"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
 
=== 19 ആം നൂറ്റാണ്ട് ===
കനാലുകൾ ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളിലേയ്ക്ക് ദീർഘദൂര ഗതാഗതത്തിനായി തുറക്കുന്നതിന് മുമ്പുള്ള കാലത്ത് പടിഞ്ഞാറൻ ന്യൂയോർക്കിലെ ഗതാഗതം ചെളി നിറഞ്ഞ റോഡുകളിൽക്കൂടി ചെലവേറിയപണച്ചിലവേറിയ വണ്ടികളിലൂടെയായിരുന്നു. ഗവർണർ ഡെവിറ്റ് ക്ലിന്റൺ [[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തെ]] [[മഹാതടാകങ്ങൾ|മഹാ തടാകങ്ങളുമായി]] [[ഹഡ്‌സൺ നദി|ഹഡ്സൺ നദി]], പുതിയ കനാലുകൾ, നദികൾ, [[തടാകം|തടാകങ്ങൾ]] എന്നിവയിലൂടെ ബന്ധിപ്പിക്കുന്ന ഈറി കനാലിനെകനാലിൻറെ നിർമ്മാണത്തെ പ്രോത്സാഹിപ്പിച്ചു. 1817 ൽ നിർമ്മാണമാരംഭിച്ച കനാൽ 1825 ൽ തുറന്നു. യാത്രക്കാരേയും ചരക്കുകളും വഹിച്ചുകൊണ്ടുള്ള ബോട്ടുകൾ കനാലിലൂടെ സാവധാനം  സഞ്ചരിച്ചു. കാർഷിക ഉൽ‌പന്നങ്ങൾ മിഡ്‌വെസ്റ്റിൽ നിന്ന് വന്നപ്പോൾ പൂർത്തിയായ ഉൽ‌പന്നങ്ങൾ പടിഞ്ഞാറൻ പ്രദേശത്തേയ്ക്കു നീങ്ങി. ഒരു എഞ്ചിനീയറിംഗ് വിസ്മയമായിരുന്ന അത് ന്യൂയോർക്കിലെ വിശാലമായ പ്രദേശങ്ങളെ വാണിജ്യത്തിനും കുടിയേറ്റത്തിനുമായി തുറന്നുകൊടുത്തു. മഹാ തടാകമേഖലയിലെ തുറമുഖ നഗരങ്ങളായ ബഫല്ലോ, റോച്ചസ്റ്റർ എന്നിവ വളരാനും അഭിവൃദ്ധി പ്രാപിക്കാനും കനാൽ പ്രാപ്തമാക്കി. ഇത് മിഡ്‌വെസ്റ്റിലെ വളർന്നുവരുന്ന കാർഷിക ഉൽ‌പാദനത്തെയും മഹാ തടാകങ്ങളിലെ കപ്പൽ വ്യാപാരത്തേയും ന്യൂയോർക്ക് നഗരത്തിലെ തുറമുഖവുമായി ബന്ധിപ്പിച്ചു. ഗതാഗതം മെച്ചപ്പെട്ടതിലൂടെ, ന്യൂയോർക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് കൂടുതൽ ജനസംഖ്യ കുടിയേറാനും ഇത് പ്രാപ്തമാക്കി. 1850 ന് ശേഷം റെയിൽ‌വേകൾ ലൈനുകൾ‌ പ്രധാനമായും കനാൽ വഴിയുള്ള ഗതാഗതത്തെ മാറ്റിസ്ഥാപിച്ചു.
 
ഒരു പ്രധാന സമുദ്ര തുറമുഖമായിരുന്ന ന്യൂയോർക്ക് നഗരത്തിന് തെക്ക് നിന്ന് പരുത്തി ഇറക്കുമതി ചെയ്യുന്നതിനും ഉൽ‌പാദന വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിനും പര്യാപ്തമായ വ്യാപകമായ ഗതാഗത സൌകര്യമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ കയറ്റുമതിയുടെ പകുതിയോളം പരുത്തിയുമായി ബന്ധപ്പെട്ടതാണ്. തെക്കൻ [[പരുത്തി]] വ്യാപര പ്രതിനിധികളും തോട്ടം ഉടമകളും ബാങ്കർമാരും അവർക്ക് പ്രിയപ്പെട്ട ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ പലപ്പോഴും ഇവിടം സന്ദർശിക്കാറുണ്ടായിരുന്നു. അതേസമയംതന്നെ, അടിമത്തവിരുദ്ധ പ്രസ്ഥാനം ഉൾനാടുകളിൽ ശക്തമായിരുന്നു. അവിടെ ചില സമൂഹങ്ങൾ രഹസ്യമായ അണ്ടർഗ്രൌണ്ട് റെയിൽ‌റോഡിൽ സ്റ്റോപ്പുകൾ നൽകി. ഉൾനാടുകളും ന്യൂയോർക്ക് നഗരവും അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് സാമ്പത്തികമായും, അതുപോലെതന്നെ സന്നദ്ധ സൈനികർ, അവശ്യ സാധനങ്ങൾ എന്നിവയുമായും ശക്തമായ പിന്തുണയാണ് നൽകിയിരുന്നത്.  370,000 സൈനികരെ സംസ്ഥാനം കേന്ദ്രസേനയ്ക്ക് നൽകിയിരുന്നു. 53,000 ന്യൂയോർക്ക് വാസികൾ, അതായത് സേവനമനുഷ്ഠിച്ച ഏഴ് പേരിൽ ഒരാൾ സന്നദ്ധ സേവനമദ്ധ്യേ മരണമടഞ്ഞു. എന്നിരുന്നാലും, 1862 ലെ ഐറിഷ് ഡ്രാഫ്റ്റ് കലാപം നഗരത്തിന് ഒരു വലിയ നാണക്കേടായിരുന്നു.
 
