"ജപ്പാൻ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 31:
| content1 = {{lang|mnc|{{ManchuSibeUnicode|[[:wikt:ᡩᡝᡵᡤᡳ ᠮᡝᡩᡝᡵᡳ|ᡩᡝᡵᡤᡳ<br>ᠮᡝᡩᡝᡵᡳ]]}}}}<br>''dergi mederi''
}}
[[Japanese archipelago|ജാപനീസ് ദ്വീപസമൂഹം]], [[സഖാലിൻ ദ്വീപ്‌]], [[കൊറിയൻ ഉപദ്വീപ്]], ഏഷ്യൻ വൻകരയിലെ [[റഷ്യ]] എന്നിവയാൽ ചുറ്റപ്പെട്ട് കിടക്കുന്ന കടലാണ് '''ജപ്പാൻ കടൽ''' ('''Sea of Japan'''). ജാപ്പനീസ് ദ്വീപസമൂഹം ഈ കടലിനെ [[ശാന്തസമുദ്രം|ശാന്തസമുദ്രത്തിൽനിന്നും]] വേർതിരിക്കുന്നു. [[ശാന്തസമുദ്രം|പസഫിക് സമുദ്രത്തിൽ]] നിന്ന് പൂർണ്ണമായി കെട്ടിയടയ്ക്കപ്പെട്ടു കിടക്കുന്നതിനാൽ [[Mediterranean Sea|മദ്ധ്യധരണ്യാഴിയെപ്പോലെ]], [[വേലിയേറ്റം|വേലിയേറ്റവും]] [[വേലിയിറക്കം|വേലിയിറക്കവും]] വളരെ കുറവായി അനുഭവപ്പെടുന്ന ഒരു കടലാണിത്.<ref name="tides">{{cite web|url=http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |title=Tides in Marginal, Semi-Enclosed and Coastal Seas – Part I: Sea Surface Height |publisher=ERC-Stennis at Mississippi State University |accessdate=2007-02-02 |url-status=dead |archiveurl=https://web.archive.org/web/20040318165044/http://www.ssc.erc.msstate.edu/Tides2D/sea_of_japan.html |archivedate=March 18, 2004 }}</ref> ഈ ഒറ്റപ്പെടൽ കടലിന്റെ ജന്തുജാല വൈവിധ്യത്തെയും ലവണത്വത്തെയും സ്വാധീനിക്കുന്നു. ഇവ രണ്ടും തുറന്ന സമുദ്രത്തേക്കാൾ താരമ്യേന ഇവിടെ കുറവാണ്. ഈ കടലിൽ കൂറ്റൻ [[ദ്വീപ്|ദ്വീപുകളോ]] ഉൾക്കടലുകളോ മുനമ്പുകളോ ഒന്നുംതന്നെയില്ല. സമീപസ്ഥമായ കടലുകളുമായും [[ശാന്തസമുദ്രം|പസഫിക് മഹാ സമുദ്രവുമായും]] ബന്ധിപ്പിക്കുന്ന [[കടലിടുക്ക്|കടലിടുക്കിലൂടെ]] അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ജലപ്രവാഹങ്ങളാണ് ഇതിന്റെ ജലജലത്തിൻറെ സംതുലിതാവസ്ഥ കൂടുതലായും നിർണ്ണയിക്കുന്നത്. ചുരുക്കം [[നദി|നദികൾ]] മാത്രം പതിക്കുന്ന ഈ കടലിലേക്ക് ഇവ നൽകുന്ന ജലത്തിന്റെ മൊത്തം സംഭാവന ഒരു ശതമാനത്തിനുള്ളിലായിരിക്കുകയും ചെയ്യുന്നു.
 
കൂടിയ ജൈവ സമ്പുഷ്ടതയ്ക്ക് കാരണമാകുന്നതായ [[ഓക്സിജൻ പദ്ധതി|ഓക്സിജന്റെ]] ഉയർന്ന [[ഘനത്വം|സാന്ദ്രത]] ഈ കടൽവെള്ളത്തിലുണ്ട്. അതിനാൽ ഈ മേഖലയിലെ പ്രധാന സാമ്പത്തിക പ്രവർത്തനം [[മീൻപിടുത്തം|മത്സ്യബന്ധനമാണ്]]. രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണങ്ങളാൽ കടലിലുടനീളമുള്ള കയറ്റുമതിയുടെ തീവ്രത മിതമാണെങ്കിലും [[പൂർവ്വേഷ്യ|കിഴക്കൻ ഏഷ്യൻ]] സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ ഫലമായി ഇത് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
 
