"മൗലിനോങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 66:
== ശുചീകരണം ==
[[പ്രമാണം:Street_in_Mawlynnong.jpg|ലഘുചിത്രം| മൗലിനോങിലെ ഒരു റോഡ്]]
മാലിന്യമുക്തമായ പ്രകൃതിയുടെ അനുഭവമാണ് മൗലിനോങ് നൽകുന്നത്. തെളിവെള്ളമൊഴുകുന്ന ധാരാളം അരുവികളും ജലസമൃദ്ധിയിൽ ആറാടി നിൽക്കുന്ന മരങ്ങളും കടുംനിറങ്ങളുള്ള പൂക്കളും എങ്ങും കാണാം. പഴയ കാല ഇംഗ്ലീഷ് കോട്ടേജുകളുടെ മാതൃകയിൽ, ഏറെയും മരം കൊണ്ട് നിർമ്മിക്കപ്പെട്ട കൊച്ചുകൊച്ചു വീടുകൾ. മിക്ക വീട്ടുമുറ്റങ്ങളിലും ചെറിയ ചെറിയ പൂന്തോട്ടങ്ങളുമുണ്ട്.<ref name="megtourism_eco">[http://megtourism.gov.in/ecodestination.html Eco Destination], Department of Tourism, Government of Meghalaya</ref> അതിരുകളെല്ലാം തിരിക്കുന്നത് മുളവേലികൾ. വളർത്തു കോഴികളുടെ വലിയ സംഘങ്ങളെ എവിടെയും കാണാം. വലിയൊരു മരത്തിന് മുകളിലേക്ക് മുളകൾ കൊണ്ട് കെട്ടിക്കെട്ടിപ്പൊക്കിയുണ്ടാക്കിയ കോണിയാണ് സന്ദർശകരെ ബംഗ്ളാദേശ് അതിർത്തി കാട്ടാൻ ആ ഗ്രാമത്തിലുള്ള സംവിധാനം. പുഴയോരം പറ്റി വളർന്ന മറ്റൊരു വൻ മരത്തിൻറെ വേര് മറുകരയോളം പടർത്തി അതൊരു നടപ്പാലമാക്കി ഉപയോഗിക്കുന്ന കൗതുകക്കാഴ്ചയും അവിടെയുണ്ട്. കരിയിലകൾ പോലും കാണാനില്ലാത്ത വിധം വഴികൾ സദാ വെടിപ്പാക്കി സൂക്ഷിക്കാനും ചപ്പുചവറുകൾ വഴിയരികുകളിൽ സൂക്ഷിച്ചിട്ടുള്ള വള്ളിക്കുട്ടകളിൽ സംഭരിച്ച്, സംസ്കരിച്ച് വളമാക്കി മാറ്റാനുമൊക്കെയുള്ള സംവിധാനങ്ങളും മൗലിനോങ്ങിന് സ്വന്തമായുണ്ട്. എല്ലാറ്റിനും പിന്നിൽ പ്രവർത്തിക്കുന്നത് തദ്ദേശീയരാണ്.<ref>{{Cite web|url=https://malayalam.indianexpress.com/opinion/mawlynnong-meghalaya-madayipara-kerala-ayamanam-john/|title=മൗലിനോങ്ങും മാടായിപ്പാറയും: അയ്‌മനം ജോൺ എഴുതുന്നു|access-date=2021-01-01|date=2018-02-20|language=ml}}</ref>
 
ട്രാവൽ മാഗസിൻ ''ഡിസ്കവർ ഇന്ത്യ'' 2003-ൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ളതും 2005-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും ആയി പ്രഖ്യാപിച്ചു. <ref name="megtourism_eco">[http://megtourism.gov.in/ecodestination.html Eco Destination], Department of Tourism, Government of Meghalaya</ref> ഈ പ്രശസ്തി പ്രാദേശിക ടൂറിസത്തെ ഉയർത്തി; ടൂറിസം വർദ്ധിച്ചതിനാൽ വരുമാനം 60 ശതമാനം വർദ്ധിച്ചതായി ഗ്രാമത്തലവന്റെ അഭിപ്രായത്തിൽ 2017 ൽ എൻ‌പി‌ആർ റിപ്പോർട്ട് ചെയ്തു.
"https://ml.wikipedia.org/wiki/മൗലിനോങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്