"പ്രേമലേഖനം (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31:
കേശവൻ നായരുടെ അപേക്ഷ സാറാമ്മ സ്വീകരിച്ചുവെങ്കിലും കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരുന്നു. അവർക്കു കുട്ടികൾ ഉണ്ടാകില്ലേ? ഏതു മതത്തിൽ പെട്ടവരായിരിയ്ക്കും അവരുടെ കുട്ടികൾ? അവർ തങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുട്ടികളെ എല്ലാ മതങ്ങളും പഠിയ്ക്കാൻ തീരുമാനിയ്ക്കുകയും അവർ വലുതായതിനു ശേഷം ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാൻ അനുവദിയ്ക്കാൻ തീരുമാനിയ്ക്കുകയും ചെയ്യുന്നു. അതിനൊരു തീരുമാനമായപ്പോൾ അടുത്ത ചോദ്യം വരുന്നു. കുട്ടികളുടെ പേരുകൾ എങ്ങനെ തീരുമാനിയ്ക്കും? ഹിന്ദു പേരുകളും ക്രിസ്ത്യൻ പേരുകളും പറ്റില്ല. എങ്കിൽ റഷ്യൻ പേരുകൾ ഇടാമെന്നു കേശവൻ നായർ പറഞ്ഞു. പക്ഷെ സാറാമ്മയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ചൈനീസ് പേരുകൾ ഇടാമെന്ന കേശവൻ നായരുടെ നിർദ്ദേശവും സാറാമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. എങ്കിൽ പിന്നെ കുട്ടികൾക്ക് കല്ല്, ആകാശം തുടങ്ങിയ നിർജീവ വസ്തുക്കളുടെ പേരുകൾ ആക്കാമെന്നു രണ്ടുപേരും കൂടി തീരുമാനിയ്ക്കുന്നു. ആകാശം, മിട്ടായി എന്നീ രണ്ടുപേരുകളിൽ അവർ എത്തിനിൽക്കുന്നു കുട്ടിയ്ക്ക് 'ആകാശമിട്ടായി' എന്ന പേരിടാം എന്ന് തീരുമാനിയ്ക്കുന്നു. കുട്ടിയെ ഇനി കമ്മ്യൂണിസ്റ്റ് ആക്കണോ എന്ന് സാറാമ്മയ്ക്ക് സംശയം ഉണ്ടാകുന്നു. അത് കുട്ടി വളർന്നതിനുശേഷം തീരുമാനിയ്ക്കട്ടെ എന്ന് കേശവൻ നായർ പറയുന്നു.<ref> {{cite web |url = http://www.thehindu.com/todays-paper/tp-national/tp-kerala/Premalekhanam-a-Basheerian-love-story/article15370178.ece | title = Hindu Story| accessdate= 5 ഏപ്രിൽ 2018}}</ref>
== ചരിത്രം ==
1943 ൽ [[പൂജപ്പുര | പൂജപ്പുരയിലെ]] [[തിരുവനന്തപുരം സെൻട്രൽ ജയിൽ, പൂജപ്പുര| തിരുവനന്തപുരം സെൻട്രൽ ജയിലിൽ]] രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ എഴുതിയത്.<ref name=Asher2></ref> ദിവാൻ [[സി.പി. രാമസ്വാമി അയ്യർ |ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ]] ലേഖനങ്ങൾ എഴുതി എന്നുള്ളതായിരുന്നു അദ്ദേഹത്തിൽ ആരോപിച്ചിരുന്നു കുറ്റം.<ref name=Asher3> {{cite web |first=R. E.|last=Asher|work= The Linguistic UFR of Université Paris Diderot|url = http://www.linguist.univ-paris-diderot.fr/~chevilla/FestSchrift/RE_ASH_9g.pdf | title = Vaikom Muhammed Basheer : Freedom Fighting into Fiction | pages=122, | accessdate= 5 ഏപ്രിൽ 2018}}</ref> [[മതിലുകൾ (നോവൽ) | മതിലുകൾ]] എന്ന പ്രേമകഥയ്ക്ക് ആധാരമായ പ്രണയവും ഇതേ തടവുകാലത്താണ് സംഭവിച്ചത്. ജയിലിൽ വെച്ച് സഹതടവുകാരെ കാണിയ്ക്കാനായി അദ്ദേഹം പല കഥകളും എഴുതിയിരുന്നു. എന്നാൽ പുറത്തുവന്നപ്പോൾ ആ കഥകളൊന്നും പുറത്തേയ്ക്കു കൊണ്ടുവരാൻ സാധിച്ചില്ല. പ്രേമലേഖനം മാത്രമാണ് അദ്ദേഹത്തിന് പുറത്തെത്തിയ്ക്കാൻ ആകെ പറ്റിയ കഥ.<ref name=Indian_Literature> {{cite journal |url = https://books.google.de/books?id=xAUwAQAAMAAJ&q=premalekhanam&dq=premalekhanam&hl=en&sa=X&ved=0ahUKEwiTq_yro6PaAhXEsKQKHSjuDHEQ6AEITDAH |journal=Indian Literature, Sahitya Akademi |volume=249-251 | title = Indian Literature |pages=84 | accessdate= 5 ഏപ്രിൽ 2018}}</ref>
 
പ്രത്യേകിച്ച് രാജ്യദ്രോഹപരമായി ഒന്നും ഈ കഥയിൽ ഇല്ലെങ്കിലും 1944'ൽ ഈ പുസ്തകം [[തിരുവിതാംകൂർ | തിരുവിതാംകൂറിൽ]] നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു.<ref name=Asher2> {{cite web |first=R. E.|last=Asher|work= The Linguistic UFR of Université Paris Diderot|url = http://www.linguist.univ-paris-diderot.fr/~chevilla/FestSchrift/RE_ASH_9g.pdf | title = Vaikom Muhammed Basheer : Freedom Fighting into Fiction | pages=109, ഫുട്നോട് | accessdate= 5 ഏപ്രിൽ 2018}}</ref> തിരുവിതാംകൂർ ഒരു ഹിന്ദു പ്രവിശ്യ ആയിരുന്നു. മിശ്രവിവാഹങ്ങളെ അക്കാലത്തു നിരുത്സാഹപ്പെടുത്തിയിരുന്നതായിരിയ്ക്കാം ഈ നിരോധനത്തിന് കാരണം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. 1944 ൽ പ്രേമലേഖനം നിരോധിച്ച സി.പി. 1947 ൽ നാടു വിട്ടെങ്കിലും പിന്നീട് പ്രധാനമന്ത്രിയായ [[പറവൂർ ടി.കെ. നാരായണപിള്ള|പറവൂർ ടി.കെ. നാരായണപിള്ളയാണ്]] 1948 നവംബർ 26 ന് നിരോധനം നീക്കിയത്. <ref>ബഷീർ എഴുതിയ കത്തുകൾ, ഡി.സി. ബുക്സ്, 2010</ref>
"https://ml.wikipedia.org/wiki/പ്രേമലേഖനം_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്