"ഇഗ്നേഷ്യസ് ലൊയോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 40:
=== പരിവർത്തനം ===
[[പ്രമാണം:Ignatius of Loyola (militant).jpg|thumb|175px|right|ഇഗ്നേഷ്യസ്, മാടമ്പിയുടെ വേഷത്തിൽ]]
സുഖപ്രാപ്തിയുടെ ദീർഘമായ കാലം മഞ്ചലിൽ വേദന സഹിച്ചു കഴിഞ്ഞ ഇഗ്നേഷ്യസ് വായിക്കാൻ പുസ്തകങ്ങൾ ആവശ്യപ്പെട്ടു. താൻ വായിച്ചു ശീലിച്ചിരുന്ന തരം, പ്രേമത്തിന്റേയും യുദ്ധത്തിന്റേയും കാല്പനികരചനകളാണ്‌ അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിലും വീട്ടിൽ ആകെയുണ്ടായിരുന്നത് [[ജർമ്മനി|ജർമ്മൻ]] ദൈവശാസ്ത്രജ്ഞനും കാർത്തൂസിയൻ സന്യാസിയുമായ സാക്സണിയിലെ ലുഡോൾഫ് രചിച്ച "ക്രിസ്തുവിന്റെ ജീവിതം"(De vita Christi) "വിശുദ്ധന്മാരുടെ ജീവിതം"(Flos sanctorum) എന്നീ പുസ്തകങ്ങളായിരുന്നു. ഇവയുടെ വായന ആദ്യം അദ്ദേഹത്തിനു മുഷിച്ചിൽ സമ്മാനിച്ചെങ്കിലും ക്രമേണ അവ അദ്ദേഹത്തെ ഒരാത്മീയപരിവർത്തനത്തിലേയ്ക്കു നയിച്ചു. യേശുവിന്റേയും വിശുദ്ധമറിയത്തിന്റേയും, വിശുദ്ധന്മാരുടേയും ജീവിതം താൻ വായിച്ചിരുന്ന കാല്പനികരചനകളിലെ പ്രേമത്തേയും യുദ്ധത്തേയും കാൾ സാഹസികവും ആകർഷകവുമായി അദ്ദേഹത്തിനു തോന്നി. അതോടെ, സൈനികജീവിതം ഉപേക്ഷിക്കാനും, [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ ഫ്രാൻസിസിനെപ്പോലുള്ളവരുടെ]] മാതൃക പിന്തുടർന്ന്, ദൈവസേവനത്തിനായി സ്വയം സമർപ്പിക്കാനും ഇഗ്നേഷ്യസ് ഉറച്ചു. എല്ലാ യുദ്ധങ്ങളിലും മഹത്തായത് [[ഇസ്ലാം|ഇസ്ലാമിനെതിരായുള്ള]] ക്രിസ്തീയതയുടെ യുദ്ധമാണെന്ന് കരുതിയ അദ്ദേഹം വിശുദ്ധസ്ഥലങ്ങളെ "അവിശ്വാസികളുടെ" പിടിയിൽ നിന്നു മോചിപ്പിക്കാൻ ജെറുസ[[യെരുശലേം|യെരുശലേമിലേയ്ക്ക്ലേമിലേയ്ക്ക്]] പോകാൻ ആഗ്രഹിച്ചു.
 
== ഇടക്കാലം ==
"https://ml.wikipedia.org/wiki/ഇഗ്നേഷ്യസ്_ലൊയോള" എന്ന താളിൽനിന്ന് ശേഖരിച്ചത്