"തിരുക്കുറൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
തിരുവള്ളുവര്‍ എന്ന യോഗീവരന്‍ തമിഴില്‍ രചിച്ച് ലോകമെമ്പാടും പ്രസിദ്ധിയാര്‍ജ്ജിച്ച പുരാതനമായ തത്വചിന്താ ശാസ്ത്ര ഗ്രന്ഥമാണ്‌ '''തിരുക്കുറള്‍'''. ഇംഗ്ലീഷ്:Thirukkural({{lang-ta|திருக்குறள். (കുറള്‍ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. കാവ്യഭംഗിയോടൊപ്പം മൗലികത, സാര്വജനീനത, സാര്‍വകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഭീമമായ അര്‍ത്ഥങ്ങള്‍ ചേര്‍ത്താണ്‌ വള്ളുവര്‍ ഇത് രചിച്ചിരിക്കുന്നത്.
{{Cquote|നന്ദി മറക്കുക നന്നല്ല, നന്നല്ലവ <br> അന്നേ മറക്കുക നന്നേ <br />}}
എന്ന ഈരടിയിലൂടെ മറ്റുള്ളവര്‍ ചെതു തന്ന നന്മകളെ മറക്കുന്നത് ധര്‍മ്മമല്ല എന്നും അവര്‍ എന്തെങ്കിലും തിന്മകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് അപ്പപ്പോള്‍ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാര്‍വലൗകീക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലര്‍, പരണര്‍, നക്കീരന്‍, മാമൂലര്‍ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീര്‍ത്തിച്ച് പാടിയിട്ടുണ്ട്.
{{Cquote|ആലും വേരും പല്ലുക്കറുതി<br />നാലും രണ്ടും ചൊല്ലുക്കറുതി}} എന്ന തമിഴ് ചൊല്ലില്‍ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയില്‍ നില്‍കുന്നതെന്നു മനസ്സിലാക്കാം.
 
133 അധികാരങ്ങളിലായി 1330 കുറലുകള്‍ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറള്‍. ഓരോ കുറലും അര്‍ത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങള്‍ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.
==പേരിനു പിന്നില്‍==
തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ്‌ കുറള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തിരു ശ്രീ എന്നത് അതിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. കുറളിലെ ആദ്യവരിയില്‍ നാല്‍ പദങ്ങളും രണ്ടാമത്തേതില്‍ മൂന്ന് പദങ്ങളും അടങ്ങിയിരിക്കും.
==രചയിതാവ്==
==കാലഘട്ടം==
"https://ml.wikipedia.org/wiki/തിരുക്കുറൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്