മുകുന്ദൻ മാങ്ങോട്ട്‌രി

മലയാള സാഹിത്യകാരൻ . മലപ്പുറം ജില്ലയിൽ മഞ്ചേരിക്കു സമീപം  കരിക്കാട് സ്വദേശി. 1953 ൽ ജനനം.

അച്ഛൻ :മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്.

അമ്മ : ശ്രീദേവി അന്തർജ്ജനം.

വിദ്യാഭ്യാസത്തിന് ശേഷം കൃഷിയും ശാന്തിവൃത്തിയും മറ്റുമായി കഴിയുന്നു. അച്ഛൻ കവിയും സംസ്കൃത പണ്ഡിതനുമായിരുന്നു. 1970 കളിൽ എഴുതിത്തുടങ്ങിയ മുകുന്ദൻ മാങ്ങോട്ട്‌രിയുടെ രചനകൾ അറിയപ്പെടുന്ന മലയാള പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കപ്പെട്ടു. 1978 ആഗസ്റ്റിൽ നടന്ന കേരള സാഹിത്യ അക്കാദമിയുടെ ക്യാമ്പ് ഒരു വഴിത്തിരിവായി. ചെറുകഥകളും ലേഖനങ്ങളുമായി നൂറിലധികം രചനകൾ. ധാരാളം പ്രതികരണക്കത്തുകളും എഴുതി.

പയറ്റ്, അക്ഷതം, ഈടും കൂറും എന്നീ കഥാ സമാഹാരങ്ങളും നിസ്സാരത്തിലെ സാരം, കിഴക്കേ വാ, ശരണം, സാമ്പിൾ എന്നീ ലേഖന സമാഹാരങ്ങളും മുകുന്ദൻ മാങ്ങോട്ട്‌രിയുടെതാണ്.

തന്റെ കൃതികൾ മാത്രമല്ലാതെ പിതാവിന്റെ സംസ്കൃത, മലയാള രചനകൾ പുറത്തു കൊണ്ടുവന്ന് പ്രസിദ്ധപ്പെടുത്തുവാനും സാധിച്ചു.

പ്രൊഫ.കെ.പി.ശങ്കരൻ, പ്രൊഫ.കെ.വി.രാമകൃഷ്ണൻ, ഡോ.കെ.എച്ച്. സുബ്രഹ്മണ്യൻ, പി.എൻ.വിജയൻ,ഡോ.എൻ രാജൻ എന്നിവർ മുകുന്ദൻ മാങ്ങോട്ട്‌രിയുടെ രചനകളെ പലപ്പോഴായി വിലയിരുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും ക്രിയാത്മകമായ പോസ്റ്റുകൾ നൽകാറുണ്ട്. സാമ്പിൾ എന്ന പുസ്തകം ഇത്തരം പോസ്റ്റുകളുടെ സമാഹാരമാണ്.

അവലംബം

1) മുകുന്ദൻ മാങ്ങോട്ട്‌രിയുടെ പുസ്തകങ്ങളും മറ്റു രചനകളും.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreekrishnamrutham&oldid=3485670" എന്ന താളിൽനിന്ന് ശേഖരിച്ചത്