"അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാം അൽ മുരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
നിരവധി [[ഖാരിജി|ഖാരിജികൾ]] [[മക്ക|മക്കയിൽവച്ച്]] കണ്ടുമുട്ടുകയും അലിയുടെ സൈന്യത്തിൽ നിന്ന് പിന്മാറിയ ശേഷം അവരുടെ നൂറുകണക്കിന് സഖാക്കളെ അലിയുടെ സൈന്യം വധിച്ച 659 ലെ നഹ്‌റവാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ഇബ്നു മുൽജാം എന്നയാൾ [[അലി ബിൻ അബീത്വാലിബ്|അലിയെ]] കൊല്ലുക, അൽ ഹുജാജ് അൽ തമീമി [[മുആവിയ|മുആവിയയെ]] കൊല്ലുക, അമർ ഇബ്നു ബക്കർ അൽ തമീമി [[അമർ ഇബ്നു അൽ- ആസ്|അമർ ഇബ്നു അൽ- ആസിനെ]] കൊലപ്പെടുത്തുക എന്നിങ്ങനെ ഇസ്‌ലാമിലെ മൂന്ന് പ്രമുഖ നേതാക്കളെ വധിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് നേതാക്കളുടേയും കൊലപാതകങ്ങൾ അവരുടെ അതാത് പ്രവർത്തന നഗരങ്ങളായ കുഫ, [[ദമാസ്കസ്]], ഫുസ്താറ്റ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രഭാത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുവാനെത്തുമ്പോൾ ഒരേസമയം നടക്കേണ്ടതായിരുന്നു. പ്രാർത്ഥന നിരയിൽനിന്ന് പുറത്തുവന്ന് വിഷത്തിൽ മുക്കിയ വാളുകൊണ്ട് ലക്ഷ്യങ്ങളെ വെട്ടുക എന്നതായിരുന്നു വധത്തിന്റെ രീതി.<ref name="DC">{{cite book|title=Martyrdom in Islam|last=Cook|first=David|date=January 15, 2007|publisher=Cambridge University Press|isbn=978-0521615518|pages=54–55}}</ref>
 
661 ജനുവരി 26 ന് കുഫയിലെ വലിയ പള്ളിയിൽ പ്രാർത്ഥന നിർവ്വഹിക്കുന്നതിനിടെ അലിയ്ക്കുനേരേ അബ്ദുൽ റഹ്മാൻ ഇബ്നു മുൽജാമിന്റെ ആക്രമണമുണ്ടായി. ഫജർ നമസ്കാരത്തിനിടെ സാഷ്ടാംഗം പ്രണമിക്കുന്നതിനിടെ ഇബ്നു മുൽജാമിന്റെ വിഷം പുരട്ടിയ വാളാൽ അദ്ദേഹത്തിന് പരിക്കേറ്റു.<ref name="Tabatabaei 1979 192">{{Harvnb|Tabatabaei|1979|p=192}}</ref> പ്രമുഖ വൈദ്യനായിരുന്ന അതീർ ബിൻ അമർ അസ്-സകൂനി അലിക്കുള്ള വൈദ്യചികിത്സ ഏറ്റെടുത്തുവെങ്കലും 661 ജനുവരി 28 ന് അലി മരണത്തിന് കീഴടങ്ങി.
 
== അവലംബം ==
47,541

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3346972" എന്ന താളിൽനിന്ന് ശേഖരിച്ചത്