"ന്യൂയോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38:
 
അതേസമയം, ലെനാപെ വർഗ്ഗക്കാർ വില്യം പെന്നുമായി അടുത്ത ബന്ധം സ്ഥാപിച്ചു. എന്നിരുന്നാലും, പെന്നിന്റെ മരണത്തെത്തുടർന്ന്, അദ്ദേഹത്തിന്റെ പുത്രന്മാർ തദ്ദേശീയരുടെ ഭൂമി ഏറ്റെടുക്കുകയും ഈ വർഗ്ഗക്കാരെ ഒഹായോയിലേക്ക് നാടുകടത്തുകയും ചെയ്തു.<ref>{{cite web|url=http://delawaretribe.org/blog/2013/06/27/the-walking-purchase/|title=Official Site of the Delaware Tribe of Indians » The Walking Purchase|accessdate=March 3, 2018|website=delawaretribe.org}}</ref> അമേരിക്കൻ ഐക്യനാടുകൾ ഇന്ത്യൻ നീക്കംചെയ്യൽ നിയമം തയ്യാറാക്കിയപ്പോൾ, ലെനാപെകളെ [[മിസോറി|മിസ്സൗറിയിലേക്ക്]] മാറ്റുകയും, അതേസമയം അവരുടെ ബന്ധുക്കളായ മൊഹിക്കൻ‌ വർഗ്ഗക്കാരെ [[വിസ്കോൺസിൻ|വിസ്കോൺ‌സിനിലേക്ക്]] പിന്തള്ളുകയും ചെയ്തു. 1778-ൽ, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾ]] നാന്റികോക്ക് വർഗ്ഗത്തെ ഡെൽമാർവ ഉപദ്വീപിൽ നിന്ന് [[ഒണ്ടാറിയോ തടാകം|ഒണ്ടാറിയോ തടാകത്തിന്]] തെക്ക് പഴയ ഇറോക്വോയിസ് ദേശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുവെങ്കിലും അവർ അവിടെ അധികകാലം താമസിച്ചിരുന്നില്ല.  ഇവരിൽ ചിലർ പടിഞ്ഞാറോട്ട് നീങ്ങി ലെനാപുമായി ലയിച്ചെങ്കിലും [[കാനഡ|കാനഡയിലേക്ക്]] കുടിയേറാനും ഇറോക്വോയിസുമായി ലയിക്കാനും ഭൂരിപക്ഷവും തീരുമാനിച്ചു.<ref>Pritzker 441</ref>
 
=== 16 ആം നൂറ്റാണ്ട് ===
1524-ൽ ഫ്രഞ്ച് കിരീടത്തിന്റെ സേവനത്തിൽ ഇറ്റാലിയൻ പര്യവേക്ഷകനായ ജിയോവന്നി ഡാ വെരാസാനോ, ന്യൂയോർക്ക് ഹാർബറും നരഗാൻസെറ്റ് ബേയും ഉൾപ്പെടെ കരോലിനകൾക്കും ന്യൂഫൌണ്ട് ലാൻഡിനുമിടയിൽ വടക്കേ അമേരിക്കയിലെ അറ്റ്ലാന്റിക് തീരത്ത് പര്യവേക്ഷണം നടത്തി. 1524 ഏപ്രിൽ 17-ന് വെറാസാനോ ന്യൂയോർക്ക് ബേയിൽ പ്രവേശിക്കുകയും ഇപ്പോൾ നാരോസ് എന്ന് വിളിക്കപ്പെടുന്ന കടലിടുക്കിലൂടെ വടക്കൻ ഉൾക്കടലിലിലെത്തി അതിന് ഫ്രാൻസിലെ രാജാവിന്റെ സഹോദരിയുടെ ബഹുമാനാർത്ഥം സാന്താ മാർഗരിറ്റ എന്ന് പേരിടുകയും ചെയ്തു. "എല്ലാത്തരം കപ്പലുകൾക്കും കടന്നുപോകാൻ കഴിയുന്നത്ര ആഴത്തിലുള്ള അഴിമുഖമുള്ളതും വിശാലവുമായ തീരപ്രദേശമാണ്" ഇതെന്ന് വെറാസാനോ വിശേഷിപ്പിച്ചു.  "ഇത് ഒരു നാവികമൈലോളം ഉൾനാടുകളിലേക്ക് വ്യാപിച്ചുകിടക്കുകയും മനോഹരമായ ഒരു തടാകമായി മാറുകയും ചെയ്യുന്നു. ഈ വിശാലമായ ജലാശയത്തിൽ തദ്ദേശീയരുടെ വള്ളങ്ങൾ കൂട്ടത്തോടെ കാണപ്പെട്ടിരുന്നു " എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.  അദ്ദേഹം മാൻഹട്ടന്റെ അഗ്രത്തിലും ഒരുപക്ഷേ ലോംഗ് ഐലൻഡിന്റെ ഏറ്റവുമടുത്ത സ്ഥലത്തും എത്തിച്ചേർന്നിരുന്നു. വെരാസാനോയുടെ  പ്രദേശത്തെ താമസം ഒരു കൊടുങ്കാറ്റിനാൽ തടസ്സപ്പെടുകയും അദ്ദേഹം വടക്കോട്ട് മാർത്താസ് വൈൻയാർഡിലേയ്ക്ക് തള്ളിമാറ്റപ്പെടുകയും ചെയ്തു.<ref>{{cite web|url=http://www.verrazzano.org/en/index2.php?c=viaggioscoperte|title=Centro Studi Storici Verrazzano—Official web site|accessdate=March 3, 2018|date=April 15, 2009|publisher=|archiveurl=https://web.archive.org/web/20090415202640/http://www.verrazzano.org/en/index2.php?c=viaggioscoperte|archivedate=April 15, 2009|url-status=dead}}</ref>
 
1540-ൽ ന്യൂ ഫ്രാൻസിൽ നിന്നുള്ള ഫ്രഞ്ച് വ്യാപാരികൾ ഇന്നത്തെ ആൽബാനിയിലെ കാസിൽ ദ്വീപിൽ ഒരു പ്രഭുമന്ദിരം നിർമ്മിക്കുകയും അടുത്ത വർഷം വെള്ളപ്പൊക്കം കാരണം ഇത് ഉപേക്ഷിക്കപ്പെടുകയും ചെയ്തു. 1614-ൽ ഡച്ചുകാർ ഹെൻഡ്രിക് കോർസ്റ്റിയായെൻസന്റെ നേതൃത്വത്തിൽ ഫ്രഞ്ച് പ്രഭുമന്ദിരം പുനർനിർമിച്ച് അതിന് ഫോർട്ട് നസ്സാവു എന്ന് പേരിട്ടു വിളിച്ചു. വടക്കേ അമേരിക്കയിലെ ആദ്യത്തെ ഡച്ച് വാസസ്ഥലമായിരുന്ന ഫോർട്ട് നസ്സാവു, ഹഡ്സൺ നദിയോരത്ത് ഇന്നത്തെ ആൽ‌ബാനിയ്ക്കുള്ളിലായി  സ്ഥിതിചെയ്യുന്നു. ഈ ചെറിയ കോട്ട ഒരു ട്രേഡിംഗ് പോസ്റ്റായും വെയർഹൌസായും പ്രവർത്തിച്ചിരുന്നു. ഹഡ്‌സൺ നദിയിലെ വെള്ളപ്പൊക്ക സമതലത്തിൽ സ്ഥിതിചെയ്തിരുന്ന ഈ ബാല്യാവസ്ഥയിലുള്ള "കോട്ട" 1617 ൽ<ref>{{cite web|url=http://www.nysm.nysed.gov/albany/na/castle.html|title=Castle Island|publisher=}}</ref> വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുകയും ഇതിനു സമീപത്തായി 1623 ൽ ഫോർട്ട് ഓറഞ്ച് (ന്യൂ നെതർലാന്റ്) നിർമ്മിക്കപ്പെടുകയും ചെയ്തു.<ref name="Chronicles">{{cite book|url=https://archive.org/details/bub_gb_XNU0AAAAIAAJ|title=Albany Chronicles: A History of the City Arranged Chronologically|author=Reynolds, Cuyler|publisher=J.B. Lyon Company|year=1906|page=[https://archive.org/details/bub_gb_XNU0AAAAIAAJ/page/n55 18]|quote=fort nassau albany.}}</ref>
 
