"ഒപ്പോസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Babiesinpouch2.jpg" നീക്കം ചെയ്യുന്നു, Josve05a എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:ticket: 2018030110000664 - Lacking evidence of being freely licensed or own works. (Not a DMCA
No edit summary
വരി 14:
}}
 
ആസ്ട്രലേഷൻ ഭൂഭാഗങ്ങൾക്കു വെളിയിൽ കാണപ്പെടുന്ന ഒരേയൊരിനം സഞ്ചിമൃഗമാണ് '''ഒപ്പോസം'''. ''സഞ്ചിമൃഗ'' (Marsupialia) കുടുംബമായ ഡൈഡെൻഫിഡേയിലാണ് ഇതുൾപ്പെടുന്നത്. [[അമേരിക്ക|അമേരിക്കയിൽ]], [[ടെക്സസ്|ടെക്സസിന്റെ]] ദക്ഷിണാതിർത്തി മുതൽ [[ലാ പ്ലേറ്റ താഴ്വര]] വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്വരയിൽ ഇവ സുലഭമാണ്. [[ഫ്ലോറിഡ]] മുതൽ ഹഡ്സൺ [[ഹഡ്‌സൺ നദി|ഹഡ്സൺ നദി]] വരെയും പടിഞ്ഞാറ് [[മിസോറി]] വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ് വെർജീനിയ ഒപ്പോസം (Didelphis virginiana). ഒരു [[പൂച്ച|പൂച്ചയോളം]] വലിപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു.<ref>http://www.opossum.org/facts.htm Opposum Facts</ref> [[എലി|എലിയോട്]] ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്.<ref>http://www.ucmp.berkeley.edu/mammal/marsupial/marsupial.html Marsupial Mammals</ref> നീണ്ട്, രോമമില്ലത്ത വാലിൽ ശൽക്കങ്ങൾ കണപ്പെടുന്നു. മരക്കൊമ്പിലും മറ്റും ചുറ്റിപ്പിടിക്കുന്നതിന് (prehensil) ഈ വാൽ സഹായകമാണ്. കൈയിലും കാലിലിലും അഞ്ചു വിരലുകൾ വീതമുണ്ട്. [[മനുഷ്യൻ|മനുഷ്യന്റെ]] കൈയിലെ തള്ളവിരൽ പോലെ, മറ്റുവിരലുകൾക്ക് അഭിമുഖമായാണ് ഇതിന്റെ കാലിലെ തള്ളവിരൽ. പെൺ-ഒപ്പോസത്തിന്റെ ഉദരത്തിൽ മുന്നോട്ടു തുറക്കുന്ന ഒരു വലിയ സഞ്ചി കാണാം.<ref>http://www.terrierman.com/lifehabitatpossum.htm Opossum Life and Habitat</ref> ജനിച്ച ശേഷം, കുഞ്ഞുങ്ങളെ അഞ്ചോ ആറോ ആഴ്ച്ചകൾ വരെ ഈ സഞ്ചിക്കുള്ളിലാണ് സൂക്ഷിക്കുന്നത്. തനിച്ചു നടക്കാറായ കുഞ്ഞുങ്ങൾ സഞ്ചിക്കുള്ളിൽ നിന്നു പുറത്തുവന്ന് ഓടിനടക്കാൻ ആരംഭിക്കുന്നു. [[അമ്മ|അമ്മയുടെ]] മുതുകിൽ കയറി സവാരി നടത്തുകയും ഇവയുടെ പതിവാണ്.<ref>http://www.kidport.com/RefLib/Science/Animals/Marsupials.htm Marsupials</ref>
 
