"അധ്യാപനരീതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

nil
(ചെ.) 119.160.65.111 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 19:
ഭാഷണരീതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങൾ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങൾ പാഠാരംഭത്തിലും വികസന പ്രശ്നങ്ങൾ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുൻ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളിൽകൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങൾ നല്കുന്നു. കുട്ടികൾ ഊർജ്ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങൾ കൂടിയേ തീരു. പാഠാവസാനത്തിൽ കുട്ടികൾ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ എപ്പോൾ, എങ്ങനെ ഏതുവിധത്തിൽ ആരോടു ചോദിക്കണം ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.
 
[[സോക്രട്ടീസ്|സോക്രട്ടീസിന്റെ]] അഭിപ്രായത്തിൽ കേവലജ്ജാനം [[മനുഷ്യൻ|മനുഷ്യന്റെ]] ഉള്ളിൽതന്നെ സ്ഥിതിചെയ്യുന്നു. എന്നാൽ ഓരോ [[പുനർജന്മം|പുനർജന്മത്തോടുംകൂടി]] അവ വിസ്മൃതമാകുന്നു. ബോധനത്തിൽകൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്. നേരത്തേതന്നെ അറിയാമായിരുന്നതും എന്നാൽ മറന്നുപോയതുമായ കാര്യങ്ങൾ പുനഃസ്മരിക്കുവാൻ സഹായിക്കുകയാണ് ബോധനത്തിന്റെ ഉദ്ദേശ്യം. ജനങ്ങളെ പ്രബുദ്ധരാക്കുന്നതിന് ഒന്നുംതന്നെ പറഞ്ഞുകൊടുക്കാതെ ചോദ്യങ്ങൾ ചോദിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുകയാണ് വേണ്ടത് എന്ന് സോക്രട്ടീസ് അഭിപ്രായപ്പെട്ടു. സംശയത്തിന് ഇടയില്ലാത്തതെന്നു കരുതപ്പെടുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റി ഒരു ചെറിയ ചോദ്യം ചോദിച്ച് ഒരുവന്റെ അജ്ഞതയെക്കുറിച്ച് അവനെ ബോധവാനാക്കുക; അങ്ങനെ ആത്മാഭിമാനത്തിന് ആഘാതമേല്പിക്കുക; പിന്നീട് ചോദ്യങ്ങൾ ചോദിച്ചു ചിന്തിപ്പിച്ച് സത്യം കണ്ടെത്തുന്നതിന് അവനെ സഹായിക്കുക ഇതായിരുന്നു സോക്രട്ടിക് രീതി. അന്തർദൃഷ്ടിയിൽക്കൂടിയാണ് നാം കാര്യങ്ങൾ ഗ്രഹിക്കുന്നത്. അന്തഃസ്ഥിതാശയങ്ങളും പുനഃസ്മരണവുമാണ് പഠനത്തിന് അടിസ്ഥാനം. ബോധനമെന്നത് ഒരു സൂതികർമം ആകുന്നു. സ്വന്തം ധാരണകളെപ്പറ്റിയുള്ള ഉറച്ചവിശ്വാസത്തിന് ഏൽക്കുന്ന ആഘാതമാണ് ബുദ്ധിപരമായ ഈ സൂതികർമത്തിന് നാന്ദി കുറിക്കുന്നത് എന്നാണ് സോക്രട്ടീസിന്റെ [http://www.governmentjobspakistan.com.pk/ സിദ്ധാന്തം].
 
==കിൻഡർഗാർട്ടൻ രീതി==
"https://ml.wikipedia.org/wiki/അധ്യാപനരീതികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്