=== 17 ആം നൂറ്റാണ്ട് ===
ഹെൻ‌റി ഹഡ്‌സന്റെ 1609 നാവിക യാത്ര ഈ പ്രദേശവുമായുള്ള യൂറോപ്യൻ ഇടപെടലിനു തുടക്കം കുറിച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടി കപ്പൽ യാത്ര നടത്തി ഏഷ്യയിലേക്കുള്ള ഒരു പാത തേടിയിരുന്ന അദ്ദേഹം ആ വർഷം സെപ്റ്റംബർ 11 ന് അപ്പർ ന്യൂയോർക്ക് ബേയിൽ പ്രവേശിച്ചു.<ref>[http://blog.insidetheapple.net/2008/09/new-yorks-many-911-anniversaries-staten.html Nevius, Michelle and James, "New York's many 9/11 anniversaries: the Staten Island Peace Conference"], ''Inside the Apple: A Streetwise History of New York City'', September 8, 2008. Retrieved September 24, 2012.</ref> പ്രാദേശിക അമേരിക്കൻ ഗോത്രവർഗ്ഗക്കാരുമായി ലാഭകരമായ രോമക്കച്ചവടത്തിനായി പര്യവേക്ഷണം നടത്താൻ ഡച്ച് വ്യാപാരികളെ ഹഡ്സന്റെ കണ്ടെത്തലുകൾ പ്രോത്സാഹിപ്പിച്ചു.
 
പതിനേഴാം നൂറ്റാണ്ടിൽ ലെനാപെ, ഇറോക്വോയിസ്, മറ്റ് ഗോത്രങ്ങൾ തുടങ്ങിയവരിൽനിന്നുള്ള രോമ വ്യാപാരത്തിനായി സ്ഥാപിതമായ ഡച്ച് വ്യാപാര പോസ്റ്റുകൾ ന്യൂ നെതർലാന്റ് കോളനിയിൽ സ്ഥാപിക്കപ്പെട്ടു. ഈ ട്രേഡിംഗ് പോസ്റ്റുകളിൽ ആദ്യത്തേത് ഫോർട്ട് നസ്സാവു (1614, ഇന്നത്തെ ആൽബാനിക്ക് സമീപം); മറ്റുള്ളവ ഫോർട്ട് ഓറഞ്ച് (1624, നിലവിലെ ആൽബാനി നഗരത്തിന് തൊട്ട് തെക്ക് ഹഡ്സൺ നദിയോരത്ത് ഫോർട്ട് നസ്സാവുവിന് പകരമായി നിർമ്മിക്കപ്പെട്ടു), ബെവർവിജ്ക്ക് (1647) കുടിയേറ്റ കേന്ദ്രമായി വികസിക്കുകയും ഇന്നത്തെ ആൽബാനി ആയിത്തീരുകയും ചെയ്തു; ഫോർട്ട് ആംസ്റ്റർഡാം (1625 ൽ ന്യൂ ആംസ്റ്റർഡാം പട്ടണമായി വികസിക്കുകയും ഇന്നത്തെ ന്യൂയോർക്ക് നഗരമായിത്തീരുകയും ചെയ്തു); ഇസോപ്പസ് (1653, ഇപ്പോൾ കിംഗ്സ്റ്റൺ) എന്നിവയുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ അൽബാനിയെ വലയം ചെയ്ത് നിലനിന്നിരുന്ന റെൻസീലേഴ്‌സ്വിക്ക് (1630) എന്ന ഡച്ച് കൊളോണിയൽ എസ്റ്റേറ്റ് ഭൂമിയുടെ പട്രൂൺഷിപ്പിന്റെ (കൈവശാവകാശം) വിജയവും കോളനിയുടെ ആദ്യകാല വിജയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ ഇംഗ്ലീഷുകാർ കോളനി പിടിച്ചടക്കുകയും ന്യൂയോർക്ക് പ്രവിശ്യയായി ഭരണം നടത്തുകയും ചെയ്തു. എന്നാൽ മൂന്നാം ആംഗ്ലോ-ഡച്ച് യുദ്ധത്തിൽ (1672-1674) ന്യൂയോർക്ക് നഗരം ഡച്ചുകാർ തിരിച്ചുപിടിക്കുകയും ന്യൂ ഓറഞ്ച് എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ഒരു വർഷത്തിനുശേഷം വെസ്റ്റ്മിൻസ്റ്റർ ഉടമ്പടി പ്രകാരം ഇത് ഇംഗ്ലീഷുകാർക്ക് തിരിച്ചുകൊടുത്തു.<ref>Scheltema, Gajus and Westerhuijs, Heleen (eds.), ''Exploring Historic Dutch New York''. Museum of the City of New York/Dover Publications, New York (2011). {{ISBN|978-0-486-48637-6}}</ref>
 
=== പതിനെട്ടാം നൂറ്റാണ്ട് ===
പ്രധാനമായും 1765 ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അടിച്ചമർത്തൽ സ്റ്റാമ്പ് നിയമത്തിന് പ്രതികരണമായി 1760 കളിൽ ന്യൂയോർക്ക് സിറ്റിയിലാണ് സൺസ് ഓഫ് ലിബർട്ടി സംഘടിപ്പിക്കപ്പെട്ടത്. ആ വർഷം ഒക്ടോബർ 19 ന് കോണ്ടിനെന്റൽ കോൺഗ്രസിന് പിന്തുടരാൻ വേദിയൊരുക്കിയ പതിമൂന്ന് കോളനികളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സ്റ്റാമ്പ് ആക്ട് കോൺഗ്രസ് നഗരത്തിൽ യോഗം ചേർന്നു.  സ്റ്റാമ്പ് ആക്റ്റ് കോൺഗ്രസ് അവകാശങ്ങളുടെയും പരാതികളുടെയും പ്രഖ്യാപനത്തിന് കാരണമാകുകയും ഇത് അമേരിക്കൻ ഐക്യനാടുകളിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പ്രകടിപ്പിക്കപ്പെട്ട നിരവധി അവകാശങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലുള്ള അമേരിക്കൻ പ്രതിനിധികളുടെ ആദ്യത്തെ രേഖാമൂലമുള്ള പ്രയോഗമായിരുന്നു. പ്രതിനിധി സർക്കാരിനുള്ള അവകാശവും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, ബ്രിട്ടനുമായി ശക്തമായ വാണിജ്യപരവും വ്യക്തിപരവും വൈകാരികവുമായ ബന്ധങ്ങൾ പുലർത്തിയിരുന്ന ന്യൂയോർക്ക് നിവാസികളിൽ പലരും രാജഭക്തരായിരുന്നു. 1775-ൽ ബോസ്റ്റൺ ഉപരോധത്തിൽ നിന്ന് ബ്രിട്ടീഷുകാരെ പിന്തിരിപ്പിക്കാൻ നിർബന്ധിതമാക്കുന്നതിന് ആവശ്യമായ പീരങ്കിയും വെടിമരുന്നും ഫോർട്ട് ടിക്കോണ്ടൊറോഗ പിടിച്ചെടുത്തതിലൂടെ സാധിച്ചിരുന്നു.
