"ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പ്രമാണം:Pseudomonas_aeruginosa_Gram.jpg|ലഘുചിത്രം|ഗ്രാം-നെഗറ്റീ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
ബാക്റ്റീരിയയെ വേർതിരിച്ചറിയുന്ന ഗ്രാം സ്റ്റെയിൻ പ്രക്രിയയിൽ ക്രിസ്റ്റൽ വയലറ്റ് നിറവസ്തുവിനെ നിലനിർത്താത്ത [[ബാക്റ്റീരിയ|ബാക്റ്റീരിയയാണ്]] '''ഗ്രാം നെഗറ്റീവ് ബാക്റ്റീരിയ.''' ഇവയുടെ കോശകവചത്തിൽ കനംകുറഞ്ഞ പെപ്റ്റിഡോഗ്ലൈക്കൻ ഭിത്തിയുണ്ട്.<ref name=Baron>{{cite book | pmid=21413343|vauthors=Baron S, Salton MR, Kim KS | chapter = Structure|title=Baron's Medical Microbiology|editor=Baron S| edition = 4th | publisher = Univ of Texas Medical Branch | year = 1996 | chapter-url = https://www.ncbi.nlm.nih.gov/books/bv.fcgi?rid=mmed.section.289 | isbn = 978-0-9631172-1-2 |display-editors=etal}}</ref> ഈ ഭിത്തി ഉൾ കോശസ്തരത്തിനും ബാഹ്യ ബാക്റ്റീരിയാ സ്തരത്തിനും ഇടയിലായാണ് സ്ഥിതിചെയ്യുന്നത്. ഗ്രാം-പൊസിറ്റീവ് ബാക്റ്റീരിയകളുടെ കോശഭിത്തിയെക്കാൾ ഘടനാപരമായ സങ്കീർണത ഇവയുടെ കോശഭിത്തിയ്ക്കുണ്ട്. ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലായിടങ്ങളിലും ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളെ കണ്ടെത്താനാകും. '''[[എഷെറിക്കീയ കോളി ബാക്റ്റീരിയ|ഈ-കോളൈ]]''' (എസ്ചരീഷ്യാ കോളെ) എന്ന ബാക്റ്റീരിയം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയത്തിനുദാഹരണമായ മാതൃകാ ജീവിയാണ്. സ്യൂഡോമോണാസ് ഇരുജിനോസ, ക്ലാമൈഡിയ ട്രാക്കോമാറ്റിസ്, യെഴ്സീനിയ പെസ്റ്റിസ് എന്നിവ മറ്റുദാഹരണങ്ങളാണ്. ഇവയുടെ ബാഹ്യസ്തരം മിക്ക [[ആന്റിബയോട്ടിക്ക്|ആന്റിബയോട്ടിക്കുകളേയും]], ഡിറ്റർജന്റുകളേയും '''[[ലൈസോസൈം]]''' എന്ന [[രാസാഗ്നി|എൻസൈമിനേയും]] പ്രതിരോധിക്കുമെന്നതിനാൽ ഇവയ്ക്ക് ആരോഗ്യരംഗത്ത് വലിയ പ്രാധാന്യമുണ്ട്.
== ഉദാഹരണങ്ങൾ ==
ഈ-കോളൈ, സ്യൂഡോമോണാസ്, ക്ലെബ്സിയെല്ല, സാൽമൊണെല്ല, ഷിജെല്ല, ഹെലികോബാക്റ്റർ, അസിനെറ്റോബാക്റ്റർ, നീസേറിയ, ഹീമോഫിലസ്, ബോർഡെറ്റെല്ല, ബാക്ടറോയിഡുകൾ, എന്ററോബാക്ടർ എന്നിവ പ്രധാന ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകളാണ്.<ref>{{Cite web|url=https://microchemlab.com/microbes/gram-negative|title=Gram-Negative|access-date=|last=|first=|date=|website=|publisher=https://microchemlab.com/microbes/gram-negative}}</ref>
== പരിശോധിക്കുന്ന വിധം ==
ക്രിസ്റ്റൽ വയലറ്റ് എന്ന നിറകാരി (സ്റ്റെയിൻ) ഉപയോഗിച്ച് ബാക്ടീരിയകളെ നിറംപിടിപ്പിക്കുന്നു. പിന്നീട് ഒരു നിറംമാറ്റഘടകത്തോട് (ഡീകളറൈസർ) ചേർക്കുന്നു. തുടർന്ന് സഫ്രാനിൻ സ്റ്റെയിൻ പ്രയോഗിക്കുന്നു. ഇപ്പോൾ പിങ്ക് നിറമാണ് ഇവയ്ക്കുള്ളതെങ്കിൽ (ക്രിസ്റ്റൽ വയലറ്റ് നിറം നിലനിർത്തിയില്ലെങ്കിൽ) ഇവ ഗ്രാം-നെഗറ്റീവ് എന്നറിയപ്പെടുന്നു.
