"കി ഡുറിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[ഇന്തോനേഷ്യ]]യിലെ [[പടിഞ്ഞാറൻ ജാവ|പടിഞ്ഞാറൻ ജാവയിലെ]] [[ബാന്റൻ]] പ്രവിശ്യയിലെ ഒരു നദിയാണ് '''കി കാൻഡി''' എന്നുമറിയപ്പെടുന്ന '''കി ഡുറിയൻ''' '''(ഡുറിയൻ നദി),''' ഇത് തെക്ക് പർവതങ്ങളിൽ ഉത്ഭവിച്ച് [[ജാവാ കടൽ|ജാവാ കടലിലേക്ക്]] വടക്കോട്ട് ഒഴുകുന്നു. നദിയുടെ ഡെൽറ്റയിൽ ഇപ്പോൾ കനാലുകൾ നിർമ്മിച്ച് [[നെല്ല്|നെൽ]] കൃഷിക്ക് വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. കൂടാതെ ഒരു കാലത്ത് [[കരിമ്പ്|കരിമ്പിൻ]] തോട്ടങ്ങൾക്കും ഉപയോഗിച്ചിരുന്നു. വിപുലമായ ജലസേചന പ്രവർത്തനങ്ങൾ 1920 കളിൽ നദിയിൽ നിന്ന് വെള്ളം ഒരു കനാൽ സംവിധാനത്തിലേക്ക് തിരിച്ചുവിട്ടു. എന്നാൽ കൊളോണിയലിനു ശേഷമുള്ള കാലഘട്ടത്തിൽ ഈ പ്രവൃത്തികൾ പൂർത്തിയാകാതെ അവഗണിക്കപ്പെട്ടു. 1990 കളിൽ ജലസേചന പ്രവർത്തനങ്ങൾ പുനരധിവസിപ്പിക്കാനും ഡച്ച്, ജാപ്പനീസ് സഹായത്തോടെ വ്യാവസായിക പദ്ധതികൾക്ക് ജലം നൽകുന്നതിന് നദിയിൽ അണക്കെട്ട് നിർമ്മിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഇവ ഇന്തോനേഷ്യൻ സർക്കാർ റദ്ദാക്കി.
== സ്ഥാനം ==
1,929 മീറ്റർ (6,329 അടി) ഉയരമുള്ള [[Mount Halimun|ഹാലിമുൻ പർവ്വതത്തിന്റെ]] ചരിവുകളിൽ നിന്ന് കി ഡുറിയൻ ഉത്ഭവിച്ച് [[ബാന്റൻ]] മേഖലയിലൂടെ വടക്കോട്ട് ഒഴുകി [[Banten (town)|കോട്ട ബാന്റന്റെ കിഴക്കുഭാഗത്തിന്റെ തീരത്തെത്തുന്നു]]. {{sfn|Atsushi Ota|2014|p=168}} ജാവയുടെ പടിഞ്ഞാറൻ പ്രവിശ്യയായ ബാന്റനിലെ നദികൾ പരസ്പരം സമാന്തരമായി ഒഴുകുന്നു. കോട്ട [[ബാന്റൻ]] നഗരത്തിനടുത്തുള്ള താഴത്തെ ഭാഗങ്ങളിൽ ബാന്റൻ എന്ന് വിളിക്കപ്പെടുന്ന പെറ്റെ, [[Pontang|പൊന്താങ്]] കടലിൽ പ്രവേശിക്കുന്ന [[Ci Ujung|ഉജുങ്]], [[Tanara|തനാര]], [[Ci Manceuri|മൻസൂരി]] [[Cisadane River|സാഡേൻ]] എന്നിവയിൽ കടക്കുന്ന ഡുറിയൻ, പിയാൻ‌ഗാൻ‌ പർ‌വ്വത പ്രദേശത്ത് മുന്നേറുന്നു. 1682-ൽ [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി]] (VOC) പ്രദേശവും [[Batavia, Dutch East Indies|ബറ്റേവിയയും]] (ആധുനിക ജക്കാർത്ത) തമ്മിലുള്ള അതിർത്തി രൂപീകരിച്ചു. {{sfn|Talens|1999|p=40}} ഡുറിയൻ, മൻസൂരി, സാഡേൻ നദികൾ [[Tangerang Regency|തംഗേരംഗ്]] സമതലത്തിലൂടെ ഒഴുകുന്നു. {{sfn|Kop|Ravesteijn|Kop|2016|p=298}} നദികൾ തീരത്തിനടുത്തുള്ള ഡെൽറ്റകളിലേക്ക് ഒഴുകുന്നു. തനാരയിലെ ഡുറിയന്റെ നദീമുഖത്തിനും സാഡേൻ നദീമുഖത്തിനും ഇടയിൽ ചതുപ്പുകളുണ്ട്.{{sfn|Talens|1999|p=40}}
== ചരിത്രം ==