 
സ്വാതന്ത്ര്യത്തിനായി വോട്ട് ചെയ്യാത്ത ഒരേയൊരു കോളനിയാണ് ന്യൂയോർക്ക്, കാരണം പ്രതിനിധികൾക്ക് അതിനുള്ള അധികാരമില്ലായിരുന്നു. 1776 ജൂലൈ 9 ന് ന്യൂയോർക്ക് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് അംഗീകാരം നൽകി.<ref>{{cite web|url=http://www.history.com/minisites/fourthofjuly/viewPage?pageId=690|title=Declaration of Independence|accessdate=April 10, 2008|publisher=history.com|archiveurl=https://web.archive.org/web/20080409165028/http://www.history.com/minisites/fourthofjuly/viewPage%3FpageId%3D690|archivedate=April 9, 2008|url-status=dead}}</ref> 1776 ജൂലൈ 10 ന് വൈറ്റ് പ്ലെയിൻസിൽ സമ്മേളിച്ച ഒരു കൺവെൻഷനിൽ ന്യൂയോർക്ക് സ്റ്റേറ്റ് കോൺസ്റ്റിറ്റ്യൂഷൻ രൂപീകരിക്കപ്പെടുകയും ആവർത്തിച്ചുള്ള അവധിവയ്ക്കലുകൾക്കും സ്ഥലമാറ്റങ്ങൾക്കും ശേഷം 1777 ഏപ്രിൽ 20 ഞായറാഴ്ച വൈകുന്നേരം കിംഗ്സ്റ്റണിൽവച്ച് ഇതിന്റെ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. ജോൺ ജയ് കരട് തയ്യാറാക്കിയ പുതിയ ഭരണഘടന വിയോജിപ്പുള്ള ഒരു വോട്ടോടെയാണ് സ്വീകരിക്കപ്പെട്ടത്. ഇത് അംഗീകാരത്തിനായി ജനങ്ങൾക്ക് സമർപ്പിച്ചിട്ടില്ലായിരുന്നു. 1777 ജൂലൈ 30 ന് ജോർജ്ജ് ക്ലിന്റൻ ന്യൂയോർക്കിലെ ആദ്യത്തെ ഗവർണറായി കിംഗ്സ്റ്റണിൽവച്ച് ചുമതലകൾ ഏറ്റെടുത്തു.
 
അമേരിക്കൻ വിപ്ലവ യുദ്ധത്തിന്റെ മൂന്നിലൊന്ന് യുദ്ധങ്ങൾ ന്യൂയോർക്കിലാണ് നടന്നത്; 1776 ഓഗസ്റ്റിൽ നടന്നതും ബ്രൂക്ലിൻ യുദ്ധം എന്നുകൂടി അറിയപ്പെടുന്നതുമായ ലോംഗ് ഐലന്റ് യുദ്ധമാണ് ഇതിൽ ആദ്യത്തെ പ്രധാന യുദ്ധം (മുഴുവൻ യുദ്ധത്തിലേയും ഏറ്റവും വലിയത്). വിജയത്തിനുശേഷം ബ്രിട്ടീഷുകാർ ന്യൂയോർക്ക് നഗരം കൈവശപ്പെടുത്തുകയും ഇത് പോരാട്ട കാലത്തെ അവരുടെ വടക്കേ അമേരിക്കയിലെ സൈനിക, രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താവളമാക്കി മാറ്റുകയും ജനറൽ ജോർജ്ജ് വാഷിംഗ്ടണിന്റെ രഹസ്യാന്വേഷണ ശൃംഖലയിലേയ്ക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു . വാലാബൌട്ട് ബേയിലെ കുപ്രസിദ്ധമായ ബ്രിട്ടീഷ് ജയിൽ കപ്പലുകളിൽ, ഓരോ പോരാട്ടത്തിലും യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ അമേരിക്കൻ ഭടന്മാർ മനഃപൂർവ്വമുള്ള അവഗണന മൂലം മരിച്ചു. ഇരുപക്ഷത്തും മുറിവുവേറ്റു മരിച്ചതിനേക്കാൾ കൂടുതൽ ഭടന്മാർ രോഗബാധിതരായി മരണമടഞ്ഞു. രണ്ട് പ്രധാന ബ്രിട്ടീഷ് സൈന്യങ്ങളിൽ ആദ്യത്തേത് 1777 ലെ സരറ്റോഗ യുദ്ധത്തിൽ കോണ്ടിനെന്റൽ ആർമി പിടിച്ചെടുക്കുകയും ഇത് ഫ്രാൻസിനെ വിപ്ലവകാരികളുമായി സഖ്യമുണ്ടാക്കുന്നതിൽ നിർണ്ണായകമായി സ്വാധീനിക്കുകയും ചെയ്തു. 1777 ൽ സംസ്ഥാന ഭരണഘടന നടപ്പിലാക്കി. 1788 ജൂലൈ 26 ന് യു.എസ്. ഭരണഘടന അംഗീകരിക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമായി.
