"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 27:
}}
 
'''പ്രിയാമണി''' എന്ന പേരിൽ അറിയപ്പെടുന്ന '''പ്രിയാമണി വാസുദേവ്‌ മണി അയ്യർ''' (ജനനം-1984 ജൂൺ 4-ന് [[പാലക്കാട്]]) ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ്. ഒരു മുൻ മോഡൽകൂടിയായ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ ജോലി ചെയ്യുന്നു. അവർ 2007-ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ദേശീയ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ ''തിരകഥ'' എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള [[ഫിലിംഫെയർ ചലച്ചിത്ര അവാർഡ്]] ലഭിച്ചു. പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്‌, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
 
[[ബെംഗളൂരു|ബാംഗ്ലൂരിൽ]] ജനിച്ചു വളർന്ന പ്രിയാമണി ചലച്ചിത്രരംഗത്ത് തുടരുന്നതിന് മുമ്പായി മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. 2002 ൽ തെലുങ്ക് ചലച്ചിത്രമായ ''എവാരെ അട്ടഗാഡും'' (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റം നടത്തിയെങ്കിലും ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് 2007 ൽ തമിഴ് റൊമാന്റിക് നാടകീയ ചിത്രമായ ''പരുത്തിവീരനിലെ'' ഗ്രാമീണ പെൺകൊടിയായ മുത്തഴക് എന്ന കഥാപാത്രത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡിനോടൊപ്പം മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും (തമിഴ്) ലഭിച്ചു. അതേ വർഷം തന്നെ [[എസ്. എസ്. രാജമൌലി]] സംവിധാനം ചെയ്ത സോഷ്യോ-ഫാന്റസി ചിത്രമായ [[യമദോംഗ|''യമദോംഗയുടെ'']] വാണിജ്യ വിജയത്തോടെ തെലുങ്ക് സിനിമയിൽ ചുവടുറപ്പിച്ചു.<ref>{{Cite web|url=https://www.rediff.com/movies/2007/aug/21ssraja.htm|title=The Rajmouli-NTR Jr winning combination|access-date=2020-06-11|website=www.rediff.com}}</ref> 2008 ൽ മലയാളം സിനിമ [[തിരക്കഥ (ചലച്ചിത്രം)|''തിരക്കഥയിൽ'']] മാളവിക എന്ന കഥാപാത്രമായി അഭിനയിച്ചതിന് പ്രിയാമണിക്ക് കൂടുതൽ നീരൂപക പ്രശംസ ലഭിക്കുകയും മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) ലഭിക്കുകയും ചെയ്തു.<ref name="m.ndtv.com">{{cite web|url=http://m.ndtv.com/photos/entertainment/southern-hottie-priyamani-6571/slide/5|title=Southern hottie Priyamani|accessdate=19 April 2016|work=NDTVMovies.com}}</ref> അടുത്ത വർഷം റാം എന്ന റൊമാന്റിക് കോമഡിയിലൂടെ കന്നഡയിലെ ആദ്യ വേഷം അവതരിപ്പിക്കുകയും അത് ഒരു വാണിജ്യവജയമായി പരിണമിക്കുകയും ചെയ്തു. മണിരത്നത്തിന്റെ തമിഴ്-ഹിന്ദി ഐതിഹാസിക സാഹസിക ചിത്രങ്ങളായ ''[[രാവൺ|രാവൺ]], [[രാവണൻ (തമിഴ്‌ചലച്ചിത്രം)|രാവണൻ]]'' എന്നീ ചിത്രങ്ങളിലൂടെ പ്രിയമണി ഹിന്ദി ചലച്ചിത്ര രംഗത്തെത്തി. ''[[എലോൺ]]'' എന്ന തായ് ചിത്രത്തെ ആസ്പദമാക്കി 2012 ൽ നിർമ്മിക്കപ്പെട്ട ''ചാരുലത'' എന്ന ബഹുഭാഷാ ചിത്രത്തിലെ [[സയാമീസ് ഇരട്ടകൾ|സയാമീസ് ഇരട്ടകളെ]] അവതരിപ്പിച്ചതിന് നിരൂപക പ്രശംസ ലഭിച്ചതോടൊപ്പം ഫിലിംഫെയറിന്റെ മികച്ച നടിക്കുള്ള മൂന്നാമത്തെ അവാർഡും നേടിയിരുന്നു. കന്നഡ / തെലുങ്ക് ത്രില്ലർ ചിത്രമായ ഇഡൊല്ലെ രാമായണ (2016) / മന ഊരി രാമായണം (2016) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചു. ഇപ്പോൾ ദക്ഷിണേന്ത്യൻ ടെലിവിഷൻ ഷോകളിൽ സജീവമായിരിക്കുന്ന പ്രിയാമണി നിരവധി ഡാൻസ് റിയാലിറ്റി ഷോകളുടെ വിധികർത്താവാണ്.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്