=== കുടിയേറ്റം ===
പത്തൊൻപതാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ, അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിനുള്ള ഏറ്റവും വലിയ തുറമുഖമാണ് [[ന്യൂയോർക്ക് നഗരം]]. അമേരിക്കൻ ഐക്യനാടുകളിൽ, 1890 വരെ ഫെഡറൽ സർക്കാർ കുടിയേറ്റം സംബന്ധമായ കാര്യങ്ങളിൽ നേരിട്ടുള്ള അധികാരപരിധി ഏറ്റെടുത്തില്ല.  ഈ സമയത്തിന് മുമ്പ്, വ്യക്തിഗത സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്ന ഈ വിഷയം, തുടർന്ന് സംസ്ഥാനങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള കരാർ വഴിയായിരുന്നു നടന്നിരുന്നത്. ന്യൂയോർക്കിലേക്കുള്ള കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഹഡ്സൺ, ഈസ്റ്റ് നദികളിലെ തിരക്കേറിയ തുറമുഖങ്ങളിൽ കപ്പലിറങ്ങി അന്തിമമായി ലോവർ മാൻഹട്ടനിൽ എത്തിയിരുന്നു. 1847 മെയ് 4 ന് ന്യൂയോർക്ക് സംസ്ഥാന നിയമസഭ കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഇമിഗ്രേഷൻ കമ്മീഷണർമാരുടെ ഒരു ബോർഡ് രൂപീകരിച്ചു.
 
ന്യൂയോർക്കിലെ ആദ്യത്തെ സ്ഥിരമായ ഇമിഗ്രേഷൻ ഡിപ്പോ 1812 ലെ യുദ്ധ കാലഘട്ടത്തിലെ പരിവർത്തനം ചെയ്യപ്പെട്ട ഒരു കോട്ടയും ലോവർ മാൻഹട്ടന്റെ അഗ്രഭാഗത്ത് ഇന്നത്തെ ബാറ്ററി പാർക്കിനുള്ളിലായി സ്ഥിതിചെയ്യുന്നതുമായ കാസിൽ ഗാർഡനിൽ 1855-ൽ സ്ഥാപിക്കപ്പെട്ടു. പുതിയ ഡിപ്പോയിലെത്തിയ ആദ്യ കുടിയേറ്റക്കാർ മൂന്ന് കപ്പലുകളിൽ എത്തിയവരായിരുന്നു. 1890 ഏപ്രിൽ 18 ന് ഫെഡറൽ സർക്കാർ കുടിയേറ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ ന്യൂയോർക്കിലെ കുടിയേറ്റ ഡിപ്പോ ആയി കാസിൽ ഗാർഡൻ പ്രവർത്തിച്ചിരുന്നു. ആ കാലയളവിൽ, എട്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ അതിന്റെ വാതിലുകളിലൂടെ കടന്നുപോയി (ഓരോ മൂന്ന് യുഎസ് കുടിയേറ്റക്കാരിൽ രണ്ട് പേർ).
വരി 81:
1892 നും 1954 നും ഇടയിൽ പന്ത്രണ്ട് ദശലക്ഷത്തിലധികം കുടിയേറ്റക്കാർ എല്ലിസ് ദ്വീപിലൂടെ കടന്നുപോയി. അമേരിക്കയിലുടനീളമുള്ള നൂറു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഈ കുടിയേറ്റക്കാരിൽ അവരുടെ വംശപരമ്പര കണ്ടെത്താൻ കഴിയും.
 
രണ്ടു സംസ്ഥാനങ്ങളും അവകാശവാദമുന്നയിച്ചിരുന്നതിനാൽ, [[എല്ലിസ് ദ്വീപ്]] ന്യൂയോർക്ക് സംസ്ഥാനവും ന്യൂജേഴ്സി സംസ്ഥാനവും തമ്മിൽ നീണ്ടുനിന്ന അതിർത്തി തർക്കത്തോടൊപ്പം അധികാരപരിധി സംബന്ധവുമായ ഒരു വിഷയമായിരുന്നു.  3.3 ഏക്കർ (1.3 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന യഥാർത്ഥ ദ്വീപ് ന്യൂയോർക്ക് സംസ്ഥാനത്തിന്റെ പ്രദേശമാണെന്നും 1834 ന് ശേഷം മണ്ണിട്ടു നികത്തി കൂട്ടിച്ചേർത്ത 27.5 ഏക്കർ (11 ഹെക്ടർ) ന്യൂജേഴ്‌സി സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട്  യുഎസ് സുപ്രീം കോടതി 1998 ൽ ഈ പ്രശ്നം പരിഹരിച്ചു.  1965 മെയ് മാസത്തിൽ പ്രസിഡന്റ് ലിൻഡൺ ബി. ജോൺസൺ നാഷണൽ പാർക്ക് സർവീസ് സിസ്റ്റത്തിൽ ചേർത്ത ഈ ദ്വീപ്, സ്റ്റാച്യു ഓഫ് ലിബർട്ടി നാഷണൽ സ്മാരകത്തിന്റെ ഭാഗമായി ഇപ്പോഴും ഫെഡറൽ ഗവൺമെന്റിന്റെ ഉടമസ്ഥതയിലാണ്. 1990 ൽ ഒരു ഇമിഗ്രേഷൻ മ്യൂസിയമായി എല്ലിസ് ദ്വീപ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ന്യൂയോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്