 
തങ്ങളുടെ പരമാധികാരം നിലനിർത്താനും പുതിയ അമേരിക്കയ്ക്കും ബ്രിട്ടീഷ് വടക്കേ അമേരിക്കയ്ക്കുമിടയിൽ ഒരു സ്വതന്ത്ര രാഷ്ട്രമായി തുടരാനുമുള്ള ശ്രമത്തിൽ, ഇറോക്വോയിസ് രാഷ്ട്രങ്ങളിൽ നാലെണ്ണം ബ്രിട്ടീഷുകാരുടെ പക്ഷത്തുനിന്നു പോരാടിയപ്പോൾ; ഒനെയ്ഡയും അവരുടെ ആശ്രിതരായ ടസ്കറോറയും മാത്രമാണ് അമേരിക്കക്കാരുമായി സഖ്യമുണ്ടാക്കിയത്.<ref>{{cite book|url=https://archive.org/details/dividedgroundind0000tayl|title=The Divided Ground: Indians, Settlers, and the Northern Borderland of the American Revolution|author=Alan Taylor|publisher=Knopf|year=2006|isbn=978-0-679-45471-7|url-access=registration}}</ref> ജോസഫ് ബ്രാന്റിന്റെയും രാജപക്ഷക്കാരായ മൊഹാവ്ക് സേനയുടെയും നേതൃത്വത്തിലുള്ള അതിർത്തിയിലെ ആക്രമണത്തിന് പ്രതികാരമായി, 1779 ലെ സള്ളിവൻ പര്യവേഷണം 50 ഓളം ഇറോക്വോയിസ് ഗ്രാമങ്ങളും സമീപത്തെ വിളനിലങ്ങളും ശീതകാല സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതോടെ നിരവധി അഭയാർഥികൾ ബ്രിട്ടീഷ് കൈവശമുള്ള നയാഗ്രയിലേക്ക് ഓടിപ്പോകാൻ നിർബന്ധിതരായി.<ref>{{cite web|url=http://www.sullivanclinton.com/mapset/shell.swf|title=Sullivan/Clinton Interactive Map Set|accessdate=August 30, 2010}}</ref>
 
ഉടമ്പടി ചർച്ചകളുടെ ഭാഗമായിരുന്നില്ലെങ്കിലും ബ്രിട്ടീഷുകാരുടെ സഖ്യകക്ഷികളെന്ന നിലയിൽ ഇറോക്വോയിസ് ന്യൂയോർക്കിൽ നിന്ന് പുറത്താക്കപ്പെട്ടു. യുദ്ധാനന്തരം കാനഡയിൽ പുനരധിവസിപ്പിച്ച ഇവർക്ക് ബ്രിട്ടീഷ് കിരീടാവകാശി ഭൂമി നൽകി. ഉടമ്പടി ഒത്തുതീർപ്പുപ്രകാരം ബ്രിട്ടീഷുകാർ മിക്ക ഇന്ത്യൻ ഭൂമികളും പുതിയ ഐക്യനാടുകൾക്ക് വിട്ടുകൊടുത്തു. കോൺഗ്രസിന്റെ അംഗീകാരം ലഭിക്കാതെ ന്യൂയോർക്ക് ഇറോക്വോയിസുമായി കരാർ ഉണ്ടാക്കിയതിനാൽ, ചില ഭൂമി വാങ്ങലുകൾ 20-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഫെഡറൽ അംഗീകാരമുള്ള ഗോത്രവർഗക്കാരുടെ ഭൂമിയ്ക്കുമേലുള്ള അവകാശ വ്യവഹാരങ്ങളിലെ പ്രധാന വിഷയമായിരുന്നു. വിപ്ലവ യുദ്ധത്തിനുശേഷമുള്ള വർഷങ്ങളിൽ ന്യൂയോർക്ക് 5 ദശലക്ഷം ഏക്കറിലധികം (20,000 ചതുരശ്ര കിലോമീറ്റർ) മുൻ ഇറോക്വോയിസ് ഭൂപ്രദേശം വിൽപ്പനയ്ക്ക് വയ്ക്കുകയും ഇത് അപ്‌സ്റ്റേറ്റ് ന്യൂയോർക്കിലെ അതിവേഗ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു.