വരി 1,018:
==കാട്ടിൽ കയറി കള പറിക്കരുത്==
:എന്നെ ക്കുറിച്ച് ഒരു പ്രസ്താവം വന്നതുകൊണ്ട് പ്രതികരിക്കുകയാണ്. ഓടിയൊളിച്ചു എന്നത് പരോക്ഷമായി ശരിയാണ്. കാരണം ഞാൻ മനസ്സിലാക്കിയ വിക്കിപീഡിയ ഇപ്പോൾ നിങ്ങൾ പറയുന്നതല്ല. ശ്രദ്ധേയതയുള്ള ഒരു വിഷയത്തെക്കുറിച്ച് തനിക്കറിയാവുന്നത്, തനിക്ക് ചെയ്യാവുന്നത് സംഭാവന ചെയ്യാവുന്ന ഒരു ഇടം. അങ്ങനെ പല തുള്ളികളാൽ നിറയുന്ന ഒരു കുളം/സമുദ്രം. അതാണ് എന്റെ മനസ്സിലെ വിക്കിപീഡിയ. അങ്ങനെ സംഭാവന ചെയ്യുന്നതിനു സൈൻ ഇൻ പോലും ചെയ്യേണ്ടതില്ല. ആ സംഭാവന ചിലപ്പോൾ വിഡ്ഡിത്തമാകാം, അബദ്ധമാകാം. മറ്റൊരാൾ പറഞ്ഞതിനെ/എഴുതിയതിനെ അവലംബമാക്കി ചെയ്യുമ്പോൽ സാഭാവികം. ഒരാൾ എഴുതിയ ലേഖനത്തിലേക്ക് തിരുത്തിയോ കൂട്ടിച്ചേർത്തോ അടുത്ത ആൾക്ക് സംഭാവൻ ചെയ്യാം. ആ ലേഖനത്തെ മെച്ചപ്പെടുത്താൻ എന്ന മനോഭാവമാണ് പ്രധാനം. അങ്ങനെ മനുഷ്യന്റെ നന്മയിലും നിർമ്മാണാത്മക പ്രവൃത്തികളിലും അധിഷ്ഠിതമാണ് വിക്കിപീഡിയ. വിക്കി പീഡിയയിൽ ആർക്കും തിരുത്താം. നശിപ്പിക്കില്ല എന്ന വിശ്വാസത്തിൽ അധിഷ്ഠിതമാണ്ത്. ഞാൻ ചെയ്തതിൽ നശീകരണത്തിന്റെ ഒരു ശതമാനം പോലും ഇല്ലെന്നും എനിക്ക് ഉറപ്പാണ്. കുറവുകളും കുറ്റങ്ങളും ഉണ്ടാകും. ഉണ്ടാകണം. വിക്കിപീഡിയയിലെ ഓരോ മാറ്റവും മറ്റൊരാൾക്ക് തിരുത്താനുള്ളതാണ് എന്ന ഉത്തമബോധ്യത്തോടെ ആണ്.

വേറൊരുതരം എഴുത്തുണ്ട്. ഞാൻ ഒരു ലേഖനം എഴുതുന്നു. അത് എന്റെ ആണ്. അത് ആരും തിരുത്താൻ വരില്ല. അതുകൊണ്ട് അതിൽ കുറ്റം ഉണ്ടാകരുത്. പരിപൂർണ്ണമാകണം. സമഗ്രമാകണം. വിക്കിപീഡിയയിൽ അങ്ങനെ ചെയ്യണമെന്ന് ഞാൻ കരുതുന്നില്ല.

പിന്നെ [[ഉപയോക്താവ്:Meenakshi nandhini|മീനാക്ഷിയെ ]] പോലെ അശ്രാന്ത പരിശ്രമം ചെയ്യുന്നവരുടെ കുറ്റങ്ങൾ ചൂണ്ടിക്കാണിക്കണം. ഉത്സാഹം വർദ്ധിപ്പിക്കുന്നതരത്തിൽ. നിരുത്സാഹപ്പെടുത്തിയാൽ വിക്കി പീഡിയക്ക് അതുകൊണ്ട് ലാഭമോ നഷ്ടമോ? പരസ്പരം നിരുത്സാഹപ്പെടുത്താൻ ആർക്കെങ്കിലും അവകാശമുണ്ടോ. ഒരാളുടെ സംഭാവനയെ വിലയിരുത്താൻ മറ്റുള്ളവർക്ക് അവകാശമുണ്ടോ?

