"അംജദ് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
അംജത്ഖാൻ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇന്നത്തെ പാകിസ്താനിൽ) [[പെഷവാർ|പെഷാവറിൽ]] ജനിച്ചു.<ref>http://www.bbc.com/news/world-asia-20440607</ref> ജയന്ത് എന്ന ഇതിഹാസ നടന്റെ മകനായിരുന്നു. 1957ൽ അദ്ദേഹം അബ് ദില്ലി ദൂർ നഹി എന്ന ചിത്രത്തിൽ അഭിനയിച്ചു.<ref>http://entertainment.oneindia.in/celebs/amjad-khan/biography.html</ref> [[മുംബൈ|മുംബൈയിലെ]] ബാദ്രയിലെ സെന്റ് തെരേസാസ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീടദ്ദേഹം ആർ. ഡി. നാഷണൽ കോളിജ് ബാദ്രയിൽ ചേർന്നു.അവിടെ അദ്ദേഹം കോളിജ് യൂണിയൻ ജനറൽ സെക്രട്ടറിയായി.
==കലാജീവിതം==
സിനിമകളിൽ അഭിനയിക്കും മുൻപ് അദ്ദേഹം ഒരു നാടക നടൻ ആയിരുന്നു. നസ്നീൻ(1951) എന്ന ചിത്രത്തിലായിരുന്നു ആദ്യ അഭിനയം. അടുത്തത് തന്റെ 17 വയസ്സിൽ അബ് ദില്ലി ദൂർ നഹി(1957) എന്ന ചിത്രത്തിൽ. അച്ഛനായ ജയന്തിന്റെ കൂടെ ചില ചെറിയ റോളുകളിൽ അദ്ദേഹം അഭിനയിച്ചു. 1973ൽ ഹിന്ദുസ്താൻ കീ കസം എന്ന സിനിമയിലായിരുന്നു അദ്ദേഹം പ്രായപൂർത്തിയായ ആൾ ആയി അഭിനയിച്ചത്. 1975ൽ അംജദ് ഖാനു [[ഷോലെ]] (ഷോലെ എന്നാൽ തീനാളങ്ങൾ)എന്ന അദ്ദേഹത്തെ ഏറ്റവും പ്രശസ്തനാക്കിയ ചിത്രത്തിൽ അഭിനയിക്കാൻ അതിന്റെ എഴുത്തുകാരനായ സലിമിൽ നിന്നും ക്ഷണമുണ്ടായത്. ഗബ്ബാർ സിങ്ങ് എന്ന കൊള്ളക്കാരനായാണു അദ്ദേഹം ഇതിൽ അഭിനയിച്ചത്. ഈ ചിത്രത്തിൽ അഭിനയത്തിനു തയ്യാറാകാൻ വേണ്ടി അംജത്ഖാൻ അഭിശപ്ത് ചമ്പൽ എന്ന തരുൺകുമാർ ബാദുരിയുടെ (സിനിമാനടി [[ജയ ബച്ചൻ|ജയ ബാദുരിയുടെ]] പിതാവ്) [[ചമ്പൽ]] കൊള്ളക്കാരെപ്പറ്റിയുള്ള [[പുസ്തകം]] വായിച്ചു. ഈ ചിത്രത്തോടുകൂടി അദ്ദേഹം സ്റ്റാർതാര പദവിയിലേയ്ക്കുയർന്നു. ദുഷ്ടതയുടെ പര്യായമായി അദ്ദേഹത്തിന്റെ കഥാപാത്രം. അദ്ദേഹത്തിന്റെ ചേഷ്ടകൾ വളരെ പ്രശസ്തമായി. ഷോലെ വമ്പൻ വിജയമായിത്തീർന്നു. [[ധർമ്മേന്ദ്ര|ധർമേന്ദ്ര]], [[അമിതാഭ് ബച്ചൻ|അമിതാബ് ബച്ചൻ]], [[സഞ്ജീവ് കുമാർ|സഞ്ജീവ്കുമാർ]] എന്നിവർ മുഖ്യനടന്മാരയിരുന്നെങ്കിലും അംജദ് ഖാന്റെ റോൾ ആയിരുന്നു കൂടുതൽ തിളങ്ങിയത്.
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/അംജദ്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്