<ref>Chen, David W. [https://query.nytimes.com/gst/fullpage.html?res=9806E2DF1E3BF935A25756C0A9669C8B63&sec=&spon=&pagewanted=3 "Battle Over Iroquois Land Claims Escalates"], ''The New York Times''. May 16, 2000. Retrieved April 11, 2008.</ref> പാരിസ് ഉടമ്പടി പ്രകാരം, പതിമൂന്ന് മുൻ കോളനികളിലെ ബ്രിട്ടീഷ് അധികാരത്തിന്റെ അവസാന അവശിഷ്ടമായ ന്യൂയോർക്ക് നഗരത്തിലെ അവരുടെ സൈന്യം 1783-ൽ ഒഴിഞ്ഞുപോകുകയും, അത് വളരെക്കാലം കഴിഞ്ഞ് പലായന ദിനമായി ആഘോഷിക്കപ്പെടുകയും ചെയ്തു.<ref>{{cite web|url=http://www.nycgovparks.org/sub_newsroom/daily_plants/daily_plant_main.php?id=19733|title=Happy Evacuation Day|accessdate=April 12, 2008|publisher=New York City Department of Parks and Recreation}}</ref>
 
ആദ്യത്തെ ദേശീയ സർക്കാരായ ആർട്ടിക്കിൾസ് ഓഫ് കോൺഫെഡറേഷൻ ആന്റ് പെർപെച്ച്വൽ യൂണിയന്റെ കീഴിലുള്ള ദേശീയ തലസ്ഥാനമായിരുന്നു ന്യൂയോർക്ക് നഗരം. ആ സംഘടന അപര്യാപ്‌തമാണെന്ന് കണ്ടെത്തുകയും, പ്രമുഖ ന്യൂയോർക്ക് നിവാസിയായിരുന്ന അലക്സാണ്ടർ ഹാമിൽട്ടൺ എക്സിക്യൂട്ടീവ്, ദേശീയ കോടതികൾ, നികുതി നൽകാനുള്ള അധികാരം എന്നിവകൂടി ഉൾപ്പെടുന്ന ഒരു പുതിയ സർക്കാരിനുവേണ്ടി വാദിക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടന തയ്യാറാക്കിയ, അദ്ദേഹവുംകൂടി ഭാഗമായിരുന്ന ഫിലാഡൽഫിയ കൺവെൻഷന് ആഹ്വാനം ചെയ്ത അന്നാപൊലിസ് കൺവെൻഷന് (1786) ഹാമിൽട്ടൺ നേതൃത്വം നൽകി. ഒറ്റപ്പെട്ട സംസ്ഥാനങ്ങളുടെ താരതമ്യേന ദുർബലമായ ഈ കോൺഫെഡറേഷനെ മാറ്റി സ്ഥാപിച്ചുകൊണ്ടുള്ള ശക്തമായ ഒരു ഫെഡറൽ ദേശീയ സർക്കാരായിരുന്നു പുതിയതായി നിലവിൽവന്ന സർക്കാർ. ചൂടേറിയ സംവാദത്തെത്തുടർന്ന്, ഇപ്പോൾ ഭരണഘടനാ വ്യാഖ്യാനത്തിന്റെ ഏറ്റവും സാരമായതും ന്യൂയോർക്ക് നഗരത്തിലെ പത്രങ്ങളിൽ തവണകളായി പ്രസിദ്ധീകരിച്ചതുമായ - ഫെഡറലിസ്റ്റ് പേപ്പറുകൾ ഉൾപ്പെടുത്തിയ 1788 ജൂലൈ 26 ന് അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയെ അംഗീകരിക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമായിത്തീർന്നു ന്യൂയോർക്ക്.<ref>{{cite web|url=http://www.usconstitution.net/rat_ny.html|title=New York's Ratification|accessdate=April 10, 2008|publisher=The U.S. Constitution Online}}</ref> ന്യൂയോർക്ക് നഗരം 1790<ref>{{Cite book|url=https://books.google.com/books?id=KxW_BKtCjqkC&pg=PT44&lpg=PT44&dq=New+York+remained+the+national+capital+under+the+new+constitution+until+1790#v=onepage|title=Transforming America: Perspectives on U.S. Immigration [3 volumes]: Perspectives on U.S. Immigration|last=LeMay|first=Michael C.