==വിശിഷ്ട ഭോജ്യം==
 
ശിശിരകാലം ആരംഭിക്കുന്നതോടെ ഒപ്പോസത്തിന്റെ തൊലിയുടെ തൊട്ടു താഴെയായി ഒരട്ടി കനത്തിൽ കൊഴുപ്പുണ്ടാകാറുണ്ട്. ഈ സമയത്ത് ഇതിന്റെ മാംസം വളരെ സ്വാദുള്ളതായിത്തീരുന്നു. യു. എസ്സിന്റെ തെക്കുഭാഗത്തുള്ള ജനങ്ങൾക്ക് ഒപ്പോസവേട്ട വളരെ പ്രിയപ്പെട്ട ഒരു വിനോദമാണ്. [[രാത്രി|രാത്രിയിൽ]] റാന്തലുകൾ ഉപയോഗിച്ച്, നായ്ക്കളുടെ സഹായത്തോടെയാണ് വേട്ടയാടൽ. പരിസരങ്ങളിൽ എവിടെയെങ്കിലും ശത്രുക്കൾ ഉള്ളതായി സംശയം തൊന്നിയാലുടൻ ഒപ്പോസം മരത്തിൽനിന്നും പിടിവിട്ട് ചത്തതുപോലെ നിലത്തു വീഴുന്നു. ഇതിന്റെ ഈ പ്രത്യേക സ്വഭാവവിശേഷത്തിൽനിന്ന് ഇംഗ്ലീഷ് ശൈലി (Playing possum) തന്നെ രൂപമെടുത്തിട്ടുണ്ട്. സ്വരക്ഷയ്ക്കുവേണ്ടിയുള്ള ഒരു ഉപായംത്രേഉപായമത്രേ ഇത്. ഇരയെ കൊന്നുതിന്നാൻ ഇഷ്ടപ്പെടുന്ന പലവന്യമൃഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഈ ഉപായം ഒപ്പോസത്തെ സഹായിക്കുന്നു.<ref>http://www.weec.dcs.edu/J-Research/FieldGuide/Mammals/Opossum.htm OPOSSUM Didelphis marsupialis</ref>
 
==തന്ത്രശാലിയായ ബുദ്ധിജീവി==
[[File:Opossum2.jpg|right|thumb|പ്ലേയിങ് പോസം]]
തന്ത്രശാലിയായ ഒപ്പോസത്തിന് നല്ല ബുദ്ധിയുമുണ്ട്. പകൽ സമയങ്ങളിൽ [[വൃക്ഷം|വൃക്ഷ]] തലപ്പുകളിലും<nowiki/>ത്തലപ്പുകളിലും മറ്റും കഴിച്ചുക്കൂട്ടുന്ന ഈ ജീവി രാത്രിയാകുന്നതോടെ ആഹാരം തേടിയിറങ്ങുന്നു. ഫലങ്ങൾ, കീടങ്ങൾ, ചെറിയ ഇഴജന്തുക്കൾ [[പക്ഷി]] [[മുട്ട|മുട്ടകൾ]] എന്നിവയാണ് മുഖ്യഭക്ഷണ സാധനങ്ങൾ. ചില സ്പീഷീസുകളിൽ ഉദരസഞ്ചി (marsupium) കാണുകയില്ല. ഇവ കുഞ്ഞുങ്ങളെ മുതുകിൽ കയറ്റി നടക്കുന്നു. കുഞ്ഞുങ്ങൾ വീണുപോകാതെ വാൽകൊണ്ടു ചുറ്റിപ്പിടിച്ചിരിക്കും. മ്യൂറിൻ ഒപ്പോസം (Marmosa murina) ഈ ഇനത്തിൽ പെടുന്നു. ഉയരം കൂടിയ പർ‌‌വത പ്രദേശങ്ങളിൽ കഴിയുന്നയിനമാണ് ''ഡൈഡെൽഫീസ് പരാഗ്വെയെൻസിസ്'' ഉയരം കുറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്നയിനം ''ഡൈ മാഴ്സൂചിയേലിസ് എന്നരിയപ്പെടുന്നു.<ref>http://www.brainmuseum.org/specimens/didelphimorphia/mouseopossum/index.html Linnaeus's Mouse Opossum (Marmosa murina) #65-67</ref>
 
== ഉപരികുടുംബാംഗങ്ങൾ==
"https://ml.wikipedia.org/wiki/ഒപ്പോസം" എന്ന താളിൽനിന്ന് ശേഖരിച്ചത്