"ക്യാംസ്കാനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു [[ചൈന|ചൈനീസ്]] മൊബൈൽ [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|ആപ്ലിക്കേഷൻ]] ആണ് '''ക്യാംസ്കാനർ'''. 2011 - ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷൻ [[ആൻഡ്രോയ്ഡ്]], [[ഐ.ഒ.എസ്.|ഐ.ഒ.എസ്]] എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലാണ് ലഭ്യമാകുന്നത്.<ref>{{Cite web|url=https://www.bbc.com/news/technology-49495767|title=Android CamScanner PDF app 'sent malware to phones'|access-date=September 7, 2019|date=August 28, 2019|website=BBC}}</ref> ചിത്രങ്ങൾ 'സ്കാൻ' ചെയ്യുന്നതിനും (മൊബൈൽ ഉപയോഗിച്ച് ചിത്രമെടുത്തുകൊണ്ട്) തുടർന്ന് അതിനെ [[JPEG]] അല്ലെങ്കിൽ [[PDF]] ഫയൽ ഫോർമാറ്റുകളിലേക്ക് പരിവർത്തിപ്പിക്കാനുമുള്ള സേവനങ്ങളാണ് ക്യാംസ്കാനർ നൽകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഫ്രീമിയം മോഡലിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള ഈ ആപ്പിന് പരസ്യങ്ങൾ കൂടി ഉൾപ്പെടുന്ന സൗജന്യ പതിപ്പും അധിക സേവനങ്ങളുള്ള പ്രീമിയം പതിപ്പുമാണ് നിലവിലുള്ളത്.
 
== 2020 - ലെ കോവിഡ് കാലത്ത് ലഭ്യമാക്കിയ സേവനങ്ങൾ ==
കോവിഡ് - 19 രോഗവ്യാപനത്തെ തുടർന്ന് പല രാജ്യങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ 20 - ന് അധികമായ പണം ഈടാക്കാതെ തന്നെ 'റിമോട്ട് ഡെലിവറി' എന്ന സേവനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി തുറന്നുകൊടുത്തു. വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങളുടെ രേഖകളും എഴുത്തുകളുമൊക്കെ സ്കാൻ ചെയ്യാനും, പിശകുകൾ തിരുത്താനും, ഡോക്യുമെന്റുകളെ ഓൺലൈൻ ആയി തന്നെ പരിഷ്കരിക്കാനും, അധ്യാപകർക്ക് പഠനസാമഗ്രികൾ പി.ഡി.എഫ് ഫയലുകളായോ വേർഡ് പ്രോസസ്സർ ഫയലുകളായോ മാറ്റുവാനും, തടസ്സങ്ങൾ കൂടാതെ അസൈൻമെന്റുകൾ ശേഖരിക്കാനും പരിശോധിക്കാനുമുള്ള സവിശേഷതകളായിരുന്നു ഈ സേവനത്തിൽ ലഭ്യമാക്കിയിരുന്നത്. <ref>{{Cite web|url=https://timesofindia.indiatimes.com/gadgets-news/camscanner-enables-remote-delivery-for-students-and-educators/articleshow/75248741.cms|title=CamScanner enables remote delivery for students and educators|date=April 20, 2020|publisher=Times of India}}</ref>
"https://ml.wikipedia.org/wiki/ക്യാംസ്കാനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്