"ശാകി, അസർബയ്ജാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62:
=== ആധുനിക കാലഘട്ടം ===
1813 ൽ [[ഗുലിസ്ഥാൻ ഉടമ്പടി]] പ്രകാരം ഈ പ്രദേശം റഷ്യ പൂർണമായും പിടിച്ചടക്കുകയും 1819 ൽ ഖാനേറ്റ് നിർത്തലാക്കിക്കൊണ്ട് അതിന്റെ സ്ഥാനത്ത് ശാക്കി പ്രവിശ്യ സ്ഥാപിക്കുകയും ചെയ്തു. 1840 ൽ ഷെമാഖ, ബാക്കു, സുഷ, ലങ്കാരൻ, ഡെർബന്റ്, കുബാൻ എന്നീ പ്രവിശ്യകളുമായി ശാക്കി പ്രവിശ്യ ലയിപ്പിക്കപ്പെടുകയും കാസ്പിയൻ ഒബ്ലാസ്റ്റ് രൂപീകരിക്കപ്പെടുകയും ചെയ്തു. അതേസമയംതന്നെ ശാകിയുടെ പേര് നുഹ എന്നാക്കി മാറ്റുകയും ചെയ്തു. 1846 ൽ ഓബ്ലാസ്റ്റ് പിരിച്ചുവിടുകയും ഇത് ഷെമാഖ ഗവർണറേറ്റിന്റെ റയോൺ ആസ്ഥാനമായി മാറുകയും ചെയ്തു. 1859 ൽ ഷെമാഖയിലുണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള കാലത്ത് ഗവർണറേറ്റിന്റെ പേര് ബാക്കു ഗവർണറേറ്റ് എന്നായി പുനർനാമകരണം ചെയ്തു. 1868 ഫെബ്രുവരി 19 ന്, നുഹ റയോൺ 1 ആയി പുതുതായി സൃഷ്ടിക്കപ്പെട്ട യെലിസാവെറ്റ്പോൾ ഗവർണറേറ്റിലേക്ക് കൈമാറ്റം നടത്തി. സോവിയറ്റ് യൂണിയൻ സ്ഥാപിതമായതിനുശേഷം അത് നുഹ റയോണിന്റെ കേന്ദ്രമായി മാറി. 1963 ജനുവരി 4 ന്‌ ഇത്‌ നിർത്തലാക്കുകയും ഒരു വർ‌ത്താഷെനിലേയ്ക്ക്‌ ബന്ധിപ്പിക്കുകയും ചെയ്‌തു. നുഹ ഒന്ന് 1965 ൽ വീണ്ടും സ്ഥാപിക്കപ്പെടുകയും ഒടുവിൽ നഗരവും റയോണും 1968 ൽ അവയുടെ പരമ്പരാഗത പേരിലേയ്ക്ക് തിരിച്ചുവരുകയും ചെയ്തു.
 
ചരിത്രത്തിലുടനീളം പലതവണ നശിപ്പിക്കപ്പെട്ട ഈ നഗരം അതിനാൽത്തന്നെ, ഇവിടെ നിലവിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ ചരിത്ര-വാസ്തുവിദ്യാ സ്മാരകങ്ങളെന്നു പറയാവുന്നത് 16 മുതൽ 19 വരെ നൂറ്റാണ്ടുകളിൽ മാത്രമുള്ളതാണ്.  നിരവധി നൂറ്റാണ്ടുകളായി ഒരു പട്ടുനൂൽ പ്രജനന കേന്ദ്രമെന്ന നിലയിലും ശാകി പ്രശസ്തമായിരുന്നു. യഥാർഥത്തിൽ ഒരു താഴ്ന്ന പ്രദേശത്ത് കിഷ് നദിയുടെ ഇടത് കരയിലായി ആദ്യം സ്ഥിതിചെയ്തിരുന്ന ഈ പട്ടണം 1772 ലെ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഷാക്കി ഖാനാറ്റിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. നഗരത്തിന്റെ പുതിയ സ്ഥാനം നുഖ ഗ്രാമത്തിനടുത്തായതിനാൽ, 1968 വരെ ഇത് നഖ എന്നറിയപ്പെടുകയും 1968 ൽ ശാകി എന്ന പേരിലേക്ക് തിരിച്ചു വരുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ശാകി,_അസർബയ്ജാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്