 
== കോശഭിത്തിയുടെ ഘടന ==
കോശകവചത്തിൽ ബാഹ്യ-ആന്തര സ്തരങ്ങൾക്കിടയിൽ കാണപ്പെടുന്ന പെപ്റ്റിഡോഗ്ലൈക്കൻ പാളി മൊത്തം കോശഭിത്തിയുടെ ഭാരത്തിന്റെ 5 ശതമാനം മുതൽ 10 ശതമാനം വരെ വരും. ഇവയുടെ കോശഭിത്തിയിൽ ടീക്കോയിക് അല്ലെങ്കിൽ ലിപ്പോടീക്കോയിക്ക് അമ്ലങ്ങൾ ഉണ്ടാകില്ല.<ref>{{Cite book|title=Medical Microbiology|last=SEVENTH EDITION|first=|publisher=elsevier|year=2013|isbn=|location=|pages=117}}</ref> ഇരുസ്തരങ്ങൾക്കും ഇടയിലുള്ള ഭാഗത്തെ പെരിപ്ളാസ്മാറ്റിക് സ്ഥലത്തിലൂടെയാണ് [[മാംസ്യം|പ്രോട്ടീനുകളും]] പഞ്ചസാരകളും മറ്റ് രാസഘടകങ്ങളും നിരവധി എൻസൈമുകളും കടന്നുപോകുന്നത്. പ്രോട്ടിയേസുകൾ, ഫോസ്ഫറ്റേസുകൾ, ലിപ്പേസുകൾ, ന്യൂക്ലിയേസുകൾ എന്നിവയാണ് മുഖ്യ എൻസൈമുകൾ. രോഗകാരികളായ ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയിൽ കൊളാജിനേയ്സുകൾ, ഹ്യാലുറോനിഡേസുകൾ, പ്രോട്ടിയേസുകൾ, ബീറ്റാ-ലാക്ടമേസ് എന്നീ ശിഥിലീകാരികളായ എൻസൈമുകൾ പെരിപ്ലാസ്മാറ്റിക് സ്ഥലത്ത് കാണപ്പെടുന്നു. ഇവയുടെ ബാഹ്യസ്തരം ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയകൾക്ക് മാത്രം പ്രത്യേകമായുള്ളതാണ്. ഇത് ബാക്ടീരിയയുടെ ഘടന നിലനിർത്തുകയും വലിയ തൻമാത്രകളുടെ പ്രവേശനത്തെ തടയുകയും ചെയ്യുന്നു. ഉൾഭാഗത്തുള്ള ലിപ്പോപോളിസാക്കറൈഡുകൾ ശരീരത്തിലെ സ്വാഭാവിക പ്രതിരോധസംവിധാനത്തെ ഉത്തേജിപ്പിക്കുന്നവയാണ്.
[[File:Gram negative cell wall.svg|thumb|500px|right|gram-negative [[cell wall]] structure]]
[[File:Gram-Cell-wall.svg|thumb|right|[[Gram-positive]] and -negative [[bacteria]] are differentiated chiefly by their [[cell wall]] structure]]
"https://ml.wikipedia.org/wiki/ഗ്രാം-നെഗറ്റീവ്_ബാക്റ്റീരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്