"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
അറത്തുപ്പാല്‍ (ധര്‍മ്മമാര്‍ഗ്ഗം), പൊരുട്പ്പാല്‍ (അര്‍ത്ഥമാര്‍ഗ്ഗം), കാമത്തുപ്പാല്‍ (കാമമാര്‍ഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ്‌ തിരുവള്ളുവര്‍ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്. കീഴ്ക്കണക്ക് വിഭാഗത്തില്‍ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭഗങ്ങളിലായി ജീവിതദര്‍ശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധര്‍മ്മം ഉണര്‍ത്തുന്ന ധര്‍മ്മമാര്‍ഗ്ഗം ഏത് ജാതിയില്പ്പെട്ട(ധര്‍മ്മം സ്വീകരിച്ചവര്‍)വര്‍ക്കും ജീവന്റെ സത്യം ഉണര്‍ത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാര്‍ഗ്ഗം ഉപദേശിക്‍കുന്നു. ധര്‍മ്മമാര്‍ഗ്ഗം തിരുക്കുറളില്‍ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധര്‍മ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതില്‍ സാധാരണക്കാരനഅണ്‌ പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കര്‍മ്മങ്ങള്‍ ചെയ്യാനാണ്‌ അതില്‍ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുറ്റെ കര്‍മ്മത്തിനാണ്‌. അതിനാല്‍ ആദ്യമായി ഗൃഹസ്ഥാശ്രമധര്‍മ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കര്‍മ്മമാര്‍ഗ്ഗങ്ങളും ഉപദേശിക്കുന്നു.
അര്‍ത്ഥമാര്‍ഗ്ഗത്തില്‍ രാഗാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമര്‍മാര്‍ഗ്ഗം മൂന്നാമത്തേതാണ്‌. അന്നത്തെ ദക്ഷിണേന്ത്യന്‍ സംസ്കാരത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട ദൈവീകപ്രേമത്തിനെ വിവരണമായാണ്‌ കാമമാര്‍ഗ്ഗത്തെ ദര്‍ശിക്കാവുന്നത്.
===അറത്തുപ്പാല്‍===
അറം എന്നാല്‍ ധര്‍മ്മം എന്നാണര്‍ത്ഥം, അറത്തുപ്പാല്‍ എന്നാല്‍ ധര്‍മ്മത്തെ പ്രവചിക്കുന്നതെന്നും. ജീവിതം കര്‍മ്മബദ്ധമാണ്‌, ജീവന്റെ നിലനില്‍പും കര്‍മ്മങ്ങളില്‍ തന്നെയാടങ്ങിയിരിക്കുന്നത്. ഇത് ഗൃഹസ്ഥാശ്രമ ധര്‍മ്മമെന്നും (ഇല്ലറം, വീട്ടിലെ ധര്‍മ്മം) സന്യാസധര്‍മ്മമെന്നും(തുറവറം, സന്യാസം) രണ്ടായിതിരിച്ചിരിക്കുന്നു.
 
പായിരം (ആമുഖം) ഇല്ലറം, തുറവറം, ഊഴ് (വിധി) എന്നീ നാലു അദ്ധ്യായങ്ങളാണ്‌ ഇതില്‍ ഉള്ളത്. പായിരം എന്ന അദ്ധ്യായം മുഖവുരയെന്നോണം എല്ലാ മാര്‍ഗ്ഗങ്ങള്‍ക്കുമുന്നായും രചിക്കപ്പെട്ടിരിക്കുന്നു. ഈശ്വരസ്തുതിയും പ്രപഞ്ചസത്യവും വെളിപ്പെടുത്തുന്നതാണീ ആമുഖങ്ങള്‍.
{{Cquote|ആകര മുതല എഴുത്തെല്ലാം ആദി<br /> ഭഗവന്‍ മുതറ്റേ ഉലകു}} എന്നതാണ്‌ ആദ്യത്തെ കുറള്‍. എഴുത്തിലെല്ലാം 'അ'കാരന്‍ ആദ്യാക്ഷരമാകുന്നതുപോലെ ഈ പ്രപഞ്ചം ആദിയായ ഭഗവനില്‍ (ബ്രഹ്മം) നിന്നുണ്ടാകുന്നു എന്നാണ്‌ ഇതിനര്‍ത്ഥം,
[[en:Tirukkural]]
[[hi:तिरुक्कुरल]]
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്