കി ഉജുങ്, കി ഡുറിയൻ, കി ബാന്റൻ നദികളുടെ നദീമുഖത്ത് [[Sundanese people|സുന്ദനീസ് ജനങ്ങളായിരുന്നു]] താമസിച്ചിരുന്നത്.{{sfn|Ensiklopedi Umum}} 1682-ൽ ഉജുങ്ങിന്റെയും ഡുറിയന്റെയും താഴ്‌വരകളിൽ നെൽവയലുകൾ ഉണ്ടായിരുന്നു.{{sfn|Talens|1999|p=43}} 1700 ന് ശേഷം [[ബാന്റൻ|ബാന്റനിലെ]] [[പഞ്ചസാര]] ഉൽപാദനം നവീകരിച്ചു. ചതുപ്പുനിലമായ കി ഡുറിയൻ ഡെൽറ്റയിൽ കൂടുതലും കരിമ്പ് വളർത്താൻ ആവശ്യമായ ജലമുണ്ടായിരുന്നു. ചൈനീസ് സംരംഭകനായ ലിംപീൻങ്കോ എന്ന വ്യാപാരിയാണ് ഈ പദ്ധതി സംഘടിപ്പിച്ചത്. ബറ്റേവിയയിൽ താമസിക്കുകയും പതിവായി [[Banten Sultanate|ബാന്റൻ സുൽത്താനേറ്റ്]] സന്ദർശിക്കുകയും സുൽത്താന്റെ ദർബാറിൽ ആഡംബര വസ്ത്രങ്ങൾ കൊണ്ടുവരുകയും ചെയ്തിരുന്നു. 1699-ൽ ലിംപീൻങ്കോ സുൽത്താനിൽ നിന്ന് നിരവധി പാട്ടങ്ങൾ നേടി.{{sfn|Talens|1999|p=78}} ഈ സമയത്ത് ഡുറിയന്റെ നദീമുഖ പ്രദേശം വളരെ കുറവായിരുന്നു. ആദ്യകാലനിവാസികൾ [[മീൻപിടുത്തം|മത്സ്യബന്ധനത്തിലൂടെയും]] കുറച്ച് കൃഷിയിലൂടെയും ജീവിച്ചിരുന്നു. [[പഞ്ചസാര]] ഉൽപാദനം അവരുടെ ജീവിതരീതിയിൽ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിരുന്നില്ല. [[മലേഷ്യ]]ക്കാരായ നവാഗതർ പഞ്ചസാരത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ ഈ പ്രദേശത്ത് അനുവാദമില്ലാതെ താമസമാക്കി. എന്നാൽ തൊഴിലാളികളിൽ ഭൂരിഭാഗവും [[ബറ്റേവിയ]]യിൽ നിന്നുള്ള [[ചൈന]]ക്കാരായിരുന്നു.{{sfn|Talens|1999|p=78}}
 
1808-ൽ കി ഡുറിയന്റെ (അല്ലെങ്കിൽ കി കാൻഡി) കിഴക്ക് ഭാഗത്തുള്ള [[ബാന്റൻ സുൽത്താനേറ്റ്|ബാന്റൻ സുൽത്താനേറ്റിന്റെ]] ഭാഗം ഡച്ചുകാർക്ക് നൽകി. {{sfn|Atsushi Ōta|2006|p=13}} ഈ പ്രദേശം ഡച്ച് നിയന്ത്രണത്തിലുള്ള ബാന്റൻ പ്രവിശ്യയുടെ ഭാഗമായി മാറി. അതിന്റെ പടിഞ്ഞാറൻ അതിർത്തി കി ഡൂറിയൻ അതിർത്തിയായി ഉറപ്പിച്ചുകൊണ്ട് പ്രവിശ്യയെ [[ബാന്റൻ സുൽത്താനേറ്റ്|ബാന്റൻ സുൽത്താനേറ്റിൽ]] നിന്ന് വേർതിരിക്കുന്നു. {{sfn|Atsushi Ota|2014|p=167}} കി ഡുറിയന് കിഴക്ക് ഡച്ച് സർക്കാർ സ്വകാര്യ ഡച്ച് ആളുകൾക്ക് പാട്ടത്തിന് നൽകി. {{sfn|Atsushi Ōta|2006|p=208}} ബാന്റന്റെ അവസാനത്തെ സുൽത്താൻ 1832-ൽ നീക്കം ചെയ്യപ്പെട്ടു. എന്നാൽ 1836-ൽ കി ഡുറിയൻ ഇലിറിൽ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. കി ഡുറിയൻ ഉഡിക്കിലെ മറ്റൊരു കലാപം 1845-ൽ അടിച്ചമർത്തപ്പെട്ടു.{{sfn|Schulze|1890|p=465}} 1850-ൽ ബാന്റണിലെ മറ്റ്ഭാഗങ്ങളിൽ നടന്ന അന്തിമ കലാപത്തിനുശേഷം 30 വർഷക്കാലം ശാന്തമായിരുന്നു. മാരകമായ [[പ്ലേഗ്]] പൊട്ടിപ്പുറപ്പെട്ടതിനെ കൂടാതെ തുടർന്ന് 1883-ൽ [[1883 eruption of Krakatoa|ക്രാകറ്റോവ പൊട്ടിത്തെറി ദുരന്തം]] ഉണ്ടായി.{{sfn|Schulze|1890|p=465}}
 
==അവലംബം==
"https://ml.wikipedia.org/wiki/കി_ഡുറിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്