"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
[https://truecopythink.media/index.php/dr-mahesh-mangalat-about-malayalam-wikipedia-and-notability truecopythink.media] എന്ന വെബ്സൈറ്റിൽ മഹേഷ് മംഗലാട്ട് എന്നയാൾ എഴുതിയ ലേഖനം മലയാളം വിക്കിപീഡിയയിലെ അഡ്മിന്മാരായ {{ping|Kiran Gopi}}, {{ping|Akhiljaxxn}}, [[User:Ranjithsiji]] എന്നിവർ ഏകപക്ഷീയമായി ലേഖനങ്ങൾ നീക്കം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇത് വിക്കിപീഡിയയിലെ ചർച്ചാവേദികളിലൊന്നിലും കണ്ടിട്ടുമില്ല (എന്റെ ശ്രദ്ധയിൽ വരാതെപോയതാണെങ്കിൽ ക്ഷമിക്കണം, തിരുത്തുന്നതാണ്). ഇത്തരത്തിൽ മലയാളം വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിക്കിപീഡിയയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത മറ്റൊരു മാദ്ധ്യമമുപയോഗിച്ച് അധിക്ഷേപിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് മഹേഷ് മംഗലാട്ട് എന്ന ഉപയോക്താവിനോട് ഇതിനെപ്പറ്റി അന്വേഷിക്കണമെന്നും ഇത്തരത്തിലുള്ള സംഗതികളിൽ നിന്ന് പിൻതിരിയണമെന്നും പറയണമെന്ന് വിചാരിക്കുന്നു. ഈ ലേഖനമെഴുതിയ ആൾ {{ping|Mangalat}} ആണെന്നു വിചാരിക്കുന്നു. അല്ലെങ്കിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. {{ping|Akhiljaxxn}} , മറ്റുവിക്കികളിൽ ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് വിശദമാക്കിയാൽ നന്നായിരുന്നു. ഇത്തരം ഒരു സന്ദർഭം കൈകാര്യം ചെയ്ത് യാതൊരു മുൻപരിചയവുമില്ലാത്തതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നു. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 06:54, 21 ഓഗസ്റ്റ് 2020 (UTC)
:ഒന്നാമത്തെ കാര്യം ഈ പട്ടികയിലുള്ള പലതും ശരിയല്ല, ഉദാഹരണത്തിന് അദ്ദേഹം ഞാൻ നീക്കം ചെയ്തു എന്നു പറയുന്ന താൾ [[മുടിത്തെയ്യമുറയുന്നു]] നീക്കം ചെയ്തത് ഞാനല്ല, മാത്രവുമല്ല ഈ ലേഖനം നീക്കം ചെയ്തത് [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുടിത്തെയ്യമുറയുന്നു|4 ഫെബ്രുവരി 2020]] ആണ്, ഞാൻ ചെയ്തത് അനാഥമായിക്കിടന്ന ആ ലേഖനത്തിന്റെ സംവാദതാൾ ആണ് നീക്കം ചെയ്തത്, നിലവിൽ സംവാദതാളിൽ വലിയ വിവരണം ഇല്ലെങ്കിൽ നീക്കം ചെയ്യാം എന്നതാണ് [[വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം|വിക്കി നയം]]. അതുപോലെ രണ്ടാമത്തെ ആരോപണവും അതൊരു സംവാദതാളാണ് ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാലാണ് അത് നീക്കം ചെയ്തത്. മുകളിൽ രൺജിത്ത് പറഞ്ഞതുപൊലെ truecopythink എന്ന സൈറ്റിൽ ലേഖനം എഴുതിയ മഹേഷ് മംഗലാട്ട് എന്ന വ്യക്തിയും [[ഉ:Mangalat|Mangalat]] എന്ന വ്യക്തിയും ഒരേ ആളാണെങ്കിൽ എന്തിന് അദ്ദേഹം വിക്കിപീഡിയയ്ക്ക് പുറത്തേക്ക് കാര്യങ്ങൾ വലിച്ചിഴച്ചു? ഇത് ഗുരുതരമായ വ്യക്തിഹത്യ/അധിക്ഷേപം എന്നു കരുതാവുന്നതാണ്. ഇവർ രണ്ട് പേരും ഒരേ വ്യക്തി ആണെങ്കിൽ, ജൂലൈ ആദ്യവാരം ഇദ്ദേഹം ഞാൻ തുടങ്ങിവച്ച ഒരു ലേഖനത്തിന്റെ [[സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ|സംവാദതാളിൽ]] ചർച്ചയ്ക്കു വരികയും ചിലപ്പോൾ ആ സംവാദത്തിൽ നിന്നുമാകാം ഇദ്ദേഹം എനിക്കെതിരെ യാതൊരു കാരണാവുമില്ലാതെകാരണവുമില്ലാതെ അധിക്ഷേപം നടത്തിയെതെന്ന് വിശ്വസിക്കുന്നു. ഇവർ രണ്ട് പേരും ഒരു വ്യക്തിയല്ലെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിക്കുന്നു, അല്ലാത്ത പക്ഷം അദ്ദേഹം ഇതിനേപ്പറ്റി വിശദീകരിക്കേണ്ടതാണ്.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 18:31, 21 ഓഗസ്റ്റ് 2020 (UTC)