്തപ്പോൾ വളരെ നല്ല നിലയിലും പൂർണമായും ആകൃതിയിലും കണ്ടെത്തിയിരുന്നു.<ref name="Beatty 1807 72–732">{{cite book|url=http://www.gutenberg.org/ebooks/15233|title=Authentic narrative of the death of lord Nelson|last=Beatty|first=William|year=1807|pages=72–73}}</ref>
 
വിദേശ ജോലിക്കാരും സേനാംഗങ്ങളും അവരുടെ ഭവനത്തിൽനിന്നകലെയായി മരിക്കാനിടയാകുന്നതുപോലെയുള്ള വികാരപരമായ വിഷയങ്ങളും അവരുടെ മൃതദേഹങ്ങൾ സ്വഭവനങ്ങളിലേയ്ക്കു മടക്കിക്കൊണ്ടുവന്ന് പ്രാദേശകിമായിപ്രാദേശികമായി സംസ്കരിക്കേണ്ടതിന്റെ ആവശ്യകതകളുടേയും ഫലമായി അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് എംബാമിംഗ് ജ്വരം അമേരിക്കൻ ഐക്യനാടുകളിലാകമാനം പടർന്നുപിടിക്കുകയുണ്ടായി. 1861 ൽ തുടക്കംകുറിച്ച ഈ കാലത്തെ എംബാമിംഗ് ശവസംസ്കാര കാലഘട്ടം എന്ന് വിളിക്കുകയും ഇത്തരം എംബാമിംഗുകളെ ശവസംസ്കാര ശുശ്രൂഷകർ ചെയ്യുന്നതെന്നും വൈദ്യ ശാസ്ത്രപരമായ ഉദ്ദേശങ്ങൾക്കായുമെന്ന രണ്ടു തലങ്ങളിലായി വേർതിരിക്കപ്പെടുകയും ചെയ്തിരുന്നു. ഡോ. തോമസ് ഹോംസിന് മരണമടഞ്ഞ യൂണിയൻ പട്ടാള ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങളിലേക്ക് കേടുപാടുകൂടാതെ തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിന് ആർമി മെഡിക്കൽ സൈന്യവിഭാഗത്തിൽനിന്നും ഒരു കമ്മീഷൻ ലഭിച്ചിരുന്നു. പട്ടാള നിയന്ത്രിത മേഖലകളിൽ പ്രവർത്തിക്കാൻ സ്വകാര്യ എംബാംമിംഗ് ജോലിക്കാർക്ക് സൈനിക അധികാരികൾ അനുവാദം നൽകിയിരുന്നു. അബ്രഹാം ലിങ്കന്റെ എംബാമിംഗ് നടത്തിയ മൃതദേഹമാണ് ശവസംസ്കാരം നടത്താനായി എത്തിച്ചത്. ഇത് എംബാം ചെയ്യുന്നതിനുള്ള സാദ്ധ്യതയെ വിശാലമായ അർത്ഥത്തിൽ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഇടയാക്കി.
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] ആരംഭം വരെ  കൂടുതൽ ഫലപ്രദവും വിഷമുക്തവുമായ മറ്റ് രാസവസ്തുക്കൾ പ്രയോഗത്തിലാകുന്നതിനുമുമ്പ്, ആർസെനിക് ഒരു എംബാമിംഗ് ദ്രാവകമായി സ്ഥിരമായി ഉപയോഗിക്കപ്പെട്ടിരുന്നു.  എംബാമിംഗ് നടത്തിയ മൃതശരീരത്തിൽനിന്നു വിഘടിപ്പിക്കപ്പെടുന്ന ആർസനിക് [[ഭൂഗർഭജലം|ഭൂഗർഭജലത്തെ]] മലിനപ്പെടുത്തുമെന്നുള്ള ആശങ്കയും മറ്റു രാസവസ്തുക്കളിലേയ്ക്കുള്ള മാറ്റത്തിന് വഴിതെളിച്ചിരിക്കാവുന്നതാണ്. ആർസനിക് വിഷം ഉപയോഗിച്ചു കൊലചെയ്യപ്പെട്ടുവെന്ന്  ആരോപണം ഉന്നയിക്കപ്പെടുന്ന സംഭവങ്ങളിൽ കൊലയുടെ തെളിവുകൾക്കു പകരം മൃതശരീരങ്ങളിൽ ആർസനിക് ഉപയോഗിച്ച് എംബാം ചെയ്തതിന്റെ ഫലമായാണ് വിഷം ശരീരത്തിലെത്തിയയെന്ന വാദമുന്നയിക്കാമെന്ന നിയമപരമായ ആശങ്കകൾ പങ്കുവയ്ക്കപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/എംബാമിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്