"ഖുർബാനി (1980)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
'''ഖുർബാനി''', എഫ് കെ ഇന്റർനാഷണലിന്റെ ബാനറിൽ [[ഫിറോസ് ഖാൻ]] സംവിധാനം ചെയ്ത് അഭിനയിച്ച 1980 ലെ ഒരു ഇന്ത്യൻ ആക്ഷൻ ചിത്രമാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളിൽ [[വിനോദ് ഖന്ന]], [[സീനത്ത് അമൻ]], [[അംജദ് ഖാൻ]], [[ശക്തി കപൂർ]], [[അരുണ ഇറാനി]], അമ്രിഷ് പുരി, കാദർ ഖാൻ എന്നിവർ ഉൾപ്പെടുന്നു.<ref name="Hindu">{{cite news|last1=Kumar|first1=Anuj|title=Qurbani (1980)|url=https://www.thehindu.com/features/friday-review/Qurbani-1980/article16083324.ece|accessdate=20 June 2020|work=[[The Hindu]]|date=27 October 2016|language=en-IN}}</ref> "ലൈല ഓ ലൈല", &nbsp;[[പാകിസ്താൻ|പാക്കിസ്ഥാൻ]] പോപ്പ്താരമായിരുന്ന [[നസിയാ ഹസൻ|നാസിയ ഹസ്സൻ]] ആലപിച്ച ഡിസ്കോ ഗാനമായ "ആപ് ജൈസ കോയി" എന്നീ ഗാനങ്ങളുടെ പേരിലും ഈ ചിത്രം പ്രശസ്തമായിരുന്നു. &nbsp;
 
1972 ൽ പുറത്തിറങ്ങിയ [[ദി മാസ്റ്റർ ടച്ച്]] എന്ന [[ഇറ്റാലിയൻ ഭാഷ|ഇറ്റാലിയൻ]] ആക്ഷൻ ക്രൈം ചലച്ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിക്കപ്പെട്ടത്. [[ശിവാജി ഗണേശൻ|ശിവാജി ഗണേശനൊപ്പം]] [[രജിനികാന്ത്|രജനീകാന്ത്]], [[വിഷ്ണുവർധൻ|വിഷ്ണുവർദ്ധൻ]], [[മാധവി]] എന്നിവർ അഭിനയിച്ച് ''വിടുതലൈ'' എന്ന പേരിൽ തമിഴ് ഭാഷയിൽ പുനർനിർമ്മിക്കപ്പെട്ട ഇത്ചിത്രം ബോക്സോഫീസിൽ ഒരു മിതമായ വിജയമായിരുന്നു.
 
== കഥാസന്ദർഭം ==
[[സർ‌ക്കസ്|സർക്കസിലെ]] മോട്ടോർ സൈക്കിൾ അഭ്യാസിയും പിന്നീട് ഒരു തസ്കരനായി മാറുകയും ചെയ്ത രാജേഷ് ([[ഫിറോസ് ഖാൻ]]) ട്രഷറികൾ തകർത്ത് കൊള്ള നടത്തുന്നതിൽ വിദഗ്ധനുമായിരുന്നു. അത്തരമൊരു കവർച്ചയിൽ, അദ്ദേഹത്തെ ഒരു തമാശക്കാരനും, എന്നാൽ കൂർമ്മബുദ്ധിയുമായ ഒരു പോലീസ് ഇൻസ്പെക്ടർ ([[അംജദ് ഖാൻ]]) നിരീക്ഷിക്കുന്നു. അതിസുന്ദരിയായ ഒരു [[ഡിസ്കോ]] ക്ലബ് നർത്തകിയും ഗായികയുമാണ് ഷീല ([[സീനത്ത് അമൻ|സീനത്ത് അമാൻ]]). രാജേഷും ഷീലയും പ്രണയത്തിലാണ്. എന്നാൽ താൻ ഒരു തസ്കരനാണെന്ന വിവരം രാജേഷ് ഷീലയോട് വെളിപ്പെടുത്തിയിട്ടില്ല. ദുഷ്ട സഹോദരീ-സഹോദരന്മാരായ വിക്രം ([[ശക്തി കപൂർ]]), ജ്വാല ([[അരുണ ഇറാനി]]) എന്നിവർ, ജ്വാലയെ വഞ്ചിച്ച് അവളുടെ പണം കവർന്നെടുത്ത കൊള്ളത്തലവൻ റാക്ക (അമൃഷ് പുരി) യോട് പ്രതികാരം ചെയ്യുന്നതിന് തക്കം പാർത്തിരിക്കുന്നവരാണ്. വിക്രം രാജേഷിനെ ജയിലിൽവച്ച് കണ്ടുമുട്ടുന്നു. ഒരു റോഡപകത്തിന്റെ സമയത്ത് മോഷണം നടത്തുന്നത്  ഒരു ഉദ്യോഗസ്ഥൻ കണ്ടതിനെ തുടർന്ന് ഇൻസ്പെക്ടർ അംജദ് ഖാൻ രാജേഷിനെ അറസ്റ്റ് ചെയ്തു. കോടതി രാജേഷിനെ രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. രാജേഷ് ഒരു തസ്കരനാണെന്ന് തിരിച്ചറിഞ്ഞതോടെ ഷീലയുടെ ഹൃദയം തകർന്നു.
 
