"അലക്സാണ്ടർ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
==ചരിത്രം==
നാപോളോണിക് യുദ്ധങ്ങൾക്ക് ശേഷം സാർ അലക്സാണ്ടർ ഒന്നാമൻ ആർക്കിടെക്റ്റ് ഒസിപ് ബോവിനോട് ഫ്രെഞ്ച് കാർഫ്രെഞ്ചുകാർ നശിപ്പിച്ച നഗരത്തിന്റെ വിവിധ ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ ആവശ്യപ്പെട്ടു. നെഗ്ലിന്നയ നദിയുടെ തീരത്ത് ബോവ് പുതിയ പൂന്തോട്ടത്തിന്റെ രൂപരേഖ 1819-1923 ൽ ഉണ്ടാക്കി. പിന്നീട് നദിയെ ഭൂമിക്കടിയിലൂടെ തിരിച്ചുവിട്ടു.
 
==രൂപരേഖ==
===മുകളിലെ പൂന്തോട്ടം===
[[File:Alexander-Garden-Eternal-Flame-Moscow-2003.jpg|thumb|left|225px|അജ്ഞാതനായ പട്ടാളക്കാരന്റെ ശവകുടീരം]]
പ്രവേശനകവാടത്തിൽ തന്നെ ഒരു അജ്ഞാതനായ പട്ടാളക്കാരന്റെ ശവകുടീരവും ലെനിൻഗ്രാന്റിലെ ഫീൽഡ് ഓഫ് മാർസിൽ നിന്നും കൊണ്ടുവന്ന കെടാവിളക്കും സ്ഥിതിചെയ്യുന്നു. 1967 ൽ നിർമ്മിച്ച ഈ ശവകുടീരത്തിൽ ഗ്രേറ്റ് പേട്രിയോട്ടിക് യുദ്ധത്തിൽ ലെനിൻ ഗ്രാഡ്സ്ക്കോ ഷോസ്സിലെ 41-ാം കിലോമീറ്റർ മാർക്കിൽ മരിച്ചുവീണ യോദ്ധാവിന്റെ ശരീരം അടക്കം ചെയ്തിരിക്കുന്നു. [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപ്പോളിയനെതിരേ]] റഷ്യക്കാർ നേടിയ വിജയത്തിന്റെ കഥകൾ പറയുന്ന തരത്തിലാണ് ഈ പൂന്തോട്ടത്തിന്റെ പച്ചിരുമ്പ് ഗേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ കല്ലുകളെല്ലാം ഫ്രെഞ്ച് അധിനിവേശത്തിൽ തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തതാണ്.
 
റോമനോവ് രാജവംശത്തിന്റെ ടെർസെന്ററി ആഘോഷങ്ങൾക്ക് ശേഷം 10 ജൂലായ് 1914 ൽ ഇവിടത്തെ ഗ്രോട്ടോക്ക് മുന്നിൽ ഒരു കീർത്തിസ്തംഭം നിർമ്മിച്ചിട്ടുണ്ട്. ഫിൻലാന്റിൽ നിന്നും കൊണ്ടുവന്ന ഗ്രാനൈറ്റ് കൊണ്ടാണ് ഈ കീർത്തിസ്തംഭം നിർമ്മിച്ചിട്ടുള്ളത്. ഇവയിൽ റൊമനോവ് രാജവംശത്തിലെ എല്ലാ സാർ മാരുടെയും പേര് ആലേഖനം ചെയ്തിരിക്കുന്നു.
"https://ml.wikipedia.org/wiki/അലക്സാണ്ടർ_പൂന്തോട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്