"നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{തിരുവനന്തപുരം ജില്ല}}) (via JWB)
വർഗ്ഗം ശരിയാക്കി, minor edits using AWB
വരി 84:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി [[ദേശീയപാത 544 (ഇന്ത്യ)|ദേശീയപാത 544-ൽ]] [[കന്യാകുമാരി|കന്യാകുമാരിയിലോട്ടുള്ള]] വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. [[മാർത്താണ്ഡവർമ്മ]] പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന [[നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം|ശ്രീകൃഷ്ണസ്വാമി ക്ഷേത്രം]] നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ [[നെയ്യാർ]] നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിങ്കോട് സെന്റ് ആന്റണി ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള അരുവിപ്പുറവും ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്.
 
നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള കാഞ്ഞിരംകുളവും പ്രശസ്തമാണ്. നെയ്യാറ്റിൻകരയിൽ നിന്നും 5 കി.മീ. കിഴക്ക് മാറിയാണ് തിരുപുറം വിശുധ ഫ്രാൻസീസ് സേവ്യർ ദെവാലയം സ്ഥിതി ചെയ്യുന്നത്.
വരി 101:
*[[ചെങ്കൽ ശിവശക്തി ക്ഷേത്രം]]
*[[വലിയകുളം ബോട്ട്‌ ക്ലബ്ബ്‌]]
* [[ മരുതത്തൂർ മഹാലക്ഷ്മീ ക്ഷേത്രം]]
 
== സ്ഥിതിവിവരക്കണക്കുകൾ ==
[[2011]]-ലെ ഇന്ത്യാ കാനേഷുമാരി അനുസരിച്ച് നെയ്യാറ്റിൻകരയിലെ ജനസംഖ്യ 70,850 <ref>{{cite web |title=Neyyattinkara Population Census 2011 - 2019 |url=https://www.census2011.co.in/data/town/803313-neyyattinkara-kerala.html |accessdate=2 ഒക്ടോബർ 2019}}</ref> ആണ്. ഇതിൽ 49% പുരുഷന്മാരും 51% സ്ത്രീകളുമാണ്. നെയ്യാറ്റിൻകരയിലെ സാക്ഷരതാ നിരക്ക് 94% ആണ്. പുരുഷന്മാരിൽ സാക്ഷരതാ നിരക്ക് 96%-വും സ്ത്രീകളിൽ ഇത് 92%-വും ആണ്. ജനസംഖ്യയുടെ 9% 6 വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
 
==ഏറ്റവുമടുത്ത നഗരങ്ങളും, ഗ്രാമങ്ങളും==
വരി 129:
 
{{commons category|Neyyattinkara}}
 
{{Thiruvananthapuram-geo-stub}}
 
{{തിരുവനന്തപുരം ജില്ല}}
 
[[Categoryവർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ പട്ടണങ്ങൾ]]
 
 
{{Thiruvananthapuram-geo-stub}}
"https://ml.wikipedia.org/wiki/നെയ്യാറ്റിൻകര" എന്ന താളിൽനിന്ന് ശേഖരിച്ചത്