"ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 86:
==ആദ്യത്തെ നൂറു വർഷങ്ങൾ: 1600 മുതൽ 1700 വരെ==
കമ്പനിയുടെ വളർച്ചയെ അന്നത്തെ ഇന്ത്യയിലേയും ഇംഗ്ളണ്ടിലേയും യൂറോപ്പിലേയും രാഷ്ട്രീയാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ വേണം അപഗ്രഥിക്കാൻ.
ആദ്യത്തെ നൂറു വർഷങ്ങളിൽ ഇന്തയിൽ ഇന്ത്യിൽ സുശക്തവും സുഘടിതവുമായ മുഗൾവാഴ്ച്ചക്കാലമായിരുന്നു. [[ജഹാംഗീർ]] മുതൽ [[ഔറംഗസേബ്]] വരേയുളള മൂന്നു ശക്തരായ ചക്രവർത്തിമാരുടെ ഭരണകാലം. ദക്ഷിണേന്ത്യയിൽ [[ ബഹ്മനി_സുൽത്താനത്ത്|ബഹ്മിനി]] -[[വിജയനഗര സാമ്രാജ്യം|വിജയ നഗരസാമ്രാജ്യങ്ങൾ]] തകർന്ന ശേഷം ഡക്കാനിൽ [[ ഡെക്കാൻ സുൽത്താനത്തുകൾ|ഗോൽക്കൊണ്ട]] [[ഡെക്കാൻ സുൽത്താനത്തുകൾ|ബീജാപൂർ]], [[ഡെക്കാൻ സുൽത്താനത്തുകൾ|അഹ്മദ്നഗർ]] [[ഡെക്കാൻ സുൽത്താനത്തുകൾ|ബീഡാർ]], [[ഡെക്കാൻ സുൽത്താനത്തുകൾ|ബെരാർ]] എന്നീ സ്വയംഭരണ നാട്ടുരാജ്യങ്ങളും[[മധുര]] കേന്ദ്രമായി[[നായിക്കർ| നായിക്കന്മാരുടെ]] സാമ്രാജ്യവും രൂപം കൊണ്ടിരുന്നു. പക്ഷേ അധികം താമസിയാതെ ഇവയൊക്കെ[[മുഗൾ സാമ്രാജ്യം |മുഗളർ]] സ്വന്തം കുടക്കീഴിലാക്കി.
1600-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപവത്കരണത്തിനു ശേഷം നിരവധി കച്ചവടക്കപ്പലുകൾ കമ്പനി ഇന്ത്യയിലേക്കയച്ചു. തിരിച്ചെത്തിയ ഓരോ കപ്പലിന്റേയും ലാഭം 234% ആയിരുന്നു. 1608 ഓഗസ്റ്റ് 24-ന്‌ [[സൂറത്ത്]] തുറമുഖത്ത് നങ്കൂരമിട്ട കമ്പനിയുടെ ഹെക്റ്റർ എന്ന കപ്പലിലാണ്‌ ഇന്ത്യൻ തീരത്ത് ഇംഗ്ലീഷ് പതാക ആദ്യമായി പാറിയത്. ഈ കപ്പലിൽ ഇന്ത്യയിലെത്തിയ വില്ല്യം ഹോക്കിൻസ് 1609-ൽ [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]] [[ജഹാംഗീർ|ജഹാംഗീറിനെ]] സന്ദർശിക്കുന്നതിനായി സൂറത്തിൽ നിന്നും [[ആഗ്ര|ആഗ്രയിലേക്ക്]] യാത്ര തിരിച്ചു. അക്കാലത്ത് പ്രബലരായിരുന്ന പോർച്ചുഗീസുകാരുമായുള്ള വ്യാപാരത്തിൽ മടുത്ത് മുഗൾ ചക്രവർത്തി ഇംഗ്ലീഷുകാരെ സ്വാഗതം ചെയ്യുകയും സൂറത്തിൽ കമ്പനിക്ക് ഒരു പണ്ടികശാല പണിയാനുള്ള അനുവാദം നൽകുകയും ചെയ്തു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=9-17|url=}}</ref>‌.
 
ഇതോടെ പോർത്തുഗീസുകാർ ഇംഗ്ലീഷ് കപ്പലുകളെ ആക്രമിക്കാൻ ആരംഭിച്ചു. ഈ ആക്രമണങ്ങളെ അതിജീവിച്ച് ക്യാപ്റ്റൻ ബെസ്റ്റ് പോർച്ചുഗീസുകാരെ തോല്പ്പിച്ചുതോൽപ്പിച്ചു. ഈ വിജയം സൂറത്തിനെ‍ വാണിജ്യകേന്ദ്രമായി വികസിപ്പിക്കാൻ ഇംഗ്ലീഷുകാരെ സഹായിച്ചു. 1615-ൽ പോർത്തുഗീസുകാർ വീണ്ടും സൂറത്തിൽ വച്ച് ഇംഗ്ലീഷ് കപ്പലുകളെ ആക്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 1615 മുതൽ 1618 വരെ ഇംഗ്ലണ്ടിലെ ജെയിംസ് രാജാവിന്റെ ആദ്യ സ്ഥാനപതിയായി [[സർ തോമസ് റോ |സർ തോമസ് റോവിനെ]], മുഗൾ ചക്രവർത്തി [[ജഹാംഗീർ|ജഹാംഗീറിൻറെ]] ദർബാറിലെത്തി. <ref>[https://archive.org/details/embassysirthoma01fostgoog സർ തോമസ്റോ മുഗൾ ദർബാറിൽ]</ref> ഡച്ചു കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള വൈരം മൂത്ത് 1623-ലെ [[ അംബോയ്നാ കൂട്ടക്കൊല|അംബോയ്നാ കൂട്ടക്കൊലയിൽ]] കലാശിച്ചു. 1635-ൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ മുഴുവൻ വാണിജ്യം നടത്താനുള്ള അനുമതി കമ്പനി നേടിയെടുത്തു.
 
{| class="wikitable"
"https://ml.wikipedia.org/wiki/ബ്രിട്ടീഷ്_ഈസ്റ്റ്_ഇന്ത്യ_കമ്പനി" എന്ന താളിൽനിന്ന് ശേഖരിച്ചത്