"ക്യാംസ്കാനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:59, 20 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിത്രങ്ങൾ സ്കാൻ ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ ആണ് ക്യാംസ്കാനർ. 2011 - ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ്, ഐ.ഒ.എസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലാണ് ലഭ്യമാകുന്നത്.[1] ചിത്രങ്ങൾ 'സ്കാൻ' ചെയ്യുന്നതിനും (മൊബൈൽ ഉപയോഗിച്ച് ചിത്രമെടുത്തുകൊണ്ട്) തുടർന്ന് അതിനെ JPEG അല്ലെങ്കിൽ PDF ഫയൽ ഫോർമാറ്റുകളിലേക്ക് പരിവർത്തിപ്പിക്കാനുമുള്ള സേവനങ്ങളാണ് ക്യാംസ്കാനർ നൽകുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഫ്രീമിയം മോഡലിനെ ആസ്പദമാക്കി നിർമിച്ചിട്ടുള്ള ഈ ആപ്പിന് പരസ്യങ്ങൾ കൂടി ഉൾപ്പെടുന്ന സൗജന്യ പതിപ്പും അധിക സേവനങ്ങളുള്ള പ്രീമിയം പതിപ്പുമാണ് നിലവിലുള്ളത്.

  1. "Android CamScanner PDF app 'sent malware to phones'". BBC. August 28, 2019. Retrieved September 7, 2019.
"https://ml.wikipedia.org/w/index.php?title=ക്യാംസ്കാനർ&oldid=3418597" എന്ന താളിൽനിന്ന് ശേഖരിച്ചത്