"മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരികമായ അറിവ് ഉള്ളതുകൊണ്ട്.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
| occupation = കവി
}}
'''<u>മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്</u>'''
 
പണ്ഡിതകവി ആയിരുന്നു മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്.  സംസ്കൃതത്തിലും മലയാളത്തിലുമായി ഏറെ കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിൽ ചിലത് അപ്രകാശിതങ്ങളാണ്. ഉത്തരേന്ത്യൻ പ്രസിദ്ധീകരണങ്ങളിലാണ് മിക്ക കവിതകളും അച്ചടിച്ചു വന്നത്.
വരി 28:
വിഷയം - എഴുത്ത്, സാഹിത്യം, കവിത
 
'''<u>ജീവിതരേഖ</u>'''
 
മലപ്പുറം ജില്ലയിൽ മഞ്ചേരി ക്കു സമീപം കരിക്കാട് ഗ്രാമത്തിൽ മാങ്ങോട്ടശ്ശേരി മനയിൽ (മാങ്ങോട്ട്‌രി )1906 ലാണ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ജനനം. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്. അമ്മ സാവിത്രി അന്തർജ്ജനം. തേലപ്പുറത്ത് രാമനമ്പീശനായിരുന്നു ഗുരു.
വരി 34:
സംസ്കൃത ഭാഷയിലും സാഹിത്യത്തിലും ഉറച്ച പാണ്ഡിത്യം . മുപ്പത് വയസ്സിനു മുമ്പു തന്നെ ഇദ്ദേഹം മികച്ച രചനകൾ നടത്തിയതായി കാണുന്നു. മകൻ മുകുന്ദൻ മാങ്ങോട്ട് രിയുടെ ശ്രമഫലമായാണ് പല രചനകളും സഹൃദയരുടെ ഇടയിൽ പരിചയമായത്.
 
<u>'''സംസ്കൃത കൃതികൾ'''</u>
 
ശ്രീകൃഷ്ണപഞ്ചാശിക, ശ്രീരാമപഞ്ചാശിക, ഭൃംഗ സന്ദേശം, പൃഥുകാഹരണം, പൂപകഥ, പ്രേമപാശ:, ചിന്താലഹരി, ഭാവഗീതാഞ്ജലി എന്നിവയാണ് പ്രധാന സംസ്കൃത രചനകൾ.
വരി 40:
സംസ്കൃതപ്രതിഭ(ദില്ലി ), സാഗരിക(മദ്ധ്യപ്രദേശ്), ഭാരതി(ജയ്പൂർ ), ഭാരതയാണി(പൂനെ), ദിവ്യജ്യോതി( സിംല), സംസ്കൃതം(അയോധ്യ) എന്നീ പ്രസിദ്ധീകരണങ്ങളിൽ 1970 കൾ വരെ കൃഷ്ണൻ നമ്പൂതിരിപ്പാട് സ്ഥിരമായി എഴുതിയിരുന്നു.
 
'''<u>ഭാവഗീതാഞ്ജലി</u>'''
 
മഹാകവി ടാഗോറിന്റെ ഗീതാഞ്ജലിയുടെ സ്വതന്ത്ര സംസ്കൃത ഭാഷ്യമാണ് ഭാവഗീതാഞ്ജലി. 1961 ൽ കൃഷ്ണൻ നമ്പൂതിരിപ്പാട് ഈ രചന പൂർത്തിയാക്കിയെങ്കിലും ഇതുവരെ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിൽ അറനൂറ്റൻപതോളം ശ്ലോകങ്ങളാണുള്ളത്.
 
'''<u>മറ്റു സംസ്കൃത രചനകളെപ്പറ്റി</u>'''
 
മാതൃദത്തന്റെയും വാസുദേവ കവിയുടെയും ഭൃംഗസന്ദേശങ്ങൾക്കൊപ്പം ചേർത്തുവായിക്കാവുന്ന കൃതിയാണ് ഭൃംഗസന്ദേശം. പല സംസ്കൃത പ്രസിദ്ധീകരണങ്ങളിലും ഇതിനെപ്പറ്റി നിരൂപണം വന്നിട്ടുണ്ട്. 30-08-1959 ലെ ഹിന്ദുവിൽ പ്രൊഫ. മഹാലിംഗ ശാസ്ത്രിയാണ് നിരൂപണം എഴുതിയത്.
വരി 52:
കൊല്ലം, മാസം, തീയ്യതി എന്നിവ ശ്ലോകത്തിലാണ് ഇദ്ദേഹം എഴുതിയിരുന്നത്. ഗ്രന്ഥാക്ഷരത്തിലാണ് പല കൈയ്യെഴുത്തു കൃതികളും . ഡോ. രാംജി ഉപാദ്ധ്യായ്(പഴയ സാഗർ യൂണിവേഴ്സിറ്റി), ഡോ.വി.രാഘവൻ(മുൻ എഡിറ്റർ, സംസ്കൃതപ്രതിഭ) തുടങ്ങിയവരുടെ പല ആവശ്യങ്ങൾക്കായുള്ള കത്തുകൾ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കിടയിൽ കാണാം. 1967 ൽ സാഗരികയിൽ "മാങ്ങോട്ടശ്ശേരി കൃഷ്ണനമ്പൂതിരിപാദ:" എന്ന ആറുപേജ് പ്രത്യേക ലേഖനം ഉണ്ട്.
 
'''<u>മലയാളം കൃതികൾ</u>'''
 
വാണീമണിമാലിക(2 ഭാഗങ്ങൾ), ശുകവിലാപം, രാധ, എന്നിവയാണ് പ്രധാന മലയാള കൃതികൾ. കൂടാതെ കത്തുകവിതകൾ, സമസ്യ പൂരണങ്ങൾ, മംഗളപത്രങ്ങൾ എന്നിവയും കൃഷ്ണൻ നമ്പൂതിരിപ്പാട് എഴുതിയിട്ടുണ്ട്.