|date=December 10, 2012|publisher=ABC-CLIO|isbn=9780313396441|language=en}}</ref> വരെ പുതിയ ഭരണഘടന പ്രകാരം ദേശീയ തലസ്ഥാനമായി തുടരുകയും പ്രസിഡന്റ് ജോർജ്ജ് വാഷിംഗ്ടണിന്റെ ഉദ്ഘാടനം,<ref>{{Cite web|url=https://www.loc.gov/rr/program/bib/ourdocs/inaugural.html|title=George Washington's First Inaugrual Address: Primary Documents of American History (Virtual Programs & Services, Library of Congress)|access-date=July 30, 2018|website=www.loc.gov|others=Washington, George}}</ref> യുണൈറ്റഡ് സ്റ്റേറ്റ്സ് ബിൽ ഓഫ് റൈറ്റ്സ് തയ്യാറാക്കൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയുടെ ആദ്യ സെഷൻ എന്നിവ ഇവിടെ നടക്കുകയും ചെയ്തു. യുദ്ധാനന്തരം കനത്ത കടബാധ്യതയുള്ള അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ഹാമിൽട്ടന്റെ പുനരുജ്ജീവനവും ഒരു ദേശീയ ബാങ്കിന്റെ സൃഷ്ടിയും ന്യൂയോർക്ക് നഗരം പുതിയ രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായി മാറുന്നതിന് ഗണ്യമായ സംഭാവന നൽകിയിരുന്നു.
 
ഡച്ചുകാരും ബ്രിട്ടീഷുകാരും ആഫ്രിക്കൻ അടിമകളെ നഗരത്തിലേക്കും കോളനിയിലേക്കും തൊഴിലാളികളായി ഇറക്കുമതി ചെയ്യുകയും സൗത്ത് കരോലിനയിലെ ചാൾസ്റ്റണിനുശേഷം ഏറ്റവും കൂടുതൽ അടിമ ജനസംഖ്യയുള്ള രണ്ടാമത്തെ പ്രദേശമായി ന്യൂയോർക്ക് മാറുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലും ചില കാർഷിക മേഖലകളിലും അടിമത്തം വ്യാപകമായിരുന്നു. വിപ്ലവ യുദ്ധത്തിനുശേഷം താമസിയാതെ അടിമത്തം ക്രമേണയായി നിർത്തലാക്കുന്നതിന് ഭരണകൂടം ഒരു നിയമം പാസാക്കിയെങ്കിലും ന്യൂയോർക്കിലെ അവസാന അടിമ 1827 വരെ മോചിപ്പിക്കപ്പെട്ടിരുന്നില്ല.<ref>{{Cite news|url=https://www.newsweek.com/2015/04/24/new-york-city-would-really-rather-not-talk-about-its-slavery-loving-past-321714.html|title=New York City Would Really Rather Not Talk About Its Slavery-Loving Past|date=April 15, 2015|work=Newsweek|access-date=July 30, 2018|language=en}}</ref>
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ന്യൂയോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്