അതേസമയം, റക്കയ്‌ക്കെതിരെ കലാപം നടത്തുന്ന റാക്കയുടെതന്നെ സംഘത്തിലെ അതിസമർത്ഥനായ കുറ്റവാളികളിലൊരാളായിരുന്നു അമർ (വിനോദ് ഖന്ന). വിഭാര്യനായ അയാളുടെ മകൾ ടീന (നടാഷ ചോപ്ര) ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുന്നു. എന്നിരുന്നാലും, റക്കയുടെ സംഘത്തിൽ നിന്ന് പുറത്തുപോകുന്നതിനുമുമ്പ്, മുഖംമൂടി ധരിച്ച് അമർ  ഒരു കുറ്റകൃത്യം ചെയ്തിരുന്നു. ഇൻസ്പെക്ടർ അംജദ് ഖാനാണ് ആ കേസ് അന്വേഷിക്കുന്നത്. മോട്ടോർ സൈക്കിളിലെത്തുന്ന  റൌഡികളുടെ സംഘത്തിൽ നിന്ന് അമീർ ഷീലയെ രക്ഷിക്കുന്നു. അമീറിന്റെ മകളായ ടീനയെ ഷീല ഇഷ്ടപ്പെടുന്നതിനാൽ അവർ പതിവായി കണ്ടുമുട്ടുന്നു. താമസിയാതെ, അമർ ഷീലയെ സ്നേഹിക്കാൻ തുടങ്ങുന്നുവെങ്കിലും അവൾ അപ്പോഴും രാജേഷിനെ സ്നേഹിക്കുന്നതിനാൽ പ്രതികരിക്കുന്നില്ല. കുറച്ച് സമയത്തിന് ശേഷം അമറും ഷീലയും ഒത്തുചേരുന്നു. രാജേഷ് ജയിൽ ശിക്ഷ പൂർത്തിയാക്കുന്നു. മടങ്ങുമ്പോൾ, വിക്രമിനെ കണ്ടുമുട്ടുന്ന രാജേഷിനെ റക്കയെ കൊള്ളയടിക്കാനുള്ള തങ്ങളുടെ പദ്ധതിയെക്കുറിച്ച് അയാൾ ഓർമ്മപ്പെടുത്തുന്നു. സംഭാഷണത്തിനിടയിൽ, അമർ ആകസ്മികമായി സ്ഥലത്തെത്തുകയും അമറും വിക്രമും തമ്മിൽ ഒരു ദ്വന്ദയുദ്ധം ആരംഭിക്കുകയും ചെയ്യുന്നു. ഓടിപ്പോകവേ വിക്രം അമറിനോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്യുന്നു. അങ്ങനെ രാജേഷും അമറും ആദ്യമായി കണ്ടുമുട്ടുന്നു. രാജേഷ് അമീറിനെ ഷീലയെ പരിചയപ്പെടുത്താൻ കൊണ്ടുപോകുന്നു. രാജേഷിനെ അനാവശ്യമായി സംശയിക്കപ്പെടാൻ ആഗ്രഹിക്കാത്തതിനാൽ ഷീലയും അമറും പരസ്പരം അറിയാത്തതുപോലെ നടിക്കുന്നു.
"https://ml.wikipedia.org/wiki/ഖുർബാനി_(1980)" എന്ന താളിൽനിന്ന് ശേഖരിച്ചത്