==പേരുകൾ==
ജപ്പാൻ കടൽ (''Sea of Japan'') എന്ന ഇംഗ്ലീഷ് പേരും സമാനമായ യൂറോപ്യൻ ഭാഷകളിലെ പേരുമാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെങ്കിലും ഈ കടലിന്റെ സമീപപ്രദേശങ്ങളിൽ മറ്റ് പേരുകൾ നിലവിലുണ്ട്. [[ചൈനീസ് ഭാഷ|ചൈനീസിൽ]] റിബെൻ ഹൈ ''Rìběn hǎi'' (日本海, ജപ്പാൻ കടൽ എന്നർഥം) അഥവാ ജിങ് ഹൈ (''Jīng hǎi'' 鲸海, തിമിംഗല കടൽ "Whale Sea" എന്നർഥം) എന്നും,<ref name=鲸海>2006. [http://www.360doc.com/content/16/1124/07/18841360_609063920.shtml “鲸海”这个名字如何改成了“日本海”]. Retrieved on March 07, 2017</ref> യപോൺസ്കൊയെ മോർ എന്ന് ( ''Yaponskoye more'' Японское море, ജപ്പാൻ കടൽ എന്നർഥം) [[റഷ്യ|റഷ്യയിലും]] ചോസൊൻ ടൊങ്ഗയെ (''Chosŏn Tonghae'' 조선동해, കിഴക്കൻ കൊറിയൻ കടൽ) എന്ന് [[North Korea|ഉത്തര കൊറിയയിലും]], ഡോങ്ഗയെ (''Donghae'' (동해, കിഴക്കൻ കടൽ) എന്ന് [[South Korea|ദക്ഷിണ കൊറിയയിലും]] അറിയപ്പെടുന്നു.
 
== ചരിത്രം ==
നൂറ്റാണ്ടുകളായി ജപ്പാൻ കടൽ ജപ്പാനെ, പ്രത്യേകിച്ച് [[മംഗോളിയ|മംഗോളിയക്കാരുടെ]] കരമാർഗ്ഗമുള്ള ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചുവന്നിരുന്നു. കാലങ്ങളായി ഏഷ്യൻ കപ്പലുകളും പതിനെട്ടാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ കപ്പലുകളും ഇതുവഴി സഞ്ചരിച്ചിരുന്നു. 1733–1743 ലെ റഷ്യൻ പര്യവേഷണങ്ങൾ [[സഖാലിൻ ദ്വീപ്‌|സഖാലിൻ ദ്വീപിന്റേയും]] ജാപ്പനീസ് ദ്വീപുകളേയും [[ഭൂപടം|ഭൂപട]] ചിത്രീകരണം നടത്തി. 1780 കളിൽ, ഫ്രഞ്ച് പൌരനായ ജീൻ-ഫ്രാങ്കോയിസ് ഡി ഗാലപ്പ്, കോംറ്റെ ഡി ലാപ്രൗസ്, [[കടലിടുക്ക്|കടലിടുക്കിലൂടെ]] കടലിനു കുറുകെ വടക്കോട്ട് സഞ്ചരിക്കുകയും പിൽക്കാലത്ത്  അദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയും ചെയ്തു. 1796-ൽ ഒരു ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥനായിരുന്ന വില്യം റോബർട്ട് ബ്രോട്ടൺ ടാർടറി കടലിടുക്ക്, റഷ്യൻ ഫാർ ഈസ്റ്റിന്റെ കിഴക്കൻ തീരം, കൊറിയൻ ഉപദ്വീപ് എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തി.
 
1803 നും1806 നുമിടയിൽ റഷ്യൻ നാവികനായിരുന്ന ആദം ജോഹാൻ വോൺ ക്രൂസെൻസ്റ്റേൻ നാദെഷ്ദ എന്ന കപ്പലിൽ ലോകപര്യടനത്തിനായി സഞ്ചരിക്കവേ ജപ്പാൻ കടലിലും ജാപ്പനീസ് ദ്വീപുകളുടെ കിഴക്കൻ തീരങ്ങളിലും പര്യവേക്ഷണം നടത്തിയിരുന്നു. 1849-ൽ മറ്റൊരു റഷ്യൻ പര്യവേക്ഷകനായിരുന്ന ഗെന്നഡി നെവെൽസ്‌കോയ് ഭൂഖണ്ഡത്തിനും സഖാലിൻ ദ്വീപിനും ഇടയിലുള്ള കടലിടുക്ക് കണ്ടെത്തുകയും ടാർടറി കടലിടുക്കിന്റെ വടക്കൻ ഭാഗത്തിന്റെ ഭൂപട ചിത്രീകരണം നടത്തുകയും ചെയ്തു. 1853–1854, 1886–1889 എന്നീ വർഷങ്ങളിൽ ഉപരിതല താപനില അളക്കുന്നതിനും [[വേലിയേറ്റം]] രേഖപ്പെടുത്തുന്നതിനുമായി ഏതാനും റഷ്യൻ പര്യവേഷണങ്ങൾ നടത്തപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/ജപ്പാൻ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്