തർജ്ജമകൾ - അതാണല്ലോ ഇവിടുത്തെ വിഷയം. തർജ്ജമ ചെയ്യുമ്പോൾ ഭാഷാ ശുദ്ധി ഇല്ല. അംഗീകരിക്കുന്നു. അത് ആർക്ക് വേണമെങ്കിലും ചെയ്യാം. ചെറുതായ തിരുത്തലുകൾ കണ്ടാൽ തിരുത്താം. മോശമെന്ന് തോന്നുന്ന ഭാഗങ്ങൾ കളയാം. പക്ഷേ ആ ലേഖനം തന്നെ കളയണം എന്നാണ് പലരുടെയും വാശി. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു താൾ ഇല്ലാതാക്കണമെങ്കിൽ അതിൽ സ്വീകരിക്കാവുന്ന ഭാഗം ഒട്ടും ഇല്ലെന്ന് ഉറപ്പാക്കേണ്ടതില്ലേ? പല തവണ പറഞ്ഞ് കഴിഞ്ഞതാണ് '''ഒരു പാരഗ്രാഫ് എങ്കിലും ഒരു താളിൽ നിലനിറുത്താമെങ്കിൽ ആ ലേഖനത്തെ അതിലേക്ക് ചുരുക്കി നിലനിർത്തി കൂടെ''' എന്ന് -പറ്റില്ലെന്ന് ശുദ്ധീകരണ വാശി. ഓരോ തിരുത്തിനേയും ഒരു വ്യക്തിയുടേ സംഭാവനയായും ദാനമായും കാണാൻ കഴിയാത്തതാണ് അതിന്റെ പ്രശ്നം. വിക്കി പീഡിയയിൽ പ്രവർത്തിക്കുന്നതിനു ആരും ആർക്കും ഒന്നും കൊടുക്കുനില്ലല്ലോ.

ഞാൻ എഴുതിയ ഒരു താളും എന്റെ എന്ന് അവകാശപ്പെടാൻ താത്പര്യമില്ല. '''ആ വിഷയത്തിൽ എനിക്ക് അറിയാവുന്നത് എഴുതി. എനിക്ക് കഴിയുന്ന പോലെ.''' അത് മറ്റുള്ളവർ തിരുത്തുന്നതിൽ എനിക്ക് സന്തോഷമെ ഉള്ളു. ആ ലേഖനം ആരെങ്കിലും വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്താലും എനിക്ക് സന്തോഷമേ യുള്ളു. ആ ലേഖനങ്ങളോട് ഒരു മമതയും എനിക്കില്ല. എന്റെ സംഭാവന എന്റെ ദാനം. ആ ദാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണാൻ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ ദാനം ചെയ്യുന്നില്ല എന്നുവെയ്ക്കും. അതുപോലെ തികച്ചും ശ്രദ്ധേയമായ ഒരു വിഷയത്തിൽ ഞാൻ തുടങ്ങിവെച്ച ഒരു താളിനെ അതിലെ വള്ളിയുടെയും പുള്ളിയുടെയും വാക്യഘടന തെറ്റായ വരികളുടെയും പേരിൽ താളിനെ തന്നെ കശാപ്പുചെയ്യാനാണെങ്കിൽ... അധികാരങ്ങൾ നിർമ്മാണാത്മകമായല്ലാതെ വെട്ടിവെളുപ്പിക്കുന്നവരുടെ മുമ്പിൽ വെക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല. ക്ഷമിക്കണം.

വാൽക്കഷണം- കാട്ടിൽ കയറി ഉണക്കക്കമ്പുകളും പാഴ് ചെടികളും വെട്ടിയാൽ കാടു നശിക്കുകയേ ഉള്ളു. ഉണക്കക്കമ്പിനെ സ്വാഭാവികമായി നശിക്കാൻ വിടുക. കുറ്റങ്ങളേയും കുറവുകളേയും സ്വാഭാവികമായി ശുദ്ധീകരിക്കാനുള്ള ശക്തി വിക്കിപീഡിയ എന്ന കാടിനുണ്ട് --[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''[[User talk:dvellakat|സം‌വാദം]] 07:49, 13 ഒക്ടോബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Meenakshi_nandhini" എന്ന താളിൽനിന്ന് ശേഖരിച്ചത്