"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51:
 
== ഭൂമിശാസ്ത്രം ==
ഈ ഗ്രാമത്തിന്റെ ഒരു വശത്ത്‌ [[ബിയ്യം കായൽ|ബിയ്യം കായലും]], നരണിപുഴയും, മറുവശത്ത്‌ വേളിയംകോട്‌[[വെളിയങ്കോട്]]‌ ഗ്രാമവുമാണ്‌.നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണെന്ന് പറയാമെങ്കിലും തെക്ക് ഭാഗത്ത് കോടഞ്ചേരിയും പരിച്ചകവും പുറങ്ങിന്റെ തെക്ക് പടിഞ്ഞാറെ മൂലയും വെളിയം കോട് പഞ്ചായത്തും ചേർന്നു കിടക്കുന്നതു കൊണ്ട് ഈ പഞ്ചായത്ത് തികച്ചും ഒരു അർദ്ധ ദ്വീപാണെന്ന് പറയാം. വടക്ക് ഭാഗത്ത് കുണ്ട് കടവ് പുഴയും ബിയ്യം കായലും കിഴക്ക് ഭാഗത്ത് ബിയ്യം കായലും തെക്ക് കോടഞ്ചേരി പാടവും വെളിയം കോട് പഞ്ചായത്തും, പടിഞ്ഞാറ് കനോലി കനാലും പഞ്ചായത്തിന് അതിരുകളായി കിടക്കുന്നു. പുറങ്ങ് , കാഞ്ഞിരമുക്ക്, മാറഞ്ചേരി എന്നീ പഴയ അംശങ്ങൾ ചേർത്താണ് മാറഞ്ചേരി പഞ്ചായത്ത് രുപികരിച്ചത്.
 
== ചരിത്രം ==
